ആകെ ഉള്ളത് വെണ്ടയ്ക്ക, ഇതുകൊണ്ട് എന്തൊക്കെ ഉണ്ടാക്കാൻ സാധിക്കും? നിരവധി ഭക്ഷണമെന്ന് ഷെഫ് ജിപിടി
നിങ്ങളുടെ പക്കൽ അധികം പച്ചക്കറികൾ ഒന്നും ഇല്ല എന്ന് കരുതുക. ആകെ ഉള്ളത് വെണ്ടയ്ക്കായും മുരിങ്ങാക്കോലും മാത്രം. ഇവ ഉപയോഗിച്ച് എന്ത് കറി ഉണ്ടാക്കാൻ സാധിക്കും. ഇത് എങ്ങനെ ഉണ്ടാക്കും? ഇത്തരം സാഹചര്യങ്ങളിൽ നമ്മുക്ക് ആശ്രയിക്കാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ചാറ്റ്ബോട്ടാണ് ഷെഫ് ജിപിറ്റി.
ഉപഭോക്താക്കളുടെ കൈയ്യിലുള്ള പച്ചക്കറികൾ അല്ലെങ്കിൽ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് എന്തെല്ലാം ആഹാരം ഉണ്ടാക്കാൻ സാധിക്കും, എങ്ങനെ ഉണ്ടാക്കാൻ സാധിക്കും, ഇതിന്റെ ആരോഗ്യ വശങ്ങൾ അല്ലെങ്കിൽ ദോഷങ്ങൾ എന്തെല്ലാമാണ്, ഇത് ഉണ്ടാക്കാൻ എത്ര സമയം വേണ്ടിവരും എന്ന് തുടങ്ങി ഭക്ഷണം ഉണ്ടാക്കാനായുള്ള എല്ലാ സഹായവും ഈ എഐ ബോട്ടിന്റെ സഹോയത്തോട നമ്മുക്ക് മനസിലാക്കാൻ സാധിക്കും.

ചുരുക്കി പറഞ്ഞാൽ എഐയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഒരു റെസിപ്പി റെക്കമൻഡറാണ് ഷെഫ് ജിപിറ്റി. നിലവിൽ 85,000ൽ അധികം ഭക്ഷണങ്ങൾ ഉണ്ടാക്കാനുള്ള അറിവ് ഈ സൈറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. തികച്ചും സൗജന്യമായി തന്നെയാണ് ഷെഫ് ജിപിറ്റിയുടെ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എല്ലാത്തരം ഉപഭോക്താക്കൾക്കും ഇതിൽ അക്സസ് ലഭ്യമാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ക്രിപ്റ്റോ കറൻസി ഇടപാട് നടത്തുന്ന കമ്പനിയായ ബിനാൻസിന്റെ മാർക്കറ്റിംഗ് മാനേജർ സ്റ്റെഫാനോ കാന്റു ആണ് ഷെഫ് ജിപിറ്റിയുടെ സ്ഥാപകൻ. ഓപ്പൺഎഐയുടെ എപിഐ (ബാക്കെൻഡ്), വെർസെൽ (ഫ്രണ്ടെൻഡ്) എന്നിവ ഉപയോഗിച്ചാണ് ഈ എഐ വെബ്സെറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഉപയോഗിക്കണമെങ്കിൽ ആദ്യം ഉപഭോക്താവ് തന്റെ കയ്യിൽ എന്തെല്ലാം ചേരുവകൾ ഉണ്ടെന്ന് ബോട്ടിനെ അറിയിക്കണം.

