Home
News

ബിഎസ്എൻഎൽ സ്വകാര്യവത്കരിക്കില്ല, 4ജി രണ്ട് വർഷത്തിനകം: സർക്കാർ

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) ഇന്ത്യയിൽ 4ജി നെറ്റ്വർക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. പല തടസ്സങ്ങളും ബിഎസ്എൻഎൽ 4ജി വികസിപ്പിക്കുന്നതിൽ നേരിടുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പ് തന്നെ 4ജി നെറ്റ്വർക്ക് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടാണ് എന്ന അവസ്ഥയാണ് ഇത്. അതേ സമയം കടുത്ത പ്രതിസന്ധിയിലുള്ള ബി‌എസ്‌എൻ‌എല്ലിനെ സ്വകാര്യവൽക്കരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പല റിപ്പോർട്ടുകളും ബിഎസ്എൻഎൽ പ്രതിസന്ധി കാരണം സ്വകാര്യവത്കരിക്കുമെന്ന സൂചനകൾ നൽകിയിരുന്നു.

ടെലിക്കോം കമ്പനി

ബി‌എസ്‌എൻ‌എല്ലിനെ സ്വകാര്യവത്കരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് വാർത്താവിനിമയ സഹമന്ത്രി സഞ്ജയ് ധോത്രെ പറഞ്ഞു. 18 മുതൽ 24 മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം 4ജി സർവീസുകൾ ആരംഭിക്കാൻ ടെലിക്കോം കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യം 5ജിയിലേക്ക് ചുവട് വെക്കുന്ന അവസരത്തിലാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നത് ഇത്രയും വൈകിപ്പിക്കുന്നത്.

2ജി

പി‌ടി‌ഐയുടെ റിപ്പോർട്ട് അനുസരിച്ച് ബി‌എസ്‌എൻ‌എൽ രാജ്യത്തെ ഉപയോക്താക്കൾക്ക് 2ജി നൽകുന്നത് തുടരുമോ എന്ന് ധോത്രെ വ്യക്തമാക്കിയിട്ടില്ല. ലോകം 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിൽ ഇപ്പോഴും ദശലക്ഷക്കണക്കിന് 2ജി ഉപഭോക്താക്കളുണ്ട്, അതിനാൽ ബി‌എസ്‌എൻ‌എൽ കുറഞ്ഞത് കുറച്ച് വർഷമെങ്കിലും 2ജി നെറ്റ്വർക്ക് നൽകുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസങ്ങൾക്ക് മുമ്പ്, ഫിനാൻഷ്യൽ എക്സ്പ്രസിന്റെ ഒരു റിപ്പോർട്ടിൽ 4ജി നെറ്റ്വർക്ക് വികസിപ്പിക്കാൻ ഒരു ഹൈബ്രിഡ് പ്ലാനുമായി മുന്നോട്ട് പോകാനാണ് ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നതെന്നും ഇതിൽ ഇന്ത്യൻ കമ്പനികളും ഉണ്ടാകുമെന്നും വ്യക്തമാക്കുന്നു.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ സർക്കാരിന് രണ്ട് വ്യത്യസ്ത ടെണ്ടർ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. ഇതിൽ ഓരോ ടെൻഡറും രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഇതനുസരിച്ച് ഇന്ത്യൻ കമ്പനികൾക്ക് നൽകുന്ന ടെണ്ടർ കൂടാതെ വിദേശ കമ്പനികളുടെയും ടെണ്ടറുകൾ സ്വീകരിക്കും. ബി‌എസ്‌എൻ‌എല്ലിന്റെ സാമ്പത്തിക പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ബിസ്എൻഎൽ 2019ൽ സർക്കാർ അവതരിപ്പിച്ച പുനരുജ്ജീവന പാക്കേജ് കാരണമാണ് ഇപ്പോഴും നിലനിൽക്കുന്നത്.

സാങ്കേതികവിദ്യ

ബി‌എസ്‌എൻ‌എല്ലിന്റെ ഇപ്പോഴുള്ള പ്രശ്നം ഇന്ത്യൻ വെണ്ടർമാരാരും നെറ്റ്‌വർക്ക് കോർ പ്രൊഡക്ടുകൾക്കായുള്ള സാങ്കേതികവിദ്യ തെളിയിച്ചിട്ടില്ല എന്നതാണ്. അതേസമയം നേരത്തെ 4ജി നെറ്റ്വർക്കുകൾക്ക് ആവശ്യമായ കോർ നെറ്റ്വർക്ക് ഡിവൈസുകൾ വികസിപ്പിച്ച് പരിചയമുള്ള വിദേശ കമ്പനികൾക്ക് ടെണ്ടർ നൽകുന്നതിനെതിരെ സർക്കാർ നിലപാട് എടുത്തിരുന്നു. ഇതും 4ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നത് വൈകിപ്പിക്കാൻ കാരണമായി.

ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക്

ബി‌എസ്‌എൻ‌എല്ലിന് 4ജി അവതരിപ്പിക്കാൻ സാധിച്ചാൽ ഇത് ടെലിക്കോം കമ്പനിക്ക് മാത്രമല്ല, മൊത്തത്തിലുള്ള കമ്പോളത്തിനും ഗുണം ചെയ്യും. കാരണം ജിയോ, എയർടെൽ എന്നിവയുടെ ആധിപത്യമാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. ബി‌എസ്‌എൻ‌എല്ലിന്റെ 4ജി രാജ്യത്ത് ആകമാനം ലഭ്യമായ ശേഷം വിപണിയിൽ ബിഎസ്എൻഎല്ലും ശക്തമായി തിരിച്ചെത്തും. ഇത് ഉപയോക്താക്കൾക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. കേരളത്തിൽ ഇതിനകം തന്നെ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL) is in the process of developing a 4G network in India. BSNL is facing many hurdles in developing 4G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X