ട്രായ് നടപ്പാക്കിയ ഭേദഗതികൾക്കെതിരെ വിമർശനവുമായി കേബിൾ ടിവി ഓപ്പറേറ്റർമാർ

|

പ്രക്ഷേപകർക്കും കേബിൾ ടിവി ഓപ്പറേറ്റർമാർക്കും ട്രായ് പുതിയ ഭേദഗതികൾ അവതരിപ്പിച്ചത് മുതൽ വൻ തിരിച്ചടിയാണ് വിപണിയിൽ നേരിടേണ്ടി വരുന്നത്. കേബിൾ ടിവി ഓപ്പറേറ്റർമാരും ടെലികോം റെഗുലേറ്ററിന്റെ പുതിയ ഓർഡറുകൾക്കെതിരെ നീങ്ങാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

 

റെഗുലേറ്റർ

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, റെഗുലേറ്റർ അവതരിപ്പിച്ച പുതിയ നെറ്റ്‌വർക്ക് ശേഷി നിരക്കിനെതിരെ പ്രക്ഷേപകരും കേബിൾ ടിവി ഓപ്പറേറ്റർമാരും പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. കേബിൾ ടിവി ഓപ്പറേറ്റർമാർ എൻ‌സി‌എഫ് നിയമങ്ങളടക്കമുള്ള ചട്ടങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. ഉപയോക്താക്കൾക്ക് 200 ചാനലുകൾ 130 രൂപയ്ക്ക് ലഭ്യമാക്കുകയും എല്ലാ ചാനലുകളും160 രൂപയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന നിയമമാണ് ഇത്.

കൂടുതൽ വായിക്കുക: ഡിടിഎച്ച് നിയമങ്ങൾ പിന്നെയും മാറ്റി ട്രായ്, ചാനലുകൾക്ക് വില കുറയുമോ?കൂടുതൽ വായിക്കുക: ഡിടിഎച്ച് നിയമങ്ങൾ പിന്നെയും മാറ്റി ട്രായ്, ചാനലുകൾക്ക് വില കുറയുമോ?

ഭേദഗതി

ഭേദഗതികളിലെ ചില കാര്യങ്ങൾ കേബിൾ ഓപ്പറേറ്റർമാർക്കെതിരാണെന്നും അവയ്ക്കിടയിൽ നിലനിൽക്കാൻ ഓപ്പറേറ്റർമാർപ്പ് പ്രയാസമുണ്ടെന്നും ഇതിന് പരിഹാരം കാണാൻ ട്രായ് യോട് അഭ്യർത്ഥിക്കുമെന്നും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എൻ‌ടി‌ഒ സ്ഥിരത കൈവരിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇത് ഇല്ലാതാക്കാനാണ് ട്രായ് ശ്രമിക്കുന്നതെന്നും അസോസിയേഷൻ വൃത്തങ്ങൾ ആരോപിച്ചു.

കേബിൾ ഓപ്പറേറ്റേഴ്‌സ് ഫൌണ്ടേഷൻ
 

മഹാരാഷ്ട്ര കേബിൾ ഓപ്പറേറ്റേഴ്‌സ് ഫൌണ്ടേഷൻ മഹാരാഷ്ട്ര, ദില്ലി, ഹരിയാന, മധ്യപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള കേബിൾ ടിവി ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ മീറ്റിംഗിന് ശേഷം ട്രായ് കൊണ്ടുവന്ന ഭേദഗതികളിൽ മാറ്റെ വരുത്തണമെന്ന് ആഗ്രഹിക്കുന്നതായി എല്ലാ കേബിൾ ടിവി ഓപ്പറേറ്റർമാരും സംയുക്തമായി വ്യക്തമാക്കി.

കൂടുതൽ വായിക്കുക: മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിൽ 24 ശതമാനം കുറവ്കൂടുതൽ വായിക്കുക: മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിൽ 24 ശതമാനം കുറവ്

ട്രായ്

ട്രായ് യുടെ പുതിയ നിയമങ്ങൾ പ്രകാരം ഉപയോക്താക്കൾക്ക്‌ അവർ‌ തിരഞ്ഞെടുക്കുന്ന ചാനലുകൾ‌ക്ക് മാത്രം പണം നൽ‌കിയാൽ മതിയാകും. ഇതിലൂടെ ബില്ലുകൾ‌ കുറയ്‌ക്കാനും ഉപയോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ ആവശ്യമുള്ള ചാനലുകൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. എന്തായാലും ഈ തീരുമാനത്തോടെ ബ്രോഡ്കാസ്റ്റർമാർ ഒന്നിക്കുകയും ശക്തമായ പ്രതിഷേധം ഉയർത്തുകയും ഭേദഗതി എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

പുതിയ ഭേദഗതി

പുതിയ ഭേദഗതിയുലൂടെ ബ്രോഡ്കാസ്റ്റർമാർക്ക് 1,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും 12 മുതൽ 15 മില്ല്യൺ വരെ ഉപയോക്താക്കളെ നഷ്ടപ്പെടുവെന്നും ബ്രോഡ്കാസ്റ്റർമാർ വാദിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഭേദഗതി നടപ്പാക്കുന്നത് വ്യവസായത്തെ തകർക്കുമെന്നാണ് ഇവരുടെ വാദം. എന്തായാലും വരും ദിവസങ്ങളിൽ ഇന്ത്യയിലെ കേബിൾ ടിവി, ഡിടിഎച്ച് രംഗത്തുണ്ടാകുന്നത് വലിയ മാറ്റങ്ങൾ തന്നെയായിരിക്കും.

കൂടുതൽ വായിക്കുക: സൗജന്യ കോളുകളില്ല, ഐയുസി നിരക്കുകൾ തുടരാൻ ട്രായ്കൂടുതൽ വായിക്കുക: സൗജന്യ കോളുകളില്ല, ഐയുസി നിരക്കുകൾ തുടരാൻ ട്രായ്

Best Mobiles in India

Read more about:
English summary
Ever since TRAI introduced new amendments for the broadcasters and cable TV operators it is facing backlash from the industry. And now it has been reported that cable TV operators are also planning to go against the telecom regulator new orders.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X