വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ബി‌എസ്‌എൻ‌എൽ ബ്രോഡ്ബാന്റിൽ ദിവസവും 5ജിബി സൌജന്യം

|

ഇന്ത്യയിൽ വ്യാപിച്ച കൊറോണ വൈറസ് ഭീതിയിൽ പല കമ്പനികളും ഇന്ന് വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് സാമൂഹിക ഇടപെടൽ കുറയ്ക്കാൻ സഹായിക്കുമെങ്കിലും മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ അഭാവവും മറ്റും ആളുകൾക്ക് തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കൊറോണ
 

കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കായി മികച്ച ഇന്റർനെറ്റ് സൌകര്യം ഉറപ്പ് വരുത്തുമെന്ന് സർക്കാർ തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ബിഎസ്എൻഎൽ വീട്ടിലിരുന്ന ജോലി ചെയ്യുന്ന തങ്ങളുടെ ഉപയോക്താക്കൾക്കായി മികച്ചൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് സൌജന്യമായി പ്രതിദിനം 5ജിബി ഡാറ്റ നൽകാനാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ തീരുമാനം.

ആൻഡമാൻ നിക്കോബാർ

ആൻഡമാൻ നിക്കോബാർ മേഖല ഉൾപ്പെടെയുള്ള എല്ലാ സർക്കിളുകളിലും ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ പ്ലാൻ ലഭ്യമാകും. ഈ പ്ലാനുമായി ബന്ധപ്പെട്ട് ഉള്ള ഒരു കാര്യം ലാൻഡ്‌ലൈൻ കണക്ഷനുള്ള ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് മാത്രമേ സൌന്യമായി ഈ പ്ലാൻ‌ ലഭ്യമാകൂ എന്നതാണ്. സ്കീമിന് കീഴിൽ ഉപയോക്താക്കൾക്ക് 10Mbps വേഗതയിൽ 5GB പ്രതിദിന ഡാറ്റ നൽകും, ഡാറ്റ തീർന്നു കഴിഞ്ഞാൽ വേഗത 1Mbps ആയി കുറയും.

കൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും

ജോലി

കൊറോണ സൃഷ്ടിച്ച ഭീതിയുടെ സാഹചര്യത്തിൽ കരുതലായി കൂടുതൽ ആളുകളെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനാണ് ബി‌എസ്‌എൻ‌എല്ലിന്റെ ഈ നീക്കം. കൂടുതൽ ആളുകൾ വീട്ടിൽ നിന്ന് ജോലിചെയ്യാൻ തയ്യാറായാൽ അത് കൊറോണ വൈറസ് വ്യാപനത്തെ തടയാൻ സഹായിക്കും. ബി‌എസ്‌എൻ‌എല്ലിന്റെ ഈ പദ്ധതി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് സഹായകരമാകും.

വർക്ക് @ ഹോം
 

ബി‌എസ്‌എൻ‌എൽ വർക്ക് @ ഹോം പ്ലാനിൽ പ്രതിദിനം 5 ജിബി ഡാറ്റ 10 എം‌ബി‌പി‌എസ് വേഗതയിൽ ലഭിക്കും. അത് കഴിഞ്ഞ് 1 എം‌ബി‌പി‌എസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയാണണ് ലഭിക്കുന്നത്. ഈ പ്ലാനിനായി മാറ്റേതെങ്കിലും തരത്തിലുള്ള പ്രതിമാസ ചാർജ്ജുകളൊന്നും തന്നെ ഈടാക്കുകയില്ല. എന്നിരുന്നാലും, ഇതുവരെ ബ്രോഡ്‌ബാൻഡ് കണക്ഷൻ ഇല്ലാത്ത നിലവിലുള്ള ലാൻഡ്‌ലൈൻ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ.

ലാൻഡ്‌ലൈൻ

പുതിയ പ്ലാനിലൂടെ നിലവിലുള്ള ലാൻഡ്‌ലൈൻ ഉപയോക്താക്കളെ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളാക്കി മാറ്റാനും അതുവഴി സൌജന്യ ഡാറ്റ ആനുകൂല്യങ്ങൾ നേടാനും ബി‌എസ്‌എൻ‌എൽ ശ്രദ്ധിക്കുന്നു. ലാൻഡ്‌ലൈൻ പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് ഇതിനകം ഉള്ള സൌജന്യ കോളിംഗ് ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. ഉപയോക്താവ് ഒരു ബ്രോഡ്‌ബാൻഡ് സബ്‌സ്‌ക്രൈബർ ആയിക്കഴിഞ്ഞാൽ, അദ്ദേഹം സബ്‌സ്‌ക്രൈബുചെയ്‌ത ലാൻഡ്‌ലൈൻ പ്ലാനിനായി പണം നൽകേണ്ടിവരും. പക്ഷേ ഡാറ്റാ ആനുകൂല്യങ്ങൾ സൌജന്യമായി ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോയെ നേരിടാൻ എയർടെൽ എക്‌സ്ട്രീം, ഡിടിഎച്ച്, മൊബൈൽ ഡാറ്റ എന്നിവ ഒറ്റ പ്ലാനിലാക്കുന്നു

ഇന്റർനെറ്റ്

ഇന്റർനെറ്റ് സേവന ദാതാക്കളായ എസിടി ഫൈബർനെറ്റ്, എയർടെൽ എക്സ്സ്ട്രീം ഫൈബർ എന്നിവയും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ സബ്‌സ്‌ക്രൈബർമാർക്കുള്ള ഇൻസ്റ്റാളേഷനും സുരക്ഷാ നിക്ഷേപവും എയർടെൽ എക്‌സ്ട്രീം ഫൈബർ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം എസിടി ഫൈബർനെറ്റ് ഇന്റർനെറ്റ് 300 എംബിപിഎസ് വരെ വേഗത കൈവരിക്കുകയും മാർച്ച് 31 വരെ അൺലിമറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഈ പ്ലാനുകളെല്ലാം കൂടുതൽ ആളുകലെ നേടാം എന്ന ലക്ഷ്യം വച്ചുകൊണ്ടാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
The coronavirus spread in India has forced many private and public sector employees to work from home. While working from home will help in keeping social interaction at bay, there are many factors that could hamper the productivity of the people who are working from home. The internet connection is one of those major factors but now it seems BSNL has a perfect plan for its subscribers who are working from home. The telecom company has introduced a Work@home broadband plan at free of cost.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X