പിന്നീട് നിങ്ങളുടെ പക്കലുള്ള അടുക്കള ഉപകരണങ്ങൾ ഏതെല്ലാമാണെന്നും നിങ്ങൾക്ക് പാചകത്തിനായി എത്ര സമയം മാറ്റിവെക്കാൻ സാധിക്കുമെന്നും ബോട്ടിനെ അറിയിക്കേണ്ടതാണ്. മാത്രമല്ല പാചകത്തിൽ എക്സ്പീരിയൻസ് ഉള്ള ആൾ ആണോ അതോ തുടക്കക്കാരൻ ആണോ എന്നും എഐ ചാറ്റ്ബോട്ടിനെ അറിയിക്കേണ്ടതാണ്. ഇതിലൂടെ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണം ഉണ്ടാക്കാൻ ഈ ചാറ്റ്ബോട്ട് നിങ്ങളെ സഹായിക്കുന്നതാണ്.
നിങ്ങൾക്ക് എന്ത് തരത്തിലുള്ള ആഹാരവും ഷെഫ് ജിപിറ്റിയുടെ സഹായത്താൽ ഉണ്ടാക്കാൻ സാധിക്കും, ചൈനീസ്, അറേബ്യൻ, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, ഇറ്റാലിയൻ എന്ന് തുടങ്ങി അത്യാവശ്യം എല്ലാത്തരം ആഹാരങ്ങളും ഈ ബോട്ടിന്റെ സഹായത്തടെ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. നിലവിൽ നിരവധി ഉപഭോക്താക്കൾ ഇതിനോടകം തന്നെ ഈ ചാറ്റ്ബോട്ടിന്റെ സഹായം തേടുന്നുണ്ട്. അതേ സമയം ആദ്യമായി ഈ എഐ ബോട്ടിന്റെ സഹായം തേടുമ്പോൾ സ്വന്തമായി ഒരു അക്കൗണ്ട് നിർമ്മിക്കേണ്ടതുണ്ട്.
https://www.chefgpt.xyz/ എന്നതാണ് ഷെഫ് ജിപിറ്റിയുടെ ലിങ്ക്. ഇതിൽ പ്രവേശിച്ച് അക്കൗണ്ട് നിർമ്മിച്ചു കഴിഞ്ഞാൽ ആവശ്യമുള്ള സമയത്തെല്ലാം തികച്ചും സൗജന്യമായി ഷെഫ്ജിപിറ്റിയുടെ സഹായം തേടാവുന്നതാണ്. കൂടുതൽ സൗകര്യങ്ങൾ ഉള്ള സേവനം തിരഞ്ഞെടുക്കണമെങ്കിൽ അതിനായി പ്രത്യേകം പണം നൽകേണ്ടി വരും. ചാറ്റ്ജിപിറ്റിയുടെ വിജയത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ധാരാളം എഐ ബോട്ടുകൾ ജനപ്രിയമായി തുടങ്ങിയത്. ഇതിനോടകം തന്നെ നിരവധി കാര്യങ്ങൾക്കായി ഇത്തരത്തിലുള്ള ചാറ്റ്ബോട്ടുകൾ നിലവിൽ ഉണ്ട്.
ഇത്തരത്തിൽ ഉപകാരപ്രദമായ മാറ്റ് എഐ ചാറ്റ്ബോട്ടുകൾ എന്തെല്ലാമാണെന്ന് നമ്മുക്ക് പരിശോധിക്കാം. കൃത്രമമായി കഥ നിർമ്മിക്കാൻ സഹായിക്കുന്ന എഐ ബോട്ടാണ് ഫേബിൾ ഫിയസ്റ്റ. ഉപഭോക്താക്കൾ കഥക്ക് വേണ്ടി ഒരു പശ്ചാത്തലം മാത്രം നൽകിയാൽ അതിൽ നിന്ന് ഡെവലപ് ചെയ്ത് കഥ ഉണ്ടാക്കാൻ ഈ ബോട്ട് നിങ്ങളെ സഹായിക്കുന്നതാണ്. ചിലപ്പോൾ ഒരേ പശ്ചാത്തലം വെച്ച് ഒന്നിലധികം കഥകൾ ഉണ്ടാക്കാനും ഫേബിൾ ഫിയസ്റ്റ ഉപയോഗിക്കാവുന്നതാണ്.
മികച്ച രീതിയിൽ നിങ്ങൾക്ക് ടൈപ്പിംഗ് ആവിശ്യമാണെങ്കിൽ ടൈപ്പിംഗ് മൈന്റ് എന്ന എഐ ബോട്ടിന്റെ സഹായം തേടാവുന്നതാണ്. ഇത് ചാറ്റ്ജിപിറ്റി ഇന്റർഫേസിനേക്കാൾ മികച്ച UI ടൈപ്പിംഗ് മൈൻഡ് നിങ്ങൾക്ക് നൽകുന്നു. നോട്ടുകൾ ഫോൾഡറുകളിൽ സംരക്ഷിക്കാനും നിങ്ങൾക്ക് വേണ്ടപ്പെട്ട പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്താനും സഹായിക്കും. ടൈപ്പ് ചെയ്യുന്ന നോട്ടുകൾ സൂക്ഷിക്കാൻ പ്രത്യേകം ലൈബ്രറിയുടെ സഹായവും ഈ ബോട്ടിൽ നിന്ന് ലഭിക്കും.


Click it and Unblock the Notifications








