1938 മുതൽ 2011 വരെയുള്ള മൊബൈൽ ഫോണുകളുടെ പരിണാമ ചരിത്രം; ചിത്രങ്ങൾ സഹിതം

|

എല്ലാ സാങ്കേതിക വിദ്യയും ചരിത്രത്തിൻറെ രാകുപലകയിൽ ഉരഞ്ഞാണ് വികസിച്ചിട്ടുള്ളത്. പെട്ടെന്നൊരു വൻ കണ്ടുപിടുത്തം എന്നത് സാങ്കേതിക രംഗത്തെ സംബന്ധിച്ച് സാധ്യമല്ല, കണ്ടുപിടുത്തങ്ങളെ രൂപമാറ്റം വരുത്തുകയും കൂടുതൽ മെച്ചപ്പെട്ടതാക്കുകയും കാലം ആവശ്യപ്പെടുന്ന സവിശേഷതകൾ നൽകുകയുമാണ് സാങ്കേതിക രംഗം ചെയ്ത് വരുന്നത്. നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയ സ്മാർട്ട്ഫോണുകൾ ഏതൊക്കെ ഘട്ടങ്ങളിലൂടെയാണ് വികസിച്ച് വന്നത് എന്നാലോചിച്ചാൽ അതിശയം തോന്നും. 1938 മുതൽ 2011 വരെ സ്മാർട്ട്ഫോണുകളിലേക്കുള്ള പരിണാമത്തിൻറെ ചരിത്രം ചിത്രങ്ങൾ സഹിതം കാണാം.

1938- SCR-194, 195
 

1938- SCR-194, 195

ഒരു മൊബൈൽ ഫോണായി പരിഗണിക്കാനാവില്ലെങ്കിലും ന്യൂജേഴ്സിയിലെ ഫോർട്ട് മോൺ‌മൗത്തിൽ യു‌എസ് ആർമി സിഗ്നൽ കോർപ്സ് എഞ്ചിനീയറിംഗ് ലബോറട്ടറികൾ നിർമ്മിച്ച ആദ്യത്തെ പോർട്ടബിൾ എഎം റേഡിയോകളാണ് എസ്‌സി‌ആർ -194, 195 എന്നിവ. ആദ്യത്തെ "വാക്കി ടോക്കി" ആയി കണക്കാക്കപ്പെടുന്ന ഈ ഉപകരണങ്ങൾക്ക് ഏകദേശം 25 പൗണ്ട് തൂക്കവും 5 മൈൽ റേഞ്ചുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇൻഫൻററി ബറ്റാലിയനും കമ്പനിയും തമ്മിലുള്ള ആശയവിനിമയത്തിനും ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു.

1940- SCR-300

1940- SCR-300

1940ൽ മോട്ടറോള യുഎസ് മിലിട്ടറിക്ക് വേണ്ടി വികസിപ്പിച്ച SCR-300 റേഡിയോ ട്രാൻസ്‌സിവർ പുറത്തിറക്കി. 3 മൈൽ റേഞ്ച് ഉള്ള 32 മുതൽ 38 പൗണ്ട് വരെ തൂക്കമുള്ള പോർട്ടബിൾ എഫ്എം റേഡിയോ ആയിരുന്നു ഇത്. എസ്‌സി‌ആർ -194, 195 എന്നിവയ്ക്ക് പകരമായി സഖ്യസേന രണ്ടാം ലോക മഹായുദ്ധത്തിൽ 50,000 യൂണിറ്റ് SCR-300 ഉപയോഗിച്ചു

1942- SCR-536

1942- SCR-536

SCR-536 എന്ന പേരിൽ യു‌എസിനായി മോട്ടറോള ആദ്യത്തെ "ഹാൻഡി ടോക്കി" നിർമ്മിച്ചു. ഇവയുടെ 130,000 യൂണിറ്റുകൾ യുദ്ധസമയത്ത് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തു. ഈ ഹാൻഡ്‌ഹെൽഡ് മോഡൽ മുമ്പത്തെ രണ്ട് ട്രാൻസ്‌സിവറുകളെ അപേക്ഷിച്ച് ഭാരം കുറച്ചു. 5 പൗണ്ടായിരുന്നു ഇതിൻറെ ഭാരം. എന്നാൽ ഇതിൻറെ ലാൻഡ് റേഞ്ച് 1 മൈൽ (വെള്ളത്തിന് മേൽ 3 മൈൽ) മാത്രമായിരുന്നു.

