ടാറ്റ സ്കൈ+ എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സ് ഇപ്പോൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം
ടാറ്റ സ്കൈ അടുത്തിടെയാണ് രാജ്യത്തെ ഡിടിഎച്ച് ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 31. 80 ശതമാനം വിപണി വിഹിതം നേടിയാണ് കമ്പനി ഒന്നാം സ്ഥാനത്ത് എത്തിയത്, ഡിഷ് ടിവി 30.55 ശതമാനം ഓഹരിയുമായി രണ്ടാം സ്ഥാനത്താണ്. എയർടെൽ, സൺ ഡയറക്റ്റ് എന്നിവയ്ക്ക് യഥാക്രമം 23.31 ശതമാനവും 14.35 ശതമാനവും വിപണി വിഹിതമാണ് ഉള്ളത്.

വിശാലമായ കവറേജ്, കുറഞ്ഞ വിലയിലുള്ള പായ്ക്കുകൾ, സെറ്റ്-ടോപ്പ് ബോക്സുകൾ എന്നിവയാണ് ടാറ്റാ സ്കൈയെ നമ്പർ വൺ ഓപ്പറേറ്ററാക്കി മാറ്റിയത്. ടാറ്റ സ്കൈ യുഎച്ച്ഡി 4 കെ സെറ്റ്-ടോപ്പ് ബോക്സ്, ടാറ്റ സ്കൈ ബിംഗ്+, ടാറ്റ സ്കൈ+ എച്ച്ഡി എന്നിങ്ങനെ നിരവധി സെറ്റ്-ടോപ്പ് ബോക്സുകൾ ഡിടിഎച്ച് ഓപ്പറേറ്റർ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ടാറ്റ സ്കൈ യുഎച്ച്ഡി 4 കെ എസ്ടിബിയുടെ വില 6,400 രൂപയാണ്. ടാറ്റ സ്കൈ ബിംഗ്+ 3,999 രൂപയ്ക്കാണ് ലഭിക്കുക.

പുതിയ ഓഫറിന്റെ ഭാഗമായി കമ്പനി ടാറ്റ സ്കൈ+ എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സിന്റെ വില കുറച്ചിരിക്കുകയാണ്. നേരത്തെ 9,300 രൂപയായിരുന്നു ഈ സെറ്റ്-ടോപ്പ് ബോക്സിന്റെ വിലയെങ്കിൽ ഇപ്പോൾ വെറും 4,999 രൂപയ്ക്ക് ഈ ഡിവൈസ് സ്വന്തമാക്കാം. അതായത് ഏതാണ്ട് പകുതി വിലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് സ്വന്തമാക്കാനാകും. 'എച്ച്ഡി പിവിആർ ബിഗ് സെയിൽ' എന്ന പേരിൽ നൽകുന്ന ഓഫറിന്റെ ഭാഗമായിട്ടാണ് സെറ്റ്ടോപ്പ് ബോക്സിന് ടാറ്റ സ്കൈ വില കുറച്ചത്.

ടാറ്റ സ്കൈ+ എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സിന്റെ വില 49 ശതമാനമാണ് കുറച്ചത്. ഇപ്പോൾ ഈ ഡിവൈസ് 4,999 രൂപയ്ക്ക് ലഭ്യമാകും. അതായത് 4,301 രൂപ ഉപയോക്താക്കൾക്ക് ലാഭിക്കാം. എല്ലാ പുതിയ ഉപഭോക്താക്കൾക്കും മൾട്ടി-ചാനൽ പായ്ക്കുകൾ തിരഞ്ഞെടുക്കുന്നവർക്കും ടാറ്റ സ്കൈയുടെ ഈ പുതിയ ഓഫർ ലഭിക്കും. ഏതെങ്കിലും ഉപയോക്താക്കൾക്ക് എച്ച്ഡിയിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് ഏറ്റവും പറ്റിയ അവസരം.

ടാറ്റ സ്കൈ തങ്ങളുടെ സെറ്റ്-ടോപ്പ് ബോക്സ് ഉപയോക്താക്കൾക്കായി ഒരു പുതിയ സവിശേഷതയും അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് അവരുടെ ഷോകളും കണ്ടന്റും ഫിൽട്ടർ ചെയ്യാൻ സാധിക്കുന്ന സവിശേഷതയാണ് കമ്പനി അവതരിപ്പിച്ചത്. ഇതിനായി ടാറ്റ സ്കൈ ടിവിയിൽ ട്രെൻഡിംഗ് എന്ന സവിശേഷതയാണ് കമ്പനി കൊണ്ടുവന്നത്. സെറ്റ്-ടോപ്പ് ബോക്സ് റിമോട്ടിലുള്ള മഞ്ഞ ബട്ടൺ അമർത്തിയാൽ ഈ ഫീച്ചർ ലഭിക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് മികച്ച ഷോകളും സിനിമകളും കാണാൻ സാധിക്കും.

മലയാളത്തിനൊപ്പം ഇംഗ്ലീഷ്, തമിഴ്, മറാത്തി, ഹിന്ദി, തെലുങ്ക്, ബംഗാളി, കന്നഡ, എന്നീ എട്ട് ഭാഷകളിലും ടാറ്റ സ്കൈ ടോപ്പ് മൂവി ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. ലിസ്റ്റുചെയ്‌ത മൂവികളിൽ നിന്നും നിങ്ങളുടെ ഭാഷയിലുള്ള സിനിമകൾ തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ സഹായിക്കും. ലൈവ് ഇവന്റുകൾ കാണാൻ ലൈവ് സ്പോർട്സ് ഫീച്ചറും കമ്പനി നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ആവശ്യമുള്ള ചാനലുകൾ എളുപ്പം കണ്ടെത്തുന്നതിനാണ് റിമോട്ടിൽ മഞ്ഞ ബട്ടൺ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








