Home
News

യുവാക്കൾക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനിൽ ക്യാഷ്ബാക്ക് ഓഫർ

ആമസോൺ പ്രൈം പുതിയ ഓഫർ അവതരിപ്പിച്ചു. 18നും 24 നും ഇടയിൽ പ്രായമുള്ളവർക്കായാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഡിസ്കൗണ്ട് ലഭിക്കും. ഈ ഓഫർ നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്. ഇതിനെ "യൂത്ത് ഓഫർ" എന്നാണ് വിളിക്കുന്നത്. 3 മാസത്തെ മെമ്പർഷിപ്പോ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനോ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ആമസോണിന്റെ ഓഫർ ലഭിക്കുമെന്ന് ബിജിആർ റിപ്പോർട്ട് ചെയ്തു.

ക്യാഷ്ബാക്ക്

പുതിയ ഓഫറിലൂടെ 18-24 വയസ്സിനിടയിലുള്ള വരിക്കാർക്ക് 500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇതൊരു കിഴിവ് ഓഫറല്ല മറിച്ച് ക്യാഷ്ബാക്ക് ഓഫറാണ്. പ്ലാൻ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് സൌജന്യ ഡെലിവറി, ആമസോൺ പ്രൈം വീഡിയോയിലേക്കുള്ള ആക്സസ്, ആമസോൺ മ്യൂസിക് ആക്സസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. ഈ യൂത്ത് ഓഫർ നിരവധി നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്.

ഓഫർ

പുതിയ ഓഫറിൽ നൽകിയിട്ടുള്ള നിബന്ധനകളിൽ പ്രധാനപ്പെട്ടത്, ഇത് 18 നും 24 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു എന്നതാണ്. മൂന്ന് മാസത്തെ അംഗത്വം അല്ലെങ്കിൽ വാർഷിക അംഗത്വം തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. ഒരു മാസത്തെ അംഗത്വം തിരഞ്ഞെടുക്കുന്നവർക്ക് ഇത് ലഭിക്കില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്. ഐഒഎസ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ഇത് ലഭിക്കില്ല.

ആമസോൺ പ്രൈം മെമ്പർഷിപ്പിന്റെ വില

ആമസോൺ പ്രൈം മെമ്പർഷിപ്പിന്റെ വില

മുകളിൽ സൂചിപ്പിച്ചത് പോലെ മൂന്ന് മാസത്തെ പ്ലാനിലും വാർഷിക പ്ലാനിനും മാത്രമേ ഓഫർ ബാധകമാകൂ. ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുള്ള 18-24 വയസ്സിനിടയിലുള്ള ഉപയോക്താക്കൾക്ക് 3 മാസത്തെ പ്ലാനും വാർഷിക പ്ലാനും 164 രൂപയ്ക്കും 499 രൂപയ്ക്കും ലഭിക്കും. മറ്റെല്ലാവർക്കും 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് 329 രൂപയാണ് വില. വാർഷിക പ്ലാനിന് 999 രൂപ നൽകേണ്ടി വരും. ആൻഡ്രോയിഡ് ആപ്പിലും മെബൈൽ ബ്രൌസറിലും മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. ഡെസ്ക്ടോപ്പിൽ പോലും ലഭിക്കില്ല.

ആമസോൺ ഓഫർ എങ്ങനെ ലഭിക്കും

ആമസോൺ ഓഫർ എങ്ങനെ ലഭിക്കും

ഓഫർ ലഭിക്കുന്നതിന് യോഗ്യരായ ഉപയോക്താക്കൾ 3 മാസത്തെയോ ഒരു വർഷത്തെയോ മെമ്പർഷിപ്പിനായി 329 രൂപയോ 999 രൂപയോ നൽകണം. ഉപയോക്താക്കൾക്ക് പിന്നീട് ക്യാഷ്ബാക്കായി നിശ്ചിത തുക തിരികെ ലഭിക്കും. പ്രായ പരിശോധന സ്ഥിരീകരിച്ചതിനുശേഷം മാത്രമേ ഉപയോക്താക്കൾക്ക് ഇത് ലഭിക്കുകയുള്ളു. ഇതിനായി ഐഡി പ്രൂഫ് നൽകേണ്ടി വരും. ആധാർ കാർഡ് / പാൻ കാർഡ് / വോട്ടർ ഐഡി കാർഡ് / ഡ്രൈവർ ലൈസൻസ് എന്നിവയിൽ ഏതെങ്കിലുമാണ് പ്രൂഫായി നൽകേണ്ടത്. ഇതിനൊപ്പം ഒരു സെൽഫിയും അപ്‌ലോഡ് ചെയ്യണം.

ഐഡി പ്രൂഫ്

ഐഡി പ്രൂഫും സെൽഫിയും പരിശോധിച്ച് കഴിഞ്ഞാൽ വാർഷിക അംഗത്വത്തിന് 500 രൂപയും മൂന്ന് മാസത്തെ അംഗത്വത്തിന് 165 രൂപയും ക്യാഷ്ബാക്കായി ലഭിക്കും. 48 മണിക്കൂറിനുള്ളിലാണ് ഈ ക്യാഷ്ബാക്ക് ലഭിക്കുന്നത്. ഇത് ആമസോൺ പേ ബാലൻസ് അക്കൗണ്ടിലേക്കായിരിക്കുനം ക്രെഡിറ്റ് ചെയ്യുന്നത്. ഈ ക്യാഷ്ബാക്ക് തുക ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാം.

Best Mobiles in India

English summary
Amazon Prime has introduced a new offer. The offer is for people between the ages of 18 and 24. You can get discounts on Prime subscription plans through this offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X