1946- മൊബൈൽ ടെലിഫോൺ സിസ്റ്റം
 

1946- മൊബൈൽ ടെലിഫോൺ സിസ്റ്റം

മൊബൈൽ ടെലിഫോൺ സിസ്റ്റം (എംടിഎസ്) എന്നറിയപ്പെടുന്ന ആദ്യത്തെ വാണിജ്യ മൊബൈൽ ടെലിഫോൺ സേവനം ബെൽ സിസ്റ്റം എന്ന കമ്പനി അവതരിപ്പിച്ചു. 80 പൗണ്ട് തൂക്കമുള്ള ഇവയിൽ AT&T നിന്ന് പരിമിതമായ കോളിംഗ് ബാൻഡുകൾ മാത്രമാണ് ലഭ്യമായിരുന്നത്. ഇവ ഉപയോഗിക്കാനുള്ള പണച്ചിലവും കൂടുതലായിരുന്നു. ഒരു മാസം 30 ഡോളർ (ഇന്ന് ഏകദേശം 330 ഡോളർ) എന്ന നിരക്കിന് പുറമേ കോളുകൾക്കും പ്രത്യേകം നിരക്കുകൾ ഈടാക്കിയിരുന്നു. സാധാരണക്കാരെ ഉദ്ദേശിച്ചല്ല ഇവ പുറത്തിറക്കിയത്. യൂട്ടിലിറ്റീസ്, ട്രക്ക് ഫ്ലീറ്റ് ഓപ്പറേറ്റർമാർ, റിപ്പോർട്ടർമാർ എന്നിവരാണ് ഇത് ഉപയോഗിച്ചത്.

1956- എറിക്സൺ‌സ് മൊബൈൽ‌ സിസ്റ്റം എ

1956- എറിക്സൺ‌സ് മൊബൈൽ‌ സിസ്റ്റം എ

വാഹനങ്ങളുടെ ആദ്യത്തെ ഭാഗിക ഓട്ടോമാറ്റിക് മൊബൈൽ സിസ്റ്റമാണ് എറിക്സൺ‌സ് മൊബൈൽ‌ സിസ്റ്റം എ (എം‌ടി‌എ). സ്വീഡനാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. ഈ യൂണിറ്റിന്റെ ഭാരം 88 പൗണ്ടായിരുന്നു. ഭാരത്തിൻറെ കാര്യത്തിൽ ഇവ ഏകദേശം 300 ഐഫോണുകൾക്ക് തുല്യമാണ്

1964- ഐ‌എം‌ടി‌എസ്

1964- ഐ‌എം‌ടി‌എസ്

ബെല്ലിന്റെ അപ്ഡേറ്റഡ് പ്രീ-സെല്ലുലാർ ഇംപ്രൂവ്ഡ് മൊബൈൽ ടെലിഫോൺ സർവീസ് (ഐ‌എം‌ടി‌എസ്) വാഹനങ്ങളിലാണ് ഘടിപ്പിച്ചിരുന്നത്. താരതമ്യേന ഭാരം കുറഞ്ഞതും കൂടുതൽ നൂതനവുമായ മൊബൈൽ കാർ ഫോണായിരുന്നു ഇത്. 40 പൌണ്ട് തൂക്കമാണ് ഇതിന് ഉണ്ടായിരുന്നത്. വിലയിലും ഉപയോഗിക്കാനുള്ള ചിലവിലും മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.

