ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

|

ഇന്ത്യൻ ടെലികോം വ്യവസായം സാമ്പത്തികപ്രതിസന്ധിക്കിടയിലും മത്സരം കൈവിടാതെ സജീവമായി തുടരുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും ഉപയോക്താവിൽ നിന്നുള്ള വരുമാനത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാനുമായി പ്രീപെയ്ഡ് താരിഫ് നിരക്ക് ഉയർത്തിയിരുന്നു. പുതുക്കിയ നിരക്കിലുള്ള പ്ലാനുകൾ കമ്പനികൾ പുറത്തിറക്കിയെങ്കിലും ഉപയോക്താക്കൾക്ക് പലർക്കും പുതിയ പ്ലാനുകളെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ട്.

ജിയോ, എയർടെൽ, വോഡഫോൺ
 

ജിയോ, എയർടെൽ, വോഡഫോൺ എന്നിവ 50 രൂപ മുതൽ 2000 രൂപവരെയും അതിൽ കൂടുതലുമുള്ള വിവിധ വില വിഭാഗങ്ങളിൽ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മൂന്ന് ടെലിക്കോം കമ്പനികളും താരിഫ് വർദ്ധനയ്ക്ക് ശേഷം അവതരിപ്പിച്ച 200 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച റീചാർജ് പ്ലാനുകൾ ഏതൊക്കെയാണെന്നും അവ തരുന്ന ആനുകൂല്യങ്ങൾ എങ്ങനെയാണെന്നും നോക്കാം.

വോഡാഫോൺ ഐഡിയയുടെ 200 രൂപയിൽ താഴെയുള്ള പ്ലാനുകൾ

വോഡാഫോൺ ഐഡിയയുടെ 200 രൂപയിൽ താഴെയുള്ള പ്ലാനുകൾ

വോഡഫോൺ 149 രൂപ പ്ലാൻ

വോഡാഫോണിന്റെ 149 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്. ഈ കാലയളവിലേക്ക് 2ജിബി ഡാറ്റയും നൽകുന്നു. 300 എസ്എംഎസുകളാണ് പ്ലാനിലൂടെ ലഭിക്കുക. എല്ലാ നെറ്റ്വർക്കിലേക്കും ഉള്ള അൺലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിന്റെ സവിശേഷത. അത് കൂടാതെ വോഡഫോൺ പ്ലേ, ZEE5 സ്ട്രീമിംഗ് സർവ്വീസ് എന്നിവയിലേക്ക് സൌജന്യ ആക്സസും കമ്പനി നൽകുന്നു.

കൂടുതൽ വായിക്കുക: മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിൽ 24 ശതമാനം കുറവ്

വോഡഫോൺ 199 രൂപ പ്ലാൻ

വോഡഫോൺ 199 രൂപ പ്ലാൻ

വോഡഫോൺ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 21 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്ലാൻ ദിവസേന 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ദിവസേന 100 എസ്എംഎസും എഫ്‌യുപി പരിധിയില്ലാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും പ്ലാനിലൂടെ ലഭിക്കും. പായ്ക്കിലെ മറ്റ് ആനുകൂല്യങ്ങൾ 149 രൂപയുടെ പ്ലാനിന് തുല്യമാണ്.

200 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
 

200 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ 149 രൂപ പ്ലാൻ

വോഡഫോണിന്റെ 149 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് എയർടെല്ലിന്റെ 149 രൂപ പ്ലാനും വാഗ്ദാനം ചെയ്യുന്നത്. വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി മൊത്തം 2 ജിബി ഡാറ്റ, 300 എസ്എംഎസും അൺലിമിറ്റഡ് കോളിംഗും പ്ലാനിലൂടെ ലഭിക്കും. എയർടെലിന്റെ 149 രൂപ പ്രീപെയ്ഡ് റീചാർജ് പാക്കിലെ മറ്റ് ആനുകൂല്യങ്ങളായി വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം ആപ്ലിക്കേഷൻ എന്നിവയിലേക്കുള്ള സൌജന്യ ആക്സസാണ് ഉള്ളത്.

200 രൂപയിൽ താഴെ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

200 രൂപയിൽ താഴെ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ 149 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 149 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനൽ 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസേന 1 ജിബി ഡാറ്റയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ജിയോ നമ്പറുകളിലേക്ക് അൺലിമിറ്റഡ് കോളിംഗും മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി ജിയോ ഇതര നമ്പറുകളിലേക്ക് 300 മിനിറ്റ് കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ പ്ലാനിലൂടെ ദിവസേന 100 എസ്എംഎസും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും ലഭിക്കും.

കൂടുതൽ വായിക്കുക: അൺലിമിറ്റഡ് കോളുകളുമായി ബിഎസ്എൻഎല്ലിന്റെ 96 രൂപ പ്ലാൻ തിരിച്ചെത്തി

ജിയോ 199 പ്ലാൻ

ജിയോ 199 പ്ലാൻ

റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്ക് ദിവസേന 1.5 ജിബി ഡാറ്റയും 100 എസ്എംഎസും 199 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പ്രീപെയ്ഡ് പാക്കിന്റെ വാലിഡിറ്റി കാലയളവ് 28 ദിവസമാണ്. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസ് ലഭിക്കും. ഈ പ്ലാനിൽ അൺലിമിറ്റഡ് സൌജന്യ കോളുകൾ ഒന്നും ലഭിക്കില്ല പകരം ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഓൺ-നെറ്റ് കോളിംഗ് ലഭിക്കുന്നു. ഓഫ്-നെറ്റ് കോളിംഗിന് 1000 മിനിറ്റ് എഫ്യുപിയാണ് ഉള്ളത്.

Most Read Articles
Best Mobiles in India

English summary
Jio, Airtel, and Vodafone offer prepaid plans across various price segments. Starting from under Rs 50 to Rs 2000 and more. In this piece, we have put together the best recharge plans from Jio, Airtel and Vodafone you can get under Rs 200. Read to know more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X