ഇനി ടെക് ശീതയുദ്ധത്തിന്‍റെ കാലം; ചൈന വിദേശ കമ്പ്യൂട്ടറുകൾ നിരോധിക്കുന്നു

|

ടെക്നോളജി ശീതയുദ്ധം എന്ന വാക്ക് നമുക്ക് പരിചിതമായിരിക്കില്ല. എന്നാലിനി ആ വാക്ക് ഉപയോഗിച്ച് തുടങ്ങേണ്ട കാലമായിരിക്കുന്നു. ചൈനീസ് കമ്പനിയായ ഹുവായ് അമേരിക്കയുമായി ഉണ്ടായ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ചൈനയും ടെക് ശീതയുദ്ധത്തിന് വഴിമരുന്നിടാനുള്ള പദ്ധതിയിലാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ വിദേശ കമ്പ്യൂട്ടർ ഹാർഡ്‌വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും മാറ്റിസ്ഥാപിക്കാൻ ചൈനീസ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ശ്രമങ്ങൾ

മുമ്പും ഇത്തരം ശ്രമങ്ങൾ ചൈന നടത്തിയിട്ടുണ്ടായിരുന്നെങ്കിലും പാശ്ചാത്യ സാങ്കേതിക മേഖലയുടെ സ്വാധീനത്തിൽ നിന്ന് സ്വയം ഒറ്റപ്പെടാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും ശക്തമായ ശ്രമമാണ് ഇത്. അമേരിക്കൻ, യൂറോപ്യൻ സോഫ്റ്റ്വെയർ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയ്ക്ക് പകരം ചൈനയിൽ തന്നെ ഉത്പാദിപ്പിക്കുന്നവ ഉപയോഗിക മാത്രമല്ല സർക്കാർ ലക്ഷ്യമിടുന്നത്. ഹാർഡ്‌വെയർ സിസ്റ്റത്തിലും ചൈനീസ് ബദൽ ഉണ്ടാക്കണമെന്നാണ് ചൈനയുടെ ആവശ്യം.

പാശ്ചാത്യ സോഫ്റ്റ്വെയറുകൾ

പാശ്ചാത്യ സോഫ്റ്റ്വെയറുകൾ ഒഴിവാക്കാൻ ചൈന മുമ്പ് ഉത്തരവിട്ടിരുന്നു, എന്നാൽ അവ കൂടുതൽ പരിമിതമോ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതോ ആയിരുന്നു. ആൻഡ്രോയിഡ്, വിൻഡോസ് എന്നിവയിൽ നിന്ന് ഒഴിവാകാനും പകരം ചൈനീസ് ബദൽ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാനും ചൈന അഞ്ച് വർഷം മുമ്പ് തന്നെ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് പരാജയമായിരുന്നു. അത്രയും ആഴത്തിൽ ഈ രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും രാജ്യത്ത് ശക്തമാണ്.

കൂടുതൽ വായിക്കുക: ചൈനയിലെ മുസ്ലിങ്ങളെ ജയിലിലിടുന്നതിനെ കുറിച്ച് പോസ്റ്റ് ചെയ്ത അക്കൗണ്ട് ടിക്ടോക്ക് ബ്ലോക്ക് ചെയ്തുകൂടുതൽ വായിക്കുക: ചൈനയിലെ മുസ്ലിങ്ങളെ ജയിലിലിടുന്നതിനെ കുറിച്ച് പോസ്റ്റ് ചെയ്ത അക്കൗണ്ട് ടിക്ടോക്ക് ബ്ലോക്ക് ചെയ്തു