1973- DynaTAC

1973- DynaTAC

DynaTAC (DYNamic Adaptive Total Area Coverage) പോർട്ടബിൾ ഫോണിന്റെ പ്രോട്ടോടൈപ്പ് ഉപയോഗിച്ച് മുൻ മോട്ടറോള വൈസ് പ്രസിഡന്റ് മാർട്ടിൻ കൂപ്പർ വാഹനേതര ക്രമീകരണത്തിൽ പുറത്തിറക്കിയ ആദ്യത്തെ സ്വകാര്യ, പ്രായോഗിക മൊബൈൽ ഫോണാണ് ഇത്. അന്ന് ബെൽ ലാബ്സ് പ്രതികരിച്ചത് ഇത് ഉപയോഗിച്ച് ആര് ആരെ വിളിക്കാനാണ് എന്നാണ്.

1982- മൊബിറ സെനറ്റർ

1982- മൊബിറ സെനറ്റർ

1982ലാണ് നോക്കിയയുടെ മൊബിറ സെനറ്റർ പുറത്തിറക്കിയത് 22 പൗണ്ട് തൂക്കമാണ് ഇതിനുണ്ടായിരുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ മൊബൈൽ ആശയവിനിമയത്തിന്റെ ആദ്യ തലമുറ (1 ജി)യായ ഓട്ടോമാറ്റിക് ഇന്റർനാഷണൽ സെല്ലുലാർ സേവനമായ എൻ‌എം‌ടിയുടെ തുടക്കവും ഇക്കാലം തൊട്ടാണ്.

1983- ഡൈനാറ്റാക് സെല്ലുലാർ ഫോൺ

1983- ഡൈനാറ്റാക് സെല്ലുലാർ ഫോൺ

പ്രോട്ടോടൈപ്പ് പുറത്തിറക്കി 10 വർഷത്തിനുശേഷം, മോട്ടറോളയുടെ ഡൈനാറ്റാക് സെല്ലുലാർ ഫോൺ പുറത്തിറങ്ങി. 2 പൗണ്ടിന് താഴെയായിരുന്നു ഇതിൻറെ ഭാരം. ഏകദേശം 4,000 ഡോളർ (ഇന്ന് ഏകദേശം 9,000) രൂപയയിരുന്നു ഇതിൻറെ വില. ചിക്കാഗോയിൽ അമേരിടെക് ആദ്യമായി സമാരംഭിച്ച വടക്കേ അമേരിക്കയിലെ ആദ്യത്തെ 1 ജി അനലോഗ് സേവനമായ എഎംപിഎസിലാണ് ഇത് പ്രവർത്തിച്ചത്.

1984- മോബിറ ടോക്ക്മാൻ

1984- മോബിറ ടോക്ക്മാൻ

1984ൽ പുറത്തിറങ്ങിയ മോബിറ ടോക്ക്മാൻ കുറഞ്ഞ ചെലവിൽ കൂടുതൽ സമയം സംസാരിക്കാൻ സാധിക്കുന്ന ഉപകരണമായിരുന്നു. DynaTACൽ 60 മിനിറ്റ് സംസാര സമയം മാത്രം സാധ്യമായപ്പോൾ ഇവയിലൂടെ മണിക്കൂറുകളോളം സംസാരിക്കാൻ സാധിക്കുമായിരുന്നു.

1989- മൈക്രോടാക്ക്

1989- മൈക്രോടാക്ക്

1989ലാണ് ആദ്യത്തെ ഫ്ലിപ്പ് ഫോൺ ഡിസൈനുമായി മോട്ടറോളയുടെ മൈക്രോടാക്ക് പുറത്തിറങ്ങിയത്. ഉപയോഗിക്കാതിരിക്കുമ്പോൾ ചെറിയ വലിപ്പത്തിലേക്ക് മാറ്റുക എന്നതായിരുന്നു ഈ ഫോണിന് പിന്നിലെ ആശയം. ഇത് ലോകത്തിലെ ആദ്യത്തെ പോക്കറ്റ് ഫോണായിരുന്നു.

