Just In
- 15 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 16 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 17 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 18 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
ടിക്ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാൻസ് ഡീപ്പ് ഫേക്ക് ഫീച്ചർ വികസിപ്പിക്കുന്നു
ടിക് ടോക്ക് എന്ന ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് വീണ്ടും വിവാദ വാർത്തകളിൽ ഇടം പിടിക്കുന്നു. ഇത്തവണ ടിക്ടോക്കല്ല വാർത്തയാകുന്നത് മറിച്ച് അതിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസാണ് വിവാദം ഉണ്ടാക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഡീപ്ഫേക്കുകൾ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഫീച്ചർ നിർമ്മിക്കുകയാണ് കമ്പനി. ഫെയ്‌സ് സ്വാപ്പ് എന്ന പേരിലൊരു ഫീച്ചറാണ് പുറത്തിറക്കുന്നത് എന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ടൊരു കോഡ് ടിക് ടോക്കിലും ചൈനീസ് ആപ്ലിക്കേഷനായ ഡൊയിനിലു കണ്ടതായി റിപ്പോർട്ട് പറയുന്നു.

ബൈറ്റ്ഡാൻസിന്റെ ഡീപ്ഫേക്ക്
ബൈറ്റ്ഡാൻസിന്റെ പുതിയ ഫീച്ചർ ഉപയോക്താക്കളോട് അവരുടെ മുഖം സ്കാൻ ചെയ്യാനും ഡീപ്പ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുന്നതിന് അവരുടെ ചിത്രങ്ങൾ ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നവയാണ്. ബൈറ്റ് ഡാൻസിന്റെ ആപ്പുകളിൽ ഡീപ്ഫേക്ക് ഫീച്ചറിനായുള്ള കോഡിംഗ് ഇസ്രായേലി ഗവേഷണ സ്ഥാപനമായ വാച്ച്ഫുൾ.ഐയാണ് കണ്ടെത്തിയത്.

മുഖം മാറ്റുന്ന സാങ്കേതികവിദ്യയിലേക്കുള്ള നവീകരണമായി പുതിയ ഫീച്ചറിനെ തള്ളിക്കളയാനാകില്ലെന്നും സൂചനകൾ അനുസരിച്ച് ഇവ ഡീപ്പ്ഫേക്ക് വീഡിയോകൾ ഉണ്ടാക്കാനുള്ള സംവിധാനം തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. ഡീപ്ഫേക്കുകളെക്കുറിച്ചും അത് സൈബർ ലോകത്ത് ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥയെപറ്റിയും സമൂഹം ചർച്ച ചെയ്യുകയും ഇതിനെ തടയാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന കാലത്താണ് ബൈറ്റ് ഡാൻസിന്റെ ഇത്തരമൊരു നടപടി എന്നത് ശ്രദ്ധേയമാണ്.
കൂടുതൽ വായിക്കുക: 150 കോടി ഉപയോക്താക്കളുമായി ടിക്ടോക്ക് കുതിപ്പ് തുടരുന്നു

പ്രശസ്തരായ അഭിനേതാക്കൾ, രാഷ്ട്രീയക്കാർ, കായികതാരങ്ങൾ, പ്രാധാന്യമുള്ള മറ്റ് ആളുകളുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ ഉണ്ടാക്കി ഒരു ബദൽ സത്യത്തെ ഉണ്ടാക്കുകയോ ആളുകളെ അപമാനിക്കുകയോ ചെയ്യാൻ ഇന്ന് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഒരു ഡീപ്ഫേക്ക് സവിശേഷത ഇന്ന് ആർക്കും എളുപ്പത്തിൽ ലഭ്യമാണ്. ബൈറ്റ്ഡാൻസ് പോലൊരു കമ്പനി ഇതിലേക്ക് തിരിയുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

ഫേഷ്യൽ ഫീച്ചറുകൾ സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കുന്നത് സെൻസിറ്റീവ് ബയോമെട്രിക് ഡാറ്റയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബൈറ്റ്‌ഡാൻസിന് ഇത് ചെയ്യാൻ യാതൊരു അധികാരവുമില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ചൈനീസ് സർക്കാരുമായി ഡാറ്റ പങ്കിടുന്നുവെന്നാരോപിച്ച് അമേരിക്കയിൽ നിലവിൽ ടിക് ടോക്ക് വലിയ വിമർശനമാണ് നേരിടുന്നത്. പുതിയ ഡീപ്ഫേക്ക് ഫീച്ചർ കമ്പനിയെ കൂടുതൽ കുഴപ്പത്തിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ബൈക്ക്ഡാൻസ് ഡീപ്ഫേക്ക് ഫീച്ചർ ടിക്ടോക്കിലോ ഡൌയിനിലോ കൊണ്ടുവരുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇരു അപ്ലിക്കേഷനുകൾക്കുമായി ലോകമെമ്പാടും 1.5 ബില്ല്യൺ ഡൗൺലോഡുകളാണ് ഉള്ളത്. ഡീപ്ഫേക്ക് ഫീച്ചർ തീർച്ചയായും ടിക് ടോക്കിൽ ഉൾപ്പെടുത്താനുള്ള ഫീച്ചറല്ലെന്നും അത്തരത്തിലൊരു ഫീച്ചർ ആപ്പിൽ കൊണ്ടുവരാൻ കമ്പനിക്ക് ഉദ്ദേശമില്ലെന്നും ടിക്ക് ടോക്ക് അധികൃതർ വ്യക്തമാക്കിയതായി ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ആശയക്കുഴപ്പം ഒഴിവാക്കാനായി ഇനാക്ടീവ് കോഡ് ഭാഗങ്ങൾ നീക്കംചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
കൂടുതൽ വായിക്കുക: ഫീച്ചർ ഫോണിനായി യുപിഐ ആപ്പ് ഉണ്ടാക്കിയാൽ ബിൽഗേറ്റ്സിന്റെ വക 36 ലക്ഷം സമ്മാനം
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190