ചന്ദ്രയാൻ 2 ലാൻഡറിന് സംഭവിച്ചതെന്ത്? അറിയേണ്ടതെല്ലാം

|

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 2 പൂർണവിജയത്തിൽ എത്തുന്നതിന് തടസ്സമായത് ചന്ദ്രയാൻറെ ലാൻഡറിൽ നിന്നുള്ള സിഗ്നലിൽ നേരിട്ട തടസ്സമാണ്. പദ്ധതി വിജയകരം എന്നുതന്നെ പറയാമെങ്കുലും ഇന്ത്യൻ സ്പൈസ് റിസെർച്ച് ഓർഗനൈസേഷൻ ഉദ്ദേശിച്ചിരുന്ന മുഴുവൻ ലക്ഷ്യവും നിറവേറ്റാൻ ചന്ദ്രയാൻ 2വിന് സാധിച്ചില്ല. പദ്ധതിയുടെ അവസാനഘട്ടത്തിലുണ്ടായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ പലതരത്തിലുള്ള അന്വേഷണങ്ങളാണ് ഇസ്രോ ആരംഭിക്കുന്നത്.

സിഗ്നൽ നഷ്ടപ്പെട്ടതെങ്ങനെ
 

ഇസ്രോയുടെ ചന്ദ്രയാൻ 2 സംഘം വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടതിനുള്ള കാരണം മനസ്സിലാക്കാനായി ഫൈനൽ എമിഷൻസ് അടക്കമുള്ള കീ ഡാറ്റാ സെറ്റുകളും സെൻസർ ഡാറ്റകളുടെ അവസാന സെറ്റും കൃത്യമായി പരിശോധിക്കും. ഇവയിലൂടെ തന്നെ കമ്മ്യൂണിക്കേഷൻ നഷ്ടപ്പെട്ടത് എങ്ങനെയെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത ഉണ്ടാകുമെന്ന് ഇസ്രോ വൃത്തങ്ങൾ വ്യക്തമാക്കി.

ഓർബിറ്ററും പരിശോധിക്കും

ചന്ദ്രയാൻ 2വിൻറെ ഓർബിറ്ററും സിഗ്നൽ തകരാർ ഉണ്ടായതെങ്ങനെയെന്ന് പഠിക്കാൻ ഉപയോഗപ്പെടുത്തും. ഓർബിറ്റർ ഉപയോഗിച്ച് ആ പ്രത്യേക ഇടത്തെ മാപ്പ് ചെയ്യും. മാപ്പ് ചെയ്യപ്പെട്ട ഇടത്തിൽ എന്തെങ്കിലും തെളിവുകൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഒപ്പം ആ മാപ്പ്ഡ് ഏരിയയിൽ വേണ്ട പെർഫോമൻസിൽ എന്തെങ്കിലും കുറവുകൾ ചന്ദ്രയാൻ വിൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.

ഗ്ലോബൽ സ്പൈസ് നെറ്റ്വർക്കിൽ നിന്നം ഡാറ്റ

ചന്ദ്രയാൻ 2വിൻറെ ലാൻഡറിലെ സിഗ്നൽ നഷ്ടപ്പെട്ടതിനെകുറിച്ചുള്ള പരിശോധനകൾക്ക് സഹായകമാവുന്ന ഡാറ്റകൾ ഗ്ലോബൽ സ്പൈസ് നെറ്റ്വർക്കിൽ നിന്നും ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഇസ്രോ നടത്തുന്നുണ്ട്. വിക്രം ലാൻഡറുമായുള്ള കോൺടാക്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും ചന്ദ്രയാൻ 2 മിഷൻറെ ഭൂരിഭാഗം പ്രവർത്തനങ്ങളും വിജയകരമായിരുന്നു.

ഇസ്രോയിൽ വൈകാരിക അന്തരീക്ഷം
 

ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതോടെ ഇസ്രോയുടെ ബെംഗളൂരു കേന്ദ്രത്തിൽ വൈകാരികമായ അന്തരീക്ഷമാണ് ഉണ്ടായത്. ഐഎസ്ആർഓ ചെയർമാൻ കെ ശിവൻ സിഗ്നൽ നഷ്ടമായ കാര്യം ഔദ്യോഗികമായി അനൌൺസ് ചെയ്തത് ശബ്ദം ഇടറികൊണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രോ ബെംഗളൂരുവിൽ എത്തിയിരുന്നു. പദ്ധതി പരാജയമല്ലെന്നും ശാത്രജ്ഞർ വിഷമിക്കരുതെന്നും പറഞ്ഞ അദ്ദേഹം പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി പ്രതികരിച്ചു

ശാസ്ത്രജ്ഞരെയും രാജ്യത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ച മോദി മികച്ച റിസൾട്ടുകൾ വരാനിരിക്കുന്നതേ ഉള്ളുവെന്നാണ് പറഞ്ഞത്. ശാത്രജ്ഞർ പ്രതീക്ഷ കൈവിടരുതെന്നും നേട്ടത്തിലേക്ക് നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ മികച്ച ബഹിരാകാശ ഗവേഷണ ഓർഗനൈസേഷനിൽ ഒന്നാണ് ഇസ്രോയെന്ന് തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. രാജ്യം ശാത്രജ്ഞരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രശ്നം പഠിച്ച് മുന്നോട്ട്

ചന്ദ്രയാൻ 2ൻറെ അവസാനഘട്ട ലാൻഡിങ് പ്രശ്നങ്ങൾ കാരണം മിഷൻറെ 5 ശതമാനം പ്രവർത്തനങ്ങൾ മാത്രമാണ് നടക്കാതെ പോയത്. ചന്ദ്രയാൻ 2ൻറെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ അഭിമാന മിഷൻ അവസാനഘട്ടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും വിജയകരമാണെന്ന് തന്നെ പറയാം. ഉണ്ടായ പ്രശ്നങ്ങളെ കൃത്യമായി പരിശോധിച്ച് പഠിച്ച് അടുത്ത അദ്ധ്യായം തുറക്കാനുള്ള പദ്ധതിയിലാണ് ഇസ്രോ.

Most Read Articles
Best Mobiles in India

Read more about:
English summary
The Indian Space Reserch Organisation will investigate several factors to determine what triggered the communication loss with Chandrayaan-2's lander, Vikram.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X