1992-മോട്ടറോള ഇന്റർനാഷണൽ 3200

1992-മോട്ടറോള ഇന്റർനാഷണൽ 3200

2 ജി ഡിജിറ്റൽ എൻ‌ക്രിപ്റ്റ് ചെയ്ത സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യത്തെ കൈയ്യിലൊതുങ്ങുന്ന ഡിജിറ്റൽ മൊബൈൽ ഫോണാണ് മോട്ടറോളയുടെ ഇന്റർനാഷണൽ 3200 (1991 ൽ ജി‌എസ്‌എം ആയി പുറത്തിറക്കിയിരുന്നു).

1993- IBM Simon

1993- IBM Simon

ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണെന്ന് വിശേഷിപ്പിക്കാവുന്ന ഫോണാണ് ഐ‌ബി‌എം സൈമൺ. മൊബൈൽ ഫോൺ, പേജർ, ഫാക്സ് മെഷീൻ, പി‌ഡി‌എ എന്നിവയുടെ പ്രവർത്തനങ്ങളെയെല്ലാം ഒറ്റ ഡിവൈസിലേക്ക് ഒതുക്കിയ ഉപകരണമാണിത്. കലണ്ടർ, അഡ്രസ് ബുക്ക്, ക്ലോക്ക്, കാൽക്കുലേറ്റർ, നോട്ട്പാഡ്, ഇമെയിൽ, ഗെയിംസ്, QWERTY കീബോർഡുള്ള ഒരു ടച്ച്‌സ്‌ക്രീൻ എന്നിവ ഈ ഫോണിൽ ഉൾപ്പെടുത്തിയിരുന്നു. 899 ഡോളറായിരുന്നു ഇതിൻറെ വില. ഇത് ഇപ്പോഴത്തെ നിരക്കിൽ ഏകദേശം1,300 ഡോളറിലധികം വരും.

1994-ബാഗ് ഫോൺ (2900)

1994-ബാഗ് ഫോൺ (2900)

ചെറിയ പോക്കറ്റ് വലുപ്പത്തിലുള്ള പതിപ്പുകൾ ഉണ്ടായിരുന്നിട്ടും മോട്ടറോളയുടെ ബാഗ് ഫോൺ (2900) അതിൻറെ നീണ്ട സംസാര സമയം, മികച്ച ബാറ്ററി ലൈഫ്, മികച്ച സിഗ്നൽ റേഞ്ച് എന്നിവ വച്ച് കാർ ഫോണുകൾക്ക് ഉണ്ടായിരുന്ന ജനപ്രീതി നിലനിർത്തി ഇത് ആദ്യം 1 ജി നെറ്റ്‌വർക്കിലാണ് പ്രവർത്തിച്ചിരുന്നത് പിന്നീട് ഇവ 2 ജിയിലേക്ക് മാറി.

1996- ക്ലാംഷെൽ

1996- ക്ലാംഷെൽ

ടി‌എസികളുടെ നിര ചുരുക്കിയിട്ടും മോട്ടറോള സ്റ്റാർ‌ടാക്കിനൊപ്പം ആദ്യത്തെ ക്ലാംഷെൽ മൊബൈൽ ഫോൺ പുറത്തിറക്കി. ഇത് പകുതി മടക്കി വയ്ക്കാൻ സാധിക്കുന്ന സവിശേഷതയുള്ള ഫോണായിരുന്നു. അതിനാലാണ് ഇതിനെ "ക്ലാംഷെൽ" എന്ന് വിളിക്കുന്നത്. ഇത് 1 ജി നെറ്റ്‌വർക്കുകളിൽ പ്രവർത്തിച്ചെങ്കിലും ക്രമേണ 2 ജി യിലേക്ക് മാറി.

