1,000 രൂപയിൽ താഴെ വിലയുള്ള മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളുമായി കമ്പനികൾ

|

ടെലികോം കമ്പനികൾ അവരുടെ പ്രീപെയ്ഡ് പ്ലാൻ താരിഫുകളുടെ വില അടുത്തിടെയാണ് വർദ്ധിപ്പിച്ചത്. അതിന് ശേഷം പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കാനുള്ള തിരക്കിലായിരുന്നു കമ്പനികൾ. ഇപ്പോഴിതാ കമ്പനികൾ അവരുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ ധാരാളം ഓപ്ഷനുകൾ ഇല്ലെങ്കിലും ഉപയോക്താക്കൾക്ക് 1,000 രൂപയ്ക്ക് താഴെയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാം. വിപണിയിൽ ലഭ്യമായ 1,000 രൂപയിൽ താഴെ നിരക്ക് വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിശോധിക്കാം.

റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ 1,000 രൂപയ്ക്ക് താഴെയുള്ള രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. 199, 501 രൂപ നിരക്കിലാണ് ജിയോയുടെ പ്ലാനുകൾ. 199 രൂപ പ്ലാൻ ജിയോ നെറ്റ്‌വർക്കിലേക്ക് സൌജന്യ അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 25 ജിബി ഡാറ്റയും എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കു. 501 രൂപ പ്ലാൻ 28 ദിവസത്തേക്ക് ISD ടോക്ക്ടൈം അടക്കം വാഗ്ദാനം ചെയ്യുന്നു.

വോഡഫോൺ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വോഡഫോൺ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

1,000 രൂപയ്ക്ക് താഴെ മൂന്ന് പ്ലാനുകളാണ് വോഡഫോൺ വാഗ്ദാനം ചെയ്യുന്നത്. 399 രൂപ, 499 രൂപ, 649 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാവുക. 399 രൂപയുടെ പ്ലാനിൽ 100 എസ്എംഎസും 200 ജിബി റോൾഓവർ ഡാറ്റയും വോഡഫോൺ വാഗ്ദാനം ചെയ്യുന്നു. ഇത് വോഡഫോൺ പ്ലേയിലേക്കും സീ 5 ലേക്കുമുള്ള ആക്സസും നൽകുന്നു.

കൂടുതൽ വായിക്കുക: ചൈനീസ് ടെലിക്കോം ഭീമൻ ഇന്ത്യയിലേക്ക്, എയർടെല്ലും വോഡാഫോണുമായി കരാറിന് ശ്രമംകൂടുതൽ വായിക്കുക: ചൈനീസ് ടെലിക്കോം ഭീമൻ ഇന്ത്യയിലേക്ക്, എയർടെല്ലും വോഡാഫോണുമായി കരാറിന് ശ്രമം

499 രൂപയുടെ പ്ലാൻ

499 രൂപയുടെ പ്ലാൻ 75 ജിബി ഡാറ്റ, 999 രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് പരിരക്ഷ. ഒരു വർഷത്തേക്ക് ആമസോൺ പ്രൈമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ നൽകുന്നു. ഈ കൂട്ടത്തിൽ വില കൂടിയ പ്ലാനായ 649 രൂപ പ്ലാൻ 10,000 രൂപ വിലമതിക്കുന്ന സൌജന്യ ഐഫോൺ ഫോറെവർ സേവനം വാഗ്ദാനം ചെയ്യുന്നു. ആമസോൺ പ്രൈമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ, 90 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ.

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും പഴയ ടെലികോം ഓപ്പറേറ്റർ എയർടെല്ലും പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി 1000 രൂപയിൽ താഴെ വിലവരുന്ന മൂന്ന് പ്ലാനുകളാണ് നൽകുന്നത്. ആദ്യത്തേത് ആരംഭിക്കുന്നത് 499 രൂപയിലാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിംഗും 75 ജിബി ഡാറ്റ റോൾഓവർ സൗകര്യവും കമ്പനി ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നു.

749 രൂപ

ഈ കാറ്റഗറിയിലെ എർടെല്ലിന്റ രണ്ടാമത്തെ പ്ലാൻ പ്രതിമാസം 749 രൂപ നിരക്കിലാണ് ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നത്. 125 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ ലഭിക്കും. രണ്ട് കുടുംബാംഗങ്ങളെ ചേർക്കാൻ ഇത് നിങ്ങളെ അനുവദിക്കും. ഈ ഗണത്തിൽ ഉൾപ്പെടുന്ന അവസാനത്തെ പ്ലാൻ 999 രൂപയ്ക്കാണ് ലഭ്യമാവുക. അൺലിമിറ്റഡ് കോളുകളും 150 ജിബി ഡാറ്റയും ലഭ്യമാക്കുന്ന പ്ലാനാണ് ഇത്.

കൂടുതൽ വായുക്കുക: എന്താണ് ജിയോ വോവൈ-ഫൈ കോളിങ്? അറിയേണ്ടതെല്ലാംകൂടുതൽ വായുക്കുക: എന്താണ് ജിയോ വോവൈ-ഫൈ കോളിങ്? അറിയേണ്ടതെല്ലാം

Best Mobiles in India

English summary
Telecom players have recently increased prices of a tariff of their prepaid plans, and now they are looking at their postpaid plans. However, there are not many options when it comes to postpaid plans, but still, users can opt for a plan under Rs. 1,000. So have shortlisted all the postpaid plans available in the market under Rs. 1,000. Here are the details.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X