യുഎസും ചൈനയും

ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. യുഎസും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുന്നു. പ്രത്യേകിച്ചും സാങ്കേതിക ലോകത്ത് ഇരു രാജ്യങ്ങളും കടുത്ത എതിരാളികളായി മാറിയിരിക്കുന്നു. ചൈനീസ് ഹാർഡ്‌വെയർ പ്രോവൈഡർമാരായ ZTE, ഹുവയ് എന്നിവയെ അമേരിക്കൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ഉപയോഗത്തിൽ നിന്ന് നിരോധിക്കാൻ യുഎസ് ശ്രമം തുടങ്ങിയിരുന്നു. ഇതിനെ ഹുവായ് വിളിച്ചത് ഭരണഘടനാ വിരുദ്ധമായ നടപടി എന്നാണ്. ഇത് കൂടാതെ ടെക്നോളജി മേഖലയിലെ അമേരിക്കയുടെ മറ്റ് പല നടപടികളും ചൈനയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ കാരണമായി.

ടെക്നോളജി രംഗത്ത്

അമേരിക്കൻ നടപടികൾ ടെക്നോളജി രംഗത്ത് ചൈനയ്ക്ക് എതിരായപ്പോൾ സ്വാഭാവികമായും ചൈന അതേ നാണയത്തിലുള്ള തിരിച്ചടി ശക്തമാക്കി. 2020 അവസാനത്തോടെ 30% കമ്പ്യൂട്ടറുകളും സോഫ്റ്റ്വെയറുകളും മാറ്റിസ്ഥാപിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. 2021 ആകുമ്പോഴേക്കും 50% കൂടി മാറ്റി സ്ഥാപിക്കാനും ബാക്കി 20% 2022 ൽ മാറ്റി സ്ഥാപിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മൂന്നുവർഷത്തെ പദ്ധതി

മൂന്നുവർഷത്തെ "3-5-2" പദ്ധതി ചൈനയുടെ ഏറ്റവും വലിയ ലക്ഷ്യമാണ്. ഈ കാലയളവിൽ ദശലക്ഷക്കണക്കിന് ഡിവൈസുൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്, പക്ഷേ അത്ര ലളിതമായ പ്രവർത്തിയല്ല ഇത്. സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുകയും അവ മാറ്റി സ്ഥാപിക്കുകയുമല്ല ചെയ്യാനുള്ളത്. ഹാർഡ്വെയറുകൾ അടക്കം മാറ്റിസ്ഥാപിക്കണം. ബദൽ സംവിധാനങ്ങൾ കാര്യക്ഷമമായി ഉണ്ടാക്കണം. ഇത് വളരെ ദുർഘടമായ പ്രവർത്തനം തന്നെയാണ്.

കൂടുതൽ വായിക്കുക: ചൈന മിഡിൽ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യുന്ന ഡ്രോണുകൾ മനുഷ്യനെ കൊല്ലാൻ കഴിവുള്ളത്കൂടുതൽ വായിക്കുക: ചൈന മിഡിൽ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യുന്ന ഡ്രോണുകൾ മനുഷ്യനെ കൊല്ലാൻ കഴിവുള്ളത്

ചൈനീസ് സർക്കാർ

ചൈനീസ് സർക്കാരിന്‍റെ ഈ നടപടി പലരും പ്രതീക്ഷിച്ചിരുന്നതാണ്. പല ചൈനീസ് കമ്പനികളും വർഷങ്ങളായി ഇത്തരത്തിലമൊരു നടപടി സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കരുതി തന്നെ തയ്യാറെടുത്തിരുന്നു. യുഎസ് കമ്പനികളിൽ നിന്ന് ഒഴിവാകാനുള്ള ആഗ്രഹം ചൈന വളരെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കൂടാതെ പല സർക്കാർ സംരംഭങ്ങൾക്കും കുറച്ച് കാലമായി യുഎസ് സപ്ലയേഴ്സിനെ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നതും സർക്കാരിനെകൊണ്ട് ഇത്തരമൊരു നടപടി എടുപ്പിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്.

Best Mobiles in India

Read more about:
English summary
China has reportedly ordered all foreign PC hardware and operating systems to be replaced in the next three years, intensifying an ongoing tech war. The country has attempted this sort of thing before halfheartedly, but this is the most serious effort yet to isolate itself from the influence of the western technology sector.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X