1997- നോക്കിയ 9000

1997- നോക്കിയ 9000

സൈമൺ മികച്ച ഫോണായിരുന്നുവെങ്കിലും നോക്കിയ 9000 കമ്മ്യൂണിക്കേറ്ററാണ് സ്മാർട്ട്‌ഫോൺ കാലഘട്ടത്തെ ശരിക്കും കൊണ്ടുവന്നത്. ഒരു മിനി കമ്പ്യൂട്ടർ എന്നും വിളിക്കാവുന്ന ആദ്യത്തെ സെൽ ഫോണായിരുന്നു ഇത് (ഇതിന് പരിമിതമായ വെബ് ആക്സസ് മാത്രമേ ഉണ്ടായിരുന്നുള്ളു). മൊബൈൽ ഫോണിൻറെ ചരിത്രത്തിൽ ആദ്യമായി ഓപ്പൺ ചെയ്യുമ്പോൾ ലോംഗ്വേസ് ക്ലാംഷെൽ ഡിസൈൻ ഒരു എൽസിഡി സ്ക്രീനും ഫുൾ QWERTY കീബോർഡും കാണുന്ന ഫോണായിരുന്നു ഇത്.

1998-നോക്കിയ 8810

1998-നോക്കിയ 8810

എക്സറ്റേണൽ ആന്റിന വിപ്പ്, സ്റ്റബ്-ആന്റിന എന്നിവ ഇല്ലാത്ത ആദ്യത്തെ സെൽ ഫോണാണ് നോക്കിയ 8810. ഇത് ഐഫോണുകൾക്കും ഡ്രോയിഡുകൾക്കും വഴിയൊരുക്കിയ മോഡലാണ്. സ്ലൈഡിംഗ് കീപാഡ് കവർ ഉപയോഗിച്ച് ഇത് മൊബൈൽ ഫോണുകളെ ആകർഷകമാക്കാൻ ആരംഭിച്ചതും ഈ മോഡൽ മുതലാണ്.

1999- നോക്കിയ 3210

1999- നോക്കിയ 3210

ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈൽ ഫോണുകളിലൊന്നാണ് നോക്കിയ 3210. 160 ദശലക്ഷത്തിലധികം യൂണിറ്റുകളാണ് വിപണിയിൽ വിറ്റുപോയത്. പിക്ച്ചർ മെസേജുകൾ സപ്പോർട്ട് ചെയ്ത ആദ്യ ഫോണുകളിൽ ഒന്നായിരുന്നു ഇത്. "ഹാപ്പി ബർത്ത്" പോലുള്ള പ്രീഇൻസ്റ്റാൾ ചെയ്ത പിക്ച്ചർ മെസേജുകൾ മാത്രമാണ് ഇവയിൽ ഉണ്ടായിരുന്നത്. ചെറുപ്പക്കാരെ ഉദ്ദേശിച്ച് മാർക്കറ്റിംഗ് നടത്തിയ ആദ്യ ഫോണാണ് ഇത്.

1999- നോക്കിയ 7110

1999- നോക്കിയ 7110

വയർലെസ് ആപ്ലിക്കേഷൻ പ്രോട്ടോക്കോൾ (WAP) കൊണ്ടുവന്ന ആദ്യത്തെ സെൽ‌ഫോണാണ് നോക്കിയയുടെ 7110. ഇത് മൊബൈൽ‌ ഉപയോക്താക്കൾ‌ക്ക് ലളിതമായ ഉപകരണങ്ങൾ‌ക്കായി വെബ് ആക്‌സസ് നൽ‌കി. ഇത് മൊബൈൽ‌ ഇൻറർ‌നെറ്റിലേക്കുള്ള വഴിത്തിരിവായിരുന്നു.

1999- ബെനഫോൺ എസ്ക്

1999- ബെനഫോൺ എസ്ക്

ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോണും ജിപിഎസ് നാവിഗേറ്ററും സംയോജിപ്പിച്ച ബെനഫോൺ എസ്ക് പുറത്തിറക്കിയത് ജിയോസെൻട്രിക് ആണ്. ഇത് സ്ഥാനവും ചലനവും കണ്ടെത്താനും മാപ്പുകൾ ലോഡുചെയ്യാനും സാധിക്കുന്ന സംവിധാനമായിരുന്നു.

