ഐ‌ആർ‌സി‌ടി‌സി വെബ്സൈറ്റ് വഴി ഇനി ബസ് ടിക്കറ്റും ബുക്ക് ചെയ്യാം

|

ഐ‌ആർ‌സി‌ടി‌സി വഴി യാത്രക്കാർക്ക് ഇനി ഓൺ‌ലൈനായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഐആർസിടിസി ടിക്കറ്റിങ് വെബ്സൈറ്റിൽ ബസ് ടിക്കറ്റുകൾ കൂടി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നതിലൂടെ ആളുകൾക്ക് യാത്രാ ടിക്കറ്റ് ബുക്കിങ് കൂടുതൽ ലളിമാവും. ഐആർസിടിസിയുടെ റെയിൽ കണക്ട് ആപ്പ് അപ്ഡേറ്റ് ചെയ്യുകയും ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ ഐആർസിടിസി സേവനം ഉപയോഗിക്കുന്നുണ്ട്.

 

ബസ് ടിക്കറ്റുകൾ

ബസ് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് https://www.bus.irctc.co.in/home എന്ന വെബ്സൈറ്റിൽ കയറാം. യാത്ര പുറപ്പെടുന്ന സ്ഥലം, എത്തുന്ന സ്ഥലം, തിയ്യതി, യാത്രക്കാരുടെ വിവരങ്ങൾ എന്നിവ നൽകികൊണ്ട് ബസുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. മറ്റ് ടിക്കറ്റ് ബുക്കിങ് സേവനങ്ങളിൽ ഉള്ളത് പോലെ സീറ്റുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഐആർസിടിസി നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4ജി സിം സൌജന്യമായി സ്വന്തമാക്കാനുള്ള അവസരം മാർച്ച് 31 വരെകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4ജി സിം സൌജന്യമായി സ്വന്തമാക്കാനുള്ള അവസരം മാർച്ച് 31 വരെ

റെയിൽ‌വേ

റെയിൽ‌വേ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ ഐ‌ആർ‌സി‌ടി‌സി ക്രമേണ രാജ്യത്തെ ആദ്യത്തെ ഗവൺമെന്റd വൺ സ്റ്റോപ്പ് ഷോപ്പ് ട്രാവൽ പോർട്ടലായി മാറുകയാണെന്ന് ഐആർ‌സി‌ടി‌സി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച യാത്രാ അനുഭവം നൽകുക എന്നതാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്.

 ടിക്കറ്റ്
 

ബസുകൾ ബുക്ക് ചെയ്യുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് ബസുകളുടെ ഫോട്ടോകളും പരിശോധിക്കാം. ഒരു ട്രാൻസാക്ഷനിൽ പരമാവധി ആറ് യാത്രക്കാർക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് വെബ്‌സൈറ്റ് പറയുന്നു. യു‌പി‌എസ്ആർ‌ടി‌സി, എ‌പി‌എസ്ആർ‌ടി‌സി, ജി‌എസ്‌ആർ‌ടി‌സി, ഒ‌എസ്‌ആർ‌ടി‌സി, കേരള ആർ‌ടി‌സി മുതലായ സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷനുകളുടെ ബസ് ടിക്കറ്റുകൾ ഐആർസിടിസി വഴി ബുക്ക് ചെയ്യാം. ഐ‌ആർ‌സി‌ടി‌സി മൊബൈൽ-ആപ്പിലൂടെ ഈ സേവനത്തിന്റെ ഇന്റഗ്രേഷൻ മാർച്ച് ആദ്യ വാരം പൂർത്തിയാകും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Zഫ്ലിപ്പ് 3, ഗാലക്‌സി ഫോൾഡ് 3 സ്മാർട്ട്ഫോണുകൾ ജൂലൈയിൽ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Zഫ്ലിപ്പ് 3, ഗാലക്‌സി ഫോൾഡ് 3 സ്മാർട്ട്ഫോണുകൾ ജൂലൈയിൽ പുറത്തിറങ്ങും

ഐ‌ആർ‌സി‌ടി‌സി

ഐ‌ആർ‌സി‌ടി‌സി പുറത്തിറക്കിയ പ്രസ്താവന പ്രകാരം 50,000ൽ അധികം സംസ്ഥാന റോഡ് ഗതാഗതവുമായും 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഓപ്പറേറ്റർമാരുമായി സഹകരിച്ച് ഐ‌ആർ‌സി‌ടി‌സി ഉപഭോക്താക്കൾക്ക് ഓൺലൈൻ ബസ് ബുക്കിംഗ് സേവനങ്ങൾ നൽകും. ഈ പുതിയ സേവനം ഫ്ലൈറ്റ് ടിക്കറ്റുകൾ ഐ‌ആർ‌സി‌ടി‌സി വഴി ബുക്ക് ചെയ്യുന്ന ആളുകൾക്ക് എളുപ്പം ബസുകൾ ബുക്ക് ചെയ്യാനും എയർപോർട്ടുകളിൽ നിന്ന് ലക്ഷ്യ സ്ഥാനത്തേക്ക് എത്താനും സഹായിക്കുന്നു.

ഓൺലൈൻ

ഓൺലൈൻ ബസ് ബുക്കിംഗിന്റെ പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് വിവിധതരം ബസുകൾ കാണിക്കുകയും റൂട്ട്, സൌകര്യങ്ങൾ, റിവ്യൂസ്, റേറ്റിങ്, ലഭ്യമായ ബസ് ഇമേജുകൾ എന്നിവ ബുക്കിങിന് മുമ്പ് കണ്ട് ബോധ്യപ്പെടാനും അവസരമൊരുക്കുന്നു. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് അവരുടെ പിക്ക് അപ്പ് ഡ്രോപ്പ് പോയിന്റുകളും സമയവും തിരഞ്ഞെടുക്കാനും സാധിക്കും. ബാങ്ക്, ഇ-വാലറ്റ് ഡിസ്കൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയിൽ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഐആർസിടിസി നൽകുന്നു.

കൂടുതൽ വായിക്കുക: 2,500 രൂപയിൽ താഴെ വിലയുള്ള മികച്ച ഫിറ്റ്നസ് ബാൻഡുകൾകൂടുതൽ വായിക്കുക: 2,500 രൂപയിൽ താഴെ വിലയുള്ള മികച്ച ഫിറ്റ്നസ് ബാൻഡുകൾ

Best Mobiles in India

English summary
Passengers can now book bus tickets online through IRCTC. The IRCTC has also set up a system for booking bus tickets on the ticketing website for booking railway tickets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X