Home
News

എയർടെൽ, ജിയോ, വോഡാഫോൺ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ, വോഡഫോൺ-ഐഡിയ, റിലയൻസ് ജിയോ എന്നീ മുൻനിര സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകളാണ് നൽകുന്നത്. കൃത്യമായ ഇടവേളകളിൽ പ്ലാനുകൾ പരിഷ്കരിക്കാനും മറ്റ് കമ്പനികൾക്ക് കടുത്ത വെല്ലവിളി ഉയർത്താനും ഈ മൂന്ന് കമ്പനികളും ശ്രമിക്കുന്നതുകൊണ്ട് തന്നെ ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്കെല്ലാം കുറഞ്ഞ ചിലവിൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ

ഡാറ്റ, കോളുകൾ, എസ്എംഎസ് എന്നീ പ്രധാന സേവനങ്ങളെല്ലാം ഒരൊറ്റ പ്ലാനിലൂടെ ലഭ്യമാക്കുന്ന പ്ലാനുകൾക്ക് ആവശ്യക്കാർ ഏറെയാണ് എന്നതുകൊണ്ട് തന്നെ ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവ ഇത്തരം പ്ലാനുകളാണ് കൂടുതലായി ലഭ്യമാക്കുന്നത്. എല്ലാ വിഭാഗം ഉപയോക്താക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ വിവിധ വില നിലവാരങ്ങളിൽ ഈ പ്ലാനുകൾ ലഭ്യമാണ്. 28 ദിവസം വാലിഡിറ്റിയും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയും നൽകുന്ന പ്ലാനുകളാണ് നമ്മൾ പരിശോധിക്കുന്നത്.

ജിയോയുടെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ജിയോയുടെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ദിവസവും 2ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന രണ്ട് പ്ലാനുകളാണ് റിലയൻസ് ജിയോ ലഭ്യമാക്കുന്നത്. 249 രൂപ, 444 രൂപ നിരക്കുകളിലാണ് ജിയോയുടെ പ്ലാനുകൾ. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. 249 രൂപയുടെ ആദ്യത്തെ പ്ലാൻ ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളിങും ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസും നൽകുന്നുണ്ട്. 28 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

രണ്ട് ജിബി ഡാറ്റ

ജിയോയുടെ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന രണ്ടാമത്തെ പ്ലാൻ 444 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകൾ ലഭിക്കും. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനായി ജിയോ ഈ പ്ലാനിലൂടെ 2,000 മിനിറ്റ് കോളുകളാണ് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാനിലൂടെ 112 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക.

എയർടെല്ലിന്റെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന  പ്ലാനുകൾ

എയർടെല്ലിന്റെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വിഭാഗങ്ങളിൽ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ടെലിക്കോം ഓപ്പറേറ്ററാണ് എയർടെൽ. ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്ലാനുകളാണ് എയർടെല്ലിന് ഉള്ളത്. 298 രൂപ, 349 രൂപ, 449 രൂപ നിരക്കുകളിലാണ് എയർടെല്ലിന്റെ പ്ലാനുകൾ. 298 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഇതിനൊപ്പം പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ലഭ്യമാണ്.

ആനുകൂല്യങ്ങൾ

349 രൂപയുടെയും 449 രൂപയുടെയും പ്ലാനുകൾ 298 രൂപ പ്ലാനിന് സമാന ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ്. വാലഡിറ്റിയുടെ കാര്യത്തിൽ മാത്രമാണ് ഈ പ്ലാനുകൾ തമ്മിൽ മാറ്റമുള്ളത്. 298 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ 349 രൂപ പ്ലാൻ 56 ദിവസത്തേക്കും 449 രൂപ പ്ലാൻ 84 ദിവസത്തേക്കും സമാന ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ്. ഈ പ്ലാനുകളുടെ ഏറ്റവും ആകർഷണീയമായ കാര്യം എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകൾ നൽകുന്നു എന്നതാണ്.

വോഡഫോൺ-ഐഡിയയുടെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

വോഡഫോൺ-ഐഡിയയുടെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

കനത്ത സാമ്പത്തിക ബാധ്യതകളിലായിട്ടും ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ടെലിക്കോം കമ്പനിയാണ് വോഡാഫോൺ ഐഡിയ. നിലവിൽ കമ്പനി അതിന്റെ പ്രീപെയ്ഡ് പ്ലാനുകളിൽ ചിലതിൽ ഇരട്ടി ഡാറ്റയും നൽകുന്നുണ്ട്. പല സർക്കിളുകളിലും അഞ്ചോളം പ്ലാനുകളിൽ ഡബിൾ ഡാറ്റ ആനൂകൂല്യങ്ങൾ നൽകുമ്പോൾ കേരളത്തിൽ മൂന്ന് പ്ലാനുകളിലാണ് കമ്പനി ഇരട്ടി ഡാറ്റ നൽകുന്നത്. ഇവയെല്ലാം ദിവസേന 2 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളാണ്.

വോഡാഫോൺ ഡബിൾ ഡാറ്റ

ദിവസേന രണ്ട് ജിബി ഡാറ്റ നൽകിയിരുന്ന 299 രൂപ, 459 രൂപ, 699 രൂപ പ്ലാനുകളിലാണ് കേരള സർക്കിളുകളിൽ വോഡാഫോൺ ഇരട്ടി ഡാറ്റ നൽകുന്നത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ഇപ്പോൾ 4 ജിബി ഡാറ്റ നേടാൻ സാധിക്കും. യഥാക്രമം 28, 56, 84 ദിവസം വാലിഡിറ്റിയുമായിട്ടാണ് ഈ പ്ലാനുകൾ വരുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

More from GizBot

Best Mobiles in India

English summary
All private players such as Airtel, Vodafone-Idea, and Reliance Jio have a long list of prepaid plans in the country. All operators are offering a lot of benefits with their prepaid plans. In fact, the companies have revised and launched new plans, especially for the lockdown to offer more data to users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X