1999- വിപി -201

1999- വിപി -201

ജപ്പാനിൽ, ക്യോസെറയുടെ വിഷ്വൽ ഫോൺ (വിപി -201) ആദ്യമായി ഒരു ബിൽറ്റ്-ഇൻ ക്യാമറ കൊണ്ടുവന്നു. പക്ഷേ ഇത് പ്രാഥമികമായി രൂപകൽപ്പന ചെയ്തത് പിയർ-ടു-പിയർ വീഡിയോ ഫോണായിട്ടാണ്.

2000- ജെ-എസ്എച്ച് 04

2000- ജെ-എസ്എച്ച് 04

ജപ്പാനിൽ ജെ-മൊബൈൽ പുറത്തിറക്കിയ ജെ-എസ്എച്ച് 04 (ജെ-ഫോൺ) ഉപയോഗിച്ചാണ് ഷാർപ്പ് ആദ്യമായി ക്യാമറ ഫോൺ വിപണിയിലെത്തിയത്. ഇത് വെറും 0.1 മെഗാപിക്സൽ റെസലൂഷൻ വാഗ്ദാനം ചെയ്തു.

ഡെൽറ്റിസ് വിസി-1100 ഉപയോഗിച്ച് സെല്ലുലാർ നെറ്റ്‌വർക്കിലൂടെ ഡിജിറ്റൽ ഇമേജുകൾ പ്രക്ഷേപണം ചെയ്യുന്ന ആദ്യത്തെ ക്യാമറയെന്ന ബഹുമതി ഒളിമ്പസിനാണ് ഉള്ളതെന്ന് ചിലർ വാദിക്കുന്നുണ്ട്. നവജാത ശിശുവിന്റെ ചിത്രങ്ങൾ‌ അയയ്‌ക്കുന്നതിന് വയറുകളുള്ള ഒരു സെൽ‌ഫോണിലേക്ക് ക്യാമറ റിഗ്ഗുചെയ്ത ഫിലിപ്പ് കാനാണ് മറ്റ് ചിലർ ഈ ബഹുമതി നൽകുന്നത്.

ഷാ-മെയിൽ (പിക്ചർ-മെയിൽ) ഇൻഫ്രാസ്ട്രക്ചറിനൊപ്പം സിസിഡി സെൻസർ ഉള്ള വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ സെൽ ഫോണാണ് ജെ-എസ്എച്ച് 04. MMS എന്ന് നമ്മൾ വിളിക്കുന്നതിൻറെ ആദ്യ രൂപമാണ് ഇത്.

2002-സാൻ‌യോ 5300

2002-സാൻ‌യോ 5300

ജെ-ഫോണിൽ നിന്ന് വലിയ മാറ്റമില്ലാതെ സ്പ്രിന്റ് പുറത്തിറക്കിയ സാൻ‌യോ 5300 ആണ് വടക്കേ അമേരിക്കയിൽ ആദ്യമായി വിറ്റ ക്യാമറ ഫോൺ.

2002- ബ്ലാക്ക്‌ബെറി 5810

2002- ബ്ലാക്ക്‌ബെറി 5810

RIMന്റെ ബ്ലാക്ക്‌ബെറി 5810 ആദ്യത്തെ ബ്ലാക്ക്‌ബെറി ഡിവൈസ് ആയിരുന്നില്ല. എന്നാൽ അവരുടെ ഡാറ്റ-ഓൺലി ഡിവൈസുകളിൽ ഉൾപ്പെടുന്ന ആദ്യ മൊബൈൽ ഫോണാണ് ഇത് ഇമെയിലുകളിലേക്കും ഷെഡ്യൂളുകളിലേക്കും ഉടനടി ആക്സസ് ആവശ്യമുള്ള പ്രൊഫഷണലുകളായിരുന്നു RIMൻറെ പ്രധാന ലക്ഷ്യം. എന്നാൽ ഈ ബിൾഡ് ഇൻ ഫോൺ എല്ലാവരേയും ആകർഷിച്ചു.

