അധികം പണം മുടക്കേണ്ട, എയർടെൽ വരിക്കാർ അറിഞ്ഞിരിക്കേണ്ട വില കുറഞ്ഞ പ്ലാനുകൾ

|

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ജിയോയുമായി മത്സരിച്ച് നിൽക്കാൻ സാധിക്കുന്ന ഒരേയൊരു ടെലിക്കോം കമ്പനി എയർടെല്ലാണ്. ഓരോ വില വിഭാഗത്തിലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. കുറഞ്ഞ വിലയുള്ള പ്ലാനുകൾ അന്വേഷിക്കുന്ന ആളുകൾക്കും എയർടെൽ നിരവധി പ്ലാനുകൾ നൽകുന്നുണ്ട്.

 

 അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിന്റെ വില കുറഞ്ഞ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ 155 രൂപ മുതൽ 265 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഉള്ളത്. ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനുകളിലൂടെ ചില അധിക ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനുകൾ വിശദമായി നോക്കാം.

155 രൂപയുടെ പ്ലാൻ

155 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ 155 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. അധികം ഡാറ്റ ആവശ്യമില്ലാത്ത ആളുകൾക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

അഞ്ച് പൈസ ചിലവില്ലാതെ ഒരു മാസത്തെ സേവനവുമായി എയർടെല്ലിന്റെ പുതിയ ഓഫർഅഞ്ച് പൈസ ചിലവില്ലാതെ ഒരു മാസത്തെ സേവനവുമായി എയർടെല്ലിന്റെ പുതിയ ഓഫർ

അൺലിമിറ്റഡ് കോളുകൾ
 

എയർടെല്ലിന്റെ 155 രൂപ പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ സൌജന്യമായി ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്ക് ആക്സസ് എന്നീ അധിക ആനുകൂല്യങ്ങളും 155 രൂപയുടെ പ്ലാനിലൂടെ ലഭിക്കും. സെക്കന്ററി സിം കാർഡ് ആയി എയർടെൽ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

179 രൂപ പ്ലാൻ

179 രൂപ പ്ലാൻ

ഒരു മാസത്തെ പ്ലാൻ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന എയർടെല്ലിന്റെ വില കുറഞ്ഞ പ്ലാനാണ് 179 രൂപയുടേത്. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഉപയോക്താക്കൾക്ക് 300 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. 155 രൂപ പ്ലാനിന് പകരം 29 രൂപ അധികം നൽകിയാൽ 4 ദിവസം അധിക വാലിഡിറ്റിയും 1 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നു.

സൗജന്യ ഹലോട്യൂൺസ്

179 രൂപ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ സൌജന്യമായി ലഭിക്കും. സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്ക് ആക്സസ് എന്നിവയെല്ലാമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ. വാലിഡിറ്റി കൂടുതൽ വേണ്ട, ഡാറ്റ കുറച്ച് മാത്രം ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

നിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാംനിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാം

209 രൂപ പ്ലാൻ

209 രൂപ പ്ലാൻ

എയർടെല്ലിന്റെ 209 രൂപ പ്ലാൻ ഏറ്റവും വില കുറഞ്ഞ ദൈനംദിന ഡാറ്റ ആനുകൂല്യമുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 21 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 21 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.

100 എസ്എംഎസുകൾ

209 രൂപ പ്ലാനിലൂടെ എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകൾ നൽകുന്നുണ്ട്. ഈ പ്ലാൻ സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസ് എന്നിവ നൽകുന്നു. ദിവസവുമുള്ള 1 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയുന്നു. ദിവസവും 1 ജിബി ഡാറ്റ തികയുമെന്നുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന വില കുറഞ്ഞ മികച്ച പ്ലാനാണ് ഇത്.

239 രൂപ പ്ലാൻ

239 രൂപ പ്ലാൻ

എയർടെല്ലിന്റെ 239 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 209 രൂപ പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ കൂടുതൽ വാലിഡിറ്റിയിൽ നൽകുന്നു. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്ൾക്ക് ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

എയർടെൽ അക്കൌണ്ട് ബാലൻസ് ചെക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാംഎയർടെൽ അക്കൌണ്ട് ബാലൻസ് ചെക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

അൺലിമിറ്റഡ് കോളിങ്

239 രൂപ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ വരിക്കാർക്ക് സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസ്, എന്നിവ ലഭിക്കും. ദിവസവുമുള്ള 100 എസ്എംഎസുകൾ അവസാനിച്ച് കഴിഞ്ഞാൽ ഓരോ ലോക്കൽ എസ്എംഎസിനും 1 രൂപ വീതവും ഓരോ എസ്ടിഡി എസ്എംഎസിനും 1.5 രൂപ വീതവും ഈടാക്കും. പ്രതിദിനം ലഭിക്കുന്ന 1 ജിബി ഡാറ്റ അവസാനിച്ചാൽ ഡാറ്റ വേഗത 64Kbps ആയി കുറയും.

265 രൂപ പ്ലാൻ

265 രൂപ പ്ലാൻ

എയർടെല്ലിന്റെ 265 രൂപ വിലയുള്ള പ്ലാനും ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് മൊത്തം 28 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ പ്ലാൻ സൌജന്യമായി നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വിങ്ക് മ്യൂസിക്ക്

265 രൂപ വിലയുള്ള എയർടെൽ അൺലിമിറ്റഡ് പ്ലാൻ വരിക്കാർക്ക് സൗജന്യ ഹലോട്യൂൺസ് ആക്സസ് നൽകുന്നു. വിങ്ക് മ്യൂസിക്ക് സൗജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് വിഭാഗത്തിൽ ലഭിക്കുന്ന വില കുറഞ്ഞ പ്രതിമാസ പ്ലാനാണ് ഇത്.

ഇനി ഡാറ്റ തീർന്നെന്ന പരാതി വേണ്ട; എയർടെല്ലിന്റെ കിടിലൻ പ്ലാനുകൾ പരിചയപ്പെടാംഇനി ഡാറ്റ തീർന്നെന്ന പരാതി വേണ്ട; എയർടെല്ലിന്റെ കിടിലൻ പ്ലാനുകൾ പരിചയപ്പെടാം

Most Read Articles
Best Mobiles in India

English summary
Here is the list of Airtel's cheap unlimited prepaid plans. It has plans priced from Rs 155 to Rs 265. These plans provide data, calling and SMS benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X