ബി‌എസ്‌എൻ‌എല്ലിന്റെ വർക്ക് അറ്റ് ഹോം, 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഡിസംബർ വരെ ലഭിക്കും

|

കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക്ഡൌണും ഉണ്ടായ അവസരത്തിൽ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വർക്ക് അറ്റ് ഹോം ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കുന്ന ഈ പ്ലാൻ അവതരിപ്പിച്ചത്. കുറച്ച് മാസങ്ങളിലേക്ക് മാത്രം ലഭ്യമാകുമെന്ന് അറിയിച്ചിരുന്ന ഈ പ്ലാനിന്റെ ലഭ്യത ഡിസംബർ വരെ നീട്ടി നൽകിയിരിക്കുകയാണ് കമ്പനി.

വർക്ക് അറ്റ് ഹോം

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കൾ ഇപ്പോഴും ഉണ്ട് എന്നത് പരിഗണിച്ചാണ് ബിഎസ്എൻഎൽ തങ്ങളുടെ വർക്ക് അറ്റ് ഹോം പ്ലാനിന്റെ ലഭ്യത ഡിസംബർ വരെ നീട്ടിയത്. ഇതിനൊപ്പം 499 രൂപയുടെ പ്ലാനും ഡിസൈബർ വരെ ലഭ്യമാകും. ആൻഡമാൻ, നിക്കോബാർ എന്നിവ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും വർക്ക് അറ്റ് ഹോം പ്രൊമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ ഡിസംബർ വരെ ലഭ്യമാകുമെന്ന് ബി‌എസ്‌എൻ‌എൽ ചെന്നൈ സർക്കുലറിലൂടെ അറിയിച്ചു.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിൽ വോൾട്ടി സേവനം കൂടുതൽ സർക്കിളുകളിൽ ആരംഭിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിൽ വോൾട്ടി സേവനം കൂടുതൽ സർക്കിളുകളിൽ ആരംഭിച്ചു

ബ്രോഡ്‌ബാൻഡ്

നിലവിൽ ബ്രോഡ്‌ബാൻഡ് കണക്ഷൻ ഉള്ള ഉപയോക്താക്കൾക്ക് വർക്ക് അറ്റ് ഹോം പ്ലാൻ ലഭ്യമാണ്. പുതിയ വരിക്കാർക്ക് പ്രതിദിനം 5 ജിബി ഡാറ്റ വരെ 10 എംബിപിഎസ് വേഗതയിൽ ലഭിക്കും. 5 ജിബി ഡാറ്റയും ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 1 എംബിപിഎസ് ആയി കുറയും ഉപയോക്താക്കൾക്ക് 1 സൌജന്യ ഇ-മെയിൽ ഐഡിയും 1 ജിബി സ്പൈസും ലഭിക്കും. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഐ‌എസ്‌ഡി ചാർജുകൾ നിലവിലുള്ള ഐ‌എസ്‌ഡി താരിഫുകൾക്ക് തുല്യവും മറ്റ് കോളിംഗ് ആനുകൂല്യങ്ങൾ നിലവിലുള്ള ലാൻഡ്‌ലൈൻ പ്ലാനിന് തുല്യവുമാണ്.

ഇൻസ്റ്റാളേഷൻ, സർവ്വീസ് ചാർജ്

ഇൻസ്റ്റാളേഷൻ സർവ്വീസ് ചാർജ് ആയി ബി‌എസ്‌എൻ‌എൽ ഉപയോക്താക്കളിൽ നിന്നും പണം വാങ്ങുന്നില്ല. ഈ പ്ലാൻ‌ സബ്‌സ്‌ക്രൈബുചെയ്യാൻ‌ താൽ‌പ്പര്യപ്പെടുന്ന ഉപയോക്താക്കൾ‌ക്ക് സ്വന്തമായി മോഡമോ കസ്റ്റമർ‌-പ്രിമൈസസസ് എക്യുപ്പ്മെന്റ് (സി‌പി‌ഇ) ഉണ്ടായിരിക്കണം. ആക്റ്റിവേഷൻ തീയതി മുതൽ ഒരു മാസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതിനുശേഷം ഉപയോക്താക്കൾ സാധാരണ ബ്രോഡ്ബാൻഡ് പ്ലാനുകളിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും.

കൂടുതൽ വായിക്കുക: 2 ജിബി ഡാറ്റയും സൌജന്യ കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 49 രൂപ പ്ലാൻകൂടുതൽ വായിക്കുക: 2 ജിബി ഡാറ്റയും സൌജന്യ കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 49 രൂപ പ്ലാൻ

499 രൂപ പ്ലാൻ

499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനിന്റെ ലഭ്യതയും ബി‌എസ്‌എൻ‌എൽ വർധിപ്പിച്ചു. ബി‌എസ്‌എൻ‌എൽ 300 ജിബി പ്ലാൻ സി‌എസ് 337 ഡിസംബർ വരെ സിക്കിം, കൊൽക്കത്ത, പശ്ചിമ ബംഗാൾ സർക്കിളുകളിൽ ലഭ്യമാകും. പ്രതിമാസം 499 രൂപ വില വരുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 ജിബി ഡാറ്റ വരെ 40 എംബിപിഎസ് വേഗതയിൽ ലഭ്യമാകും. 300 ജിബി ലിമിറ്റിന് ശേഷം ഇന്റർനെറ്റ് സ്പീഡ് 1 എംബിപിഎസായി കുറയും. ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ബി‌എസ്‌എൻ‌എൽ ഇൻസ്റ്റാളേഷൻ താരിഫ് വർദ്ധിപ്പിച്ചു

ബി‌എസ്‌എൻ‌എൽ ഇൻസ്റ്റാളേഷൻ താരിഫ് വർദ്ധിപ്പിച്ചു

ബി‌എസ്‌എൻ‌എൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് ഇൻസ്റ്റാളേഷൻ ചാർജുകൾ വർധിപ്പിച്ചു. 250 രൂപയായിരുന്നു നേരത്തെ ഉപയോക്താവ് നൽകേണ്ടി വന്നിരുന്ന ചാർജ് എങ്കിൽ ഇപ്പോഴത് 500 രൂപയാണ്. വാർഷിക പ്ലാനുകളും വില കൂടിയ പ്ലാനുകളും തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ഈ ചാർജ് നൽകേണ്ടി വരില്ല. ഭാരത് ഫൈബർ വോയ്‌സ്, ബ്രോഡ്‌ബാൻഡ്, കോംബോ പ്ലാൻ എന്നിവ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് നേരത്തെ നൽകിയിരുന്ന 250 രൂപ തന്നെ നൽകിയാൽ മതിയാകും.

കൂടുതൽ വായിക്കുക: 395 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻകൂടുതൽ വായിക്കുക: 395 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

Best Mobiles in India

Read more about:
English summary
BSNL, a state-run telecom company, introduces its work at home broadband plan last March amid lockdown.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X