Home
News

ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ വിലകുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ കഴിഞ്ഞ ദിവസം ഉപയോക്താക്കൾക്കായി പുതിയ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. എയർടെൽ എക്‌സ്ട്രീം ഫൈബറും ജിയോ ഫൈബറും ഉപയോക്താക്കൾക്ക് വിലകുറഞ്ഞ പ്ലാനുകളിലൂടെ അൺലിമിറ്റഡ് ഡാറ്റ നൽകാൻ തുടങ്ങിയതോടെയാണ് ബിഎസ്എൻഎല്ലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. ജിയോ ഫൈബറും എയർടെൽ എക്‌സ്ട്രീം ഫൈബറും വാഗ്ദാനം ചെയ്യുന്ന വിലകുറഞ്ഞ പ്ലാനുകളുടേതിന് സമാനമായി 500 രൂപയ്ക്ക് താഴെയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനും ബി‌എസ്‌എൻ‌എൽ പുറത്തിറക്കിയിട്ടുണ്ട്.

ബ്രോഡ്ബാന്റ്

കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകല്യം നൽകികൊണ്ട് വിപണിയിൽ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് കമ്പനികൾ നടത്തുന്നത്. കൊറോണ വൈറസ് വ്യാപനം കാരണം ആളുകൾ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്ന സന്ദർഭത്തിൽ ധാരാളം ആളുകൾ ബ്രോഡ്ബാന്റ് കണക്ഷനുകൾ എടുക്കുന്നുണ്ട്. ഈ അവസരത്തിലാണ് ആകർഷകമായ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ ബ്രോഡ്ബാന്റ് വിഭാഗം സജീവമാകുന്നത്. ഈ കമ്പനികളുടെ ഏറ്റവും വില കുറഞ്ഞ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ബി‌എസ്‌എൻ‌എല്ലിന്റെ 449 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 449 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ അവതരിപ്പിച്ച 449 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനിന് ‘ഫൈബർ ബേസിക്' പ്ലാൻ എന്നാണ് പേര്. ഈ പ്ലാൻ മാസത്തിൽ 3.3 ടിബി ഡാറ്റയും 30 എംബിപിഎസ് സ്പീഡും ഉപയോക്താക്കൾക്ക് നൽകുന്നു. കമ്പനി നൽകുന്ന ഡാറ്റ ലിമിറ്റിന് ശേഷമുള്ള ഉപയോഗത്തിൽ വേഗത 2 എം‌ബി‌പി‌എസായി കുറയുന്നു. ഈ പ്ലാൻ ഒരു മാസത്തേക്ക് വീതം മാത്രം റീചാർജ് ചെയ്യാം. പ്ലാനിനൊപ്പം അൺലിമിറ്റഡ് കോളിംഗ് നൽകുന്നുണ്ട്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന പുതിയ ഉപയോക്താക്കൾക്ക് ഇൻസ്റ്റാളേഷൻ ചാർജായി 500 രൂപ നൽകേണ്ടിവരും. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷൻ ഇ പ്ലാൻ നൽകുന്നില്ല.

ജിയോ ഫൈബറിന്റെ 399 രൂപ പ്ലാൻ

ജിയോ ഫൈബറിന്റെ 399 രൂപ പ്ലാൻ

ജിയോ ഫൈബറിന്റെ 399 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവതരിപ്പിച്ചത്. ഈ പ്ലാനിനെ ‘ബ്രൌൺസ്' പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. പ്ലാനിലൂടെ ഉപഭോക്താവിന് 30 എം‌ബി‌പി‌എസ് ഡൌൺ‌ലോഡ്, അപ്‌ലോഡ് സ്പീഡ് ലഭിക്കും. മാസത്തിൽ 3.3 ടിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും നൽകും. ഡാറ്റ ലിമിറ്റ അവസാനിച്ച ശേഷം വേഗത 1 എം‌ബി‌പി‌എസ് ആയി കുറയും. ഈ പ്ലാനിലൂടെ ഒടിടി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഉപഭോക്താവ് ഇൻസ്റ്റാളേഷൻ ചാർജായി 1,000 രൂപ നൽകേണ്ടി വരും.

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 499 രൂപ പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 499 രൂപ പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനിന് ‘അൺലിമിറ്റഡ്' എന്നാണ് പേര്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. മാസത്തിൽ 3.3 ടിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 40 എംബിപിഎസ് ഡൌൺലോഡ് അപ്‌ലോഡ് സ്പീഡും പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ നൽകുന്നുണ്ട്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഷാ അക്കാദമി, വൂട്ട് ബേസിക്, ഈറോസ് ന ,, ഹംഗാമ പ്ലേ, ഷെമറൂ മി, ഹോയിചോയ്, അൾട്രാ എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനാണ് ലഭിക്കുന്നത്. ഈ പ്ലാൻ 3, 6, 12 മാസങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് 1,000 രൂപ ഇൻസ്റ്റാളേഷൻ ചാർജ് നൽകേണ്ടി വരില്ല.

മികച്ച പ്ലാൻ ഏത്

മികച്ച പ്ലാൻ ഏത്

മേൽപ്പറഞ്ഞ പ്ലാനുകൾ പരിശോധിക്കുമ്പോൾ എയർടെൽ എക്‌സ്ട്രീം ഫൈബറാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്. ഒടിടി ആനുകൂല്യങ്ങൾ നൽകുന്നതാണ് എയർടെൽ പ്ലാനിനെ ആകർഷകമാക്കുന്നത്. എയർടെൽ നൽകുന്ന 3.3.ടിബി ഡാറ്റ യഥാർത്ഥത്തിൽ 3,333 ജിബി ഡാറ്റയാണ്. ജിയോ ഫൈബറും ബി‌എസ്‌എൻ‌എല്ലും നൽകുന്ന 3.3 ടിബി ഡാറ്റയേക്കാൾ (3,300 ജിബി) കൂടുതലാണ് ഇത്. ബി‌എസ്‌എൻ‌എല്ലിന്റെയും ജിയോ ഫൈബറിന്റേയും 30 എം‌ബി‌പി‌എസ് വേഗതയേക്കാളും വേഗത കൂടുതലുള്ള (40 എം‌ബി‌പി‌എസ്) പ്ലാനാണ് എയർടെല്ലിന്റേത്.

Best Mobiles in India

English summary
Broadband plans from Airtel, BSNL and Jio are available now, offering great benefits at low prices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X