30,000 രൂപയിൽ താഴെ വിലയിൽ 50 ഇഞ്ച് 4K സ്‌ക്രീൻ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം

|

തിയ്യറ്ററുകൾ തുറക്കാത്തിതിനാൽ തന്നെ വീടുകളിലിരുന്ന് മാത്രം സിനിമകൾ കാണുന്നവരാണ് നമ്മൾ. ഈ സന്ദർഭത്തിൽ വലിപ്പമുള്ള ടിവി വേണമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. 30,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ക്വാളിറ്റിയും വലിപ്പവുമുള്ള ടിവികൾ ഇന്ന് ലഭ്യമാണ്. നേറ്റീവ് 4 കെ റെസല്യൂഷനുള്ള 50 ഇഞ്ച് സ്മാർട്ട് ടിവികൾ നമ്മുടെ വീടുകളിലിരുന്നുള്ള സിനിമ കാണുന്ന അനുഭവം തന്നെ മാറ്റാൻ പര്യാപ്തമായവയാണ്.

50 ഇഞ്ച് സ്‌ക്രീൻ

നിങ്ങൾ ഒരു പുതിയ 50 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, എച്ച്ഡിആർ, മികച്ച സ്പീക്കർ സെറ്റപ്പ് എന്നീ സവിശേഷതകൾക്കൊപ്പം നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ എന്നിവ പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ കണ്ടന്റ് സ്ട്രീം ചെയ്യാൻ കഴിവുള്ള സ്മാർട്ട് ഒഎസുകളും ഈ ടിവികളിൽ ഉണ്ട്. 30,000 രൂപയിൽ താഴെ വിലയുള്ള 50 ഇഞ്ച് 4കെ ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഷവോമി എംഐ ടിവി 4X 50 ഇഞ്ച് LED 4K ടിവി (Xiaomi Mi TV 4X 50 inch LED 4K TV)

ഷവോമി എംഐ ടിവി 4X 50 ഇഞ്ച് LED 4K ടിവി (Xiaomi Mi TV 4X 50 inch LED 4K TV)

ഷവോമി എംഐ ടിവി 4X 50 ഇഞ്ച് LED 4K ടിവി നിലവിൽ ഇന്ത്യയിൽ 29,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ആൻഡ്രോയിഡ് ടിവി ഒഎസിനെ അടിസ്ഥാനമാക്കി പ്രവർക്കിര്രുന്ന ഈ ടിവി ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ 4കെ ടെലിവിഷനുകളിലൊന്നാണ്. ഈ മോഡലിന് പ്രീമിയം ലുക്കുള്ള നേർത്ത ബെസെൽ ഡിസൈനാണ് ഷവോമി നൽകിയിട്ടുള്ളത്.

ഐഫൽകോൺ 50K31 50 ഇഞ്ച് LED 4K ടിവി (iFFalcon 50K31 50 inch LED 4K TV)

ഐഫൽകോൺ 50K31 50 ഇഞ്ച് LED 4K ടിവി (iFFalcon 50K31 50 inch LED 4K TV)

ഐഫാൽക്കൺ 50 കെ 31 50 ഇഞ്ച് എൽഇഡി 4 കെ ടിവി 26,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. 50 ഇഞ്ച് 4 കെ സ്മാർട്ട് ടിവികളുടെ പട്ടികയിൽ കുറഞ്ഞ വിലയുള്ള ടിവിയാണ് ഇത്. ഈ മോഡലിൽ ധാരാളം സോഫ്റ്റ്വെയർ സവിശേഷതകൾ ഉണ്ട്. കൂടാതെ ചില AI സവിശേഷതകളും ഐഫൽകോൺ തങ്ങളുടെ ടിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊഡാക്ക് 50 സിഎ 7077 50 ഇഞ്ച് എൽഇഡി 4 കെ ടിവി (Kodak 50CA7077 50 inch LED 4K TV )

കൊഡാക്ക് 50 സിഎ 7077 50 ഇഞ്ച് എൽഇഡി 4 കെ ടിവി (Kodak 50CA7077 50 inch LED 4K TV )

കൊഡാക് 50 സിഎ 7077 50 ഇഞ്ച് എൽഇഡി 4 കെ ടിവി ഇന്ത്യൻ വിപണിയിൽ 27,999 രൂപയ്ക്കാണ് വിൽക്കുന്നത്. 5000 ആപ്ലിക്കേഷനുകളും ഗെയിമുകളും സപ്പോർട്ട് ചെയ്യുന്ന ടിവിയാണ് ഇത്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള നേറ്റീവ് എച്ച്ഡി സ്ട്രീമിംഗ് സപ്പോർട്ടും ഈ ടിവിയുടെ പ്രധാന സവിശേഷതയാണ്.

തോംസൺ 50TH1000 50 ഇഞ്ച് LED 4K ടിവി (Thomson 50TH1000 50 inch LED 4K TV)

തോംസൺ 50TH1000 50 ഇഞ്ച് LED 4K ടിവി (Thomson 50TH1000 50 inch LED 4K TV)

തോംസൺ 50ടിഎച്ച് 1000 50 ഇഞ്ച് എൽഇഡി 4 കെ ടിവി കുറഞ്ഞ വിലയിൽ ലഭിക്കുന്ന മറ്റൊരു 4 കെ സ്മാർട്ട് ടിവിയാണ്. 25,999 രൂപയാണ് ഈ ടിവിയുടെ ഇന്ത്യയിലെ വില. 20W സ്പീക്കർ സെറ്റപ്പുമായിട്ടാണ് ഈ ടിവി വരുന്നത്. തിയേറ്ററിന് സമാനമായ അനുഭവം നൽകുന്ന ടിവികളിൽ ഒന്നാണ് ഇത്.

VU 50 പിഎം 50 ഇഞ്ച് എൽഇഡി 4 കെ ടിവി (VU 50PM 50 inch LED 4K TV)

VU 50 പിഎം 50 ഇഞ്ച് എൽഇഡി 4 കെ ടിവി (VU 50PM 50 inch LED 4K TV)

VU 50 പിഎം 50 ഇഞ്ച് എൽഇഡി 4 കെ ടിവി ഇന്ത്യയിൽ 29,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. 30W സൗണ്ട് ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുന്ന മികച്ച സ്പീക്കർ സെറ്റപ്പാണ് ഈ സ്മാർട്ട് ടിവിയുടെ ഏറ്റവും വലിയ സവിശേഷത. നേറ്റീവ് 4 കെ റെസല്യൂഷൻ എൽഇഡി സ്‌ക്രീനാണ് ടിവിയിൽ ഉള്ളത്. ഇത് മികച്ച ക്വാളിറ്റിയിലുള്ള വിഷ്വൽസ് നൽകുന്നു.

Best Mobiles in India

Read more about:
English summary
If you are planning to buy a new 50-inch screen smart TV, then here are some great options that offer features like HDR, big speaker setup, and a smart OS capable of streaming content on OTT platforms like Netflix and Prime Video.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X