2002- ഡേഞ്ചർ ഹിപ്‌ടോപ്പ്

2002- ഡേഞ്ചർ ഹിപ്‌ടോപ്പ്

പൂർണ്ണമായും പ്രവർത്തനക്ഷമമായ വെബ് അനുഭവവും ഇൻസ്റ്റൻറ് മെസേജിങ് ക്ലയനൻറ് (എ‌ഐ‌എം) എന്നിവ ഉൾപ്പെടുത്തിയ ആദ്യത്തെ ഫോണുകളിലൊന്നാണ് 2002 ൽ പുറത്തിറങ്ങിയ ഡേഞ്ചർ ഹിപ്‌ടോപ്പ്. പിന്നീട് ഇവ ടി-മൊബൈൽ സൈഡ്‌കിക്ക് എന്ന് റീബ്രാൻറ് ചെയ്യപ്പെട്ടു.

2002- മൈക്രോസോഫ്റ്റ് പോക്കറ്റ് പിസി ഫോൺ എഡിഷൻ

2002- മൈക്രോസോഫ്റ്റ് പോക്കറ്റ് പിസി ഫോൺ എഡിഷൻ

ബ്ലാക്ക്‌ബെറി വിപണിയിലുണ്ടാക്കിയ നേട്ടങ്ങളെ മറികടന്നുകൊണ്ടാണ് മൈക്രോസോഫ്റ്റിന്റെ പോക്കറ്റ് പിസി ഫോൺ എഡിഷൻ എത്തന്നത്. എച്ച്പി ജോർനാഡ 928 വയർലെസ് ഡിജിറ്റൽ അസിസ്റ്റന്റ് ഉൾപ്പെടെ, ഏറ്റവും മികച്ച ഇൻറഗ്രേറ്റ്ഡ് വയർലെസ് വോയ്‌സ്, ഡാറ്റ കേപ്പബിലിറ്റീസ് ആയിരുന്നു ഇവയുടെ സവിശേഷത.

2002-പാംസ് ട്രിയോ 180

2002-പാംസ് ട്രിയോ 180

PDA സപ്പോർട്ടുള്ള മറ്റൊരു ഫോൺ ഹാൻസ്പ്രിങ് പുറത്തിറക്കിയ പാംസ് ട്രിയോ 180 ആയിരുന്നു. പാം ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിച്ചിരുന്നത്.

2004- മോട്ടറോള RAZR

2004- മോട്ടറോള RAZR

2004 ൽ "ഫാഷൻ" ഫോണായി ആദ്യമായി വിപണിയിലെത്തിയ മോട്ടറോള RAZR മറ്റൊരു ജനപ്രിയമായ ഡിവൈസ് ആയിരുന്നു. 2006ൻറെ പകുതിയോടെ ഫോണിൻറെ 50 ദശലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. സെൽ‌ഫോണുകൾ‌ക്ക് ഒരു പുതിയ ലുക്ക് നൽകിയ മോഡലാണിത്.

2005-ട്രിയോ 700w

2005-ട്രിയോ 700w

പാം ഒഎസിന് പുറത്ത് പ്രവർത്തിക്കുന്ന ആദ്യത്തെ പാം സ്മാർട്ട്‌ഫോൺ വിൻഡോസ് മൊബൈൽ പുറത്തിറക്കിയ ട്രിയോ 700w ആയിരുന്നു. എവിടെയിരുന്നും മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയറിലേക്ക് ആക്സസ് ലഭ്യമാക്കുന്ന ഫോണായിരുന്നു ഇത്.

2005- മോട്ടറോള ROKR E1

2005- മോട്ടറോള ROKR E1

ആപ്പിളിന്റെ ഐട്യൂൺസ് മ്യൂസിക് പ്ലെയർ സംയോജിപ്പിച്ച ആദ്യത്തെ സെൽ ഫോൺ ഐഫോൺ ആയിരുന്നില്ല. ഇത് മോട്ടറോള ROKR E1 ആയിരുന്നു. ഇതിന് ഒരു സമയം 100 പാട്ടുകൾ മാത്രമേ മാനേജ് ചെയ്യാൻ സാധിച്ചിരുന്നുള്ളു.

2007- ആപ്പിൾ ഐഫോൺ

2007- ആപ്പിൾ ഐഫോൺ

2007 ൽ സ്റ്റീവ് ജോബ്‌സ് വിപ്ലവകരമായ ടച്ച്‌സ്‌ക്രീൻ സ്മാർട്ട്‌ഫോണായ ആപ്പിൾ ഐഫോൺ അവതരിപ്പിച്ചു. ഇത് ആദ്യത്തെ സ്മാർട്ട്‌ഫോൺ ആയിരുന്നില്ല. പക്ഷേ കസ്റ്റമർ ഇന്റർഫേസ് നേടിയെടുത്ത ആദ്യ സ്മാർട്ട്ഫോണാണ്. കാലക്രമേണ 3 ജി സാങ്കേതികവിദ്യ സ്വീകരിച്ചും പിന്നീട് 4ജിയിലേക്ക് മാറിയും ഐഫോൺ സ്മാർട്ട്ഫോണുകളുടെ രാജാവായി തുടരുന്നു.

2008- HTC ഡ്രീം സ്ലൈഡർ

2008- HTC ഡ്രീം സ്ലൈഡർ

ഗൂഗിളിന്റെ ആൻഡ്രോയിഡ് OSൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് HTC ഡ്രീം സ്ലൈഡർ. QWERTY കീബോർഡ്, കംപ്ലീറ്റ് HTML വെബ് ബ്രൌസർ, ജിമെയിൽ, യൂട്യൂബ് എന്നിങ്ങനെയുള്ള സവിശേഷതകളുമായാണ് ഇത് പുറത്തിറങ്ങിയത്.

2010-HTC EVO 4G

2010-HTC EVO 4G

വൈമാക്സ് നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന 4 ജി മാനദണ്ഡങ്ങൾ പാലിക്കുന്ന ആദ്യത്തെ സെല്ലുലാർ ഫോണാണ് സ്പ്രിൻറിൻറെ HTC EVO 4G. ആൻഡ്രോയിഡ് 2.1 ലാണ് ഇത് വിപണിയിലെത്തിച്ചത്. വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 8 എംപി ക്യാമറ, എച്ച്ഡി വീഡിയോ ക്യാപ്‌ചർ, എച്ച്ഡിഎംഐ ഔട്ട്‌പുട്ട്, മൊബൈൽ ഹോട്ട്‌സ്‌പോട്ട്, എച്ച്ടിസി സെൻസ് എന്നിവ ഇതിൻറെ സവിശേഷതകളാണ്.

നാഴിക കല്ലുകൾ

മൊബൈൽ ഫോണുകളുടെ ചരിത്രത്തിലെ നാഴിക കല്ലുകളായ 33 പ്രോഡക്ടുകളിലൂടെയാണ് നാം കടന്നുപോയത്. ചേർക്കേണ്ട ഡിവൈസുകൾ ഇനിയും ഉണ്ട്. മൊബൈൽ സാങ്കേതിക വിദ്യ വികസിച്ചുകൊണ്ടേയിരിക്കുകയാണ്. ഫോൾഡ് സ്ക്രീൻ ഫോണുകളും 5ജി നെറ്റ്വർക്കും നമ്മുടെ കൈയ്യെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു. പോക്കറ്റിലുള്ള നമ്മുടെ സ്മാർട്ട്ഫോണുകളിലേക്ക് സാങ്കേതിക വിദ്യ നടന്നെത്തിയ വഴികൾ രസകരം തന്നെ.

Most Read Articles
Best Mobiles in India

English summary
Mobile phones have come a long way in the last seventy years, so be thankful yours fits in your pocket. Maybe one day it will even be able to bend like a piece of thin plastic. Maybe you won't even have to touch it, doing all of your multitasking from cellular implants. But seventy years ago, you'd be lugging a 25-pound 'portable' phone on your back, with very limited 5-mile range.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X