Just In
- 12 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 17 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- News
അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില് ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ചന്ദ്രയാൻ 2 പകർത്തിയ ചന്ദ്രൻറെ ഹൈ റസലൂഷൻ ചിത്രങ്ങൾ കാണാം
ഇന്ത്യൻ സ്പൈസ് റിസേർച്ച് ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രങ്ങൾ ഇന്ത്യയുടെ ചാന്ദ്ര ഗവേഷണത്തിൽ സുപ്രധാനമായ അധ്യായമാണ്. ചന്ദ്രയാൻ 2 പകർത്തിയ ഹൈ റസലൂഷൻ ഇമേജുകളാണ് ഇസ്രോ പുറത്തുവിട്ടത്. ചന്ദ്രയാൻ 2വിൽ ഉള്ള ഹൈ റസലൂഷൻ ക്യാമറയാണ് ചന്ദോപരിതലത്തെ വ്യക്തമായി പകർത്താൻ സഹായിച്ചത്. മികച്ച റിസൾട്ടുകളാണ് ക്യാമറയിൽ നിന്നും ലഭിച്ചതെന്ന് ഇസ്രോ വ്യക്തമാക്കി.

ചന്ദ്രയാൻ 2വിൽ ഉള്ള ഹൈറസലൂഷൻ ക്യാമറ ചന്ദ്രൻറെ ദക്ഷിണധ്രുവത്തിലുള്ള ബോഗുസ്ലാവ്സ്കി ഗർത്തത്തിൻറെ ഒരുഭാഗത്തിൻറെ ചിത്രമാണ് പകർത്തിയത്. നിരവധി ചെറിയ ഗർത്തങ്ങളും പാറകളും വ്യക്തമായി കാണാവുന്ന രീതിയിലാണ് ക്യാമറ ചിത്രം പകർത്തി ഭൂമിയിലേക്ക് അയച്ചുതന്നത്. ഈ മേഖലയെകുറിച്ച് വ്യക്തമായ ധാരണ നൽകാൻ ഈ ചിത്രങ്ങൾ സഹായിക്കുമെന്ന് ഉറപ്പാണ്.

100 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്ന് 25 സെന്റിമീറ്റർ സ്പേഷ്യൽ റെസല്യൂഷനും 3 കിലോമീറ്റർ ചുറ്റളവുമുള്ള ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ ചാന്ദ്ര ഓർബിറ്റർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഏറ്റവും ഷാർപ്പായ ചിത്രങ്ങൾ നൽകുന്നു. തിരഞ്ഞെടുത്ത പ്രദേശങ്ങളുടെ ചാന്ദ്ര ടോപ്പോഗ്രാഫിക് പഠനത്തിനുള്ള ഒരു പുതിയ ഉപകരണമാണ് ഒഎച്ച്ആർസി എന്ന് ഇസ്രോ വ്യക്തമാക്കി.

ചന്ദ്രയാൻ -2 ന്റെ ഓർബിറ്റർ പേലോഡ് ക്ലാസ് അതിന്റെ ആദ്യ കുറച്ച് ദിവസത്തെ നിരീക്ഷണത്തിൽ തന്നെ ചാർജ്ജ് കണങ്ങളും ലൂണാർ സോയിലിലെ തീവ്രതാ വ്യതിയാനങ്ങളും കണ്ടെത്തിയതായി ഇസ്‌റോ അറിയിച്ചു. ചന്ദ്രയാൻ -2 ദൗത്യത്തിലൂടെ, ചന്ദ്രൻറെ ഇതുവരെ അധികം പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിന്റെ രഹസ്യങ്ങൾ കണ്ടെത്താനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ 7 നാണ് വിക്രം ലാൻറ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻറ് ചെയ്യാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ഇത്. ഇത് സാധ്യമായിരുന്നെങ്കിൽ ചന്ദ്രപ്രതലത്തിൽ ലാൻറ് ചെയ്ത രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയും ഇടം പിടിക്കുമായിരുന്നു. ടച്ച്ഡൗൺ സൈറ്റിന് 2.1 കിലോമീറ്റർ മുകളിലുള്ളപ്പോഴാണ് ഗ്രൌണ്ട് സ്റ്റേഷനുകളുമായുള്ള ബന്ധം വിക്രമിന് നഷ്ടമായതിന്.

ചന്ദ്രയാൻ 2ൻറെ അവസാനഘട്ട ലാൻഡിങ് പ്രശ്നങ്ങൾ കാരണം മിഷൻറെ 5 ശതമാനം പ്രവർത്തനങ്ങൾ മാത്രമാണ് നടക്കാതെ പോയത്. ചന്ദ്രയാൻ 2ൻറെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ടെന്നും ഇസ്രോ മിഷൻ പരാജയമാണെന്ന വാദങ്ങളെ തള്ളികൊണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്തുവിട്ടചിത്രങ്ങൾ ആ വാദങ്ങൾ തെളിയിക്കുകയാണ് ചെയ്യുന്നത്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790