2 ജിബി റോമ്മോട് കൂടി 3,099 രൂപയ്ക്ക് പരിഷ്‌ക്കരിച്ച ക്യാമ്പസ് എ35കെ എത്തി

Written By:

ജൂണില്‍ ഇന്‍ഡ്യന്‍ മൊബൈല്‍ കമ്പനിയായ സെല്‍ക്കോണ്‍ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് സ്മാര്‍ട്ട്‌ഫോണായ ക്യാമ്പസ് എ35കെ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2,999 രൂപയ്ക്കാണ് എ35കെ ഉപയോക്താക്കളുടെ സമീപമെത്തിയത്.

വായിക്കുക: വിപണി ദീപാവലി ചൂടില്‍ തന്നെ; വന്‍ കിഴിവുകളുളള ക്യാമറാ സ്മാര്‍ട്ട്‌ഫോണുകള്‍

എ35കെ-യുടെ പരിഷ്‌ക്കരിച്ച പതിപ്പുമായാണ് സെല്‍ക്കോണ്‍ ഈ ദീപാവലിക്ക് എത്തുന്നത്. നേരത്തെ ROM 512 എംബിയായിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഇത് 2 ജിബിയാക്കി ഉയര്‍ത്തിയിരിക്കുന്നു. മറ്റ് എല്ലാ സവിശേഷതകളും ഏറെക്കുറെ സമാനമാണ്. 2 GB ROM--ഓട് കൂടി സെല്‍ക്കോണ്‍ ക്യാമ്പസ് എ35കെ ഉപഭോക്താക്കളുടെ കൈയ്യിലെത്തുക 3,099 രൂപയ്ക്കാണ്.

സെല്‍ക്കോണ്‍ ക്യാമ്പസ് എ35കെ-യുടെ സവിശേഷതകള്‍ അറിയാന്‍ താഴെയുളള സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3.5 ഇഞ്ച് കപാസിറ്റിവ് ടച്ച് സ്‌ക്രീനാണ് എ35കെ-യുടേത്. ഇതിന്റെ പിക്‌സല്‍ റെസലൂഷന്‍ 320 X 480 ആണ്.

1 GHz പ്രൊസസ്സറും 256 എംബി റാമ്മും ആണ് ഇതിന്റെത്. ആന്‍ഡ്രോയിഡ് 4.4 (കിറ്റ്കാറ്റ്) ഒഎസ്സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ക്യാമറാ വിഭാഗത്തില്‍ ഉപയോക്താക്കള്‍ക്ക് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 3.2 എംപി റിയര്‍ ക്യാമറയും 0.3 എംപിയുടെ ഫ്രന്‍ണ്ട് ക്യാമറയും ലഭിക്കും. 3ജി, വൈഫൈ, എ2ഡിപി-യോട് കൂടിയ ബ്ലുടൂത്ത് തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ഇത് ഒരു ഡുവല്‍ സിം പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണാണ്. ഇതിന്റെ ഇന്റേണല്‍ മെമ്മറി 2 ജിബി ആണെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി മെമ്മറി വികസിപ്പിക്കാവുന്നതാണ്.

10.7 എംഎം കനവും 102 ഗ്രാം ഭാരവുമാണ് എ35കെ-ക്ക് ഉളളത്. 1400 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇതിന്റേത്. 4 ലക്ഷം യൂണിറ്റുകള്‍ ഇത് വരെ എ35കെ-യുടെ മുന്‍ പതിപ്പ് വിറ്റതായാണ് കമ്പനി പറയുന്നത്.

3ജി പിന്തുണ, ഡുവല്‍ ക്യാമറ, ഡുവല്‍ സിം, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയോട് കൂടി ഇന്‍ഡ്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ കിറ്റ്കാറ്റ് സ്മാര്‍ട്ട്‌ഫോണാണ് പരിഷ്‌ക്കരിച്ച ക്യാമ്പസ് എ354കെ-യെന്ന് നിസ്സംശയം പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot