കാഴ്ച്ചക്കുറവുള്ളവരെ സഹായിക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനവുമായി ഗൂഗിൾ ക്രോം

|

കാഴ്ചയില്ലാത്തവർക്കും കാഴ്ചക്കുറവുള്ളവർക്കും ഇന്റർനെറ്റ് ബ്രൌസിംഗും നാവിഗേറ്റിങും എളുപ്പമാക്കുന്നതിന് ക്രോം തയ്യാറെടുക്കുന്നു. വെർച്വൽ സ്‌പെയ്‌സിൽ ലഭ്യമായ മിക്ക കണ്ടൻറുകളും വിഷ്വലുകൾ അടങ്ങിയവയാണ്. ഇത് കാഴ്ച്ചയില്ലാത്തവർക്ക് മനസിലാക്കാൻ സാധിക്കുന്നില്ലെന്ന പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഗൂഗിൾ ക്രോം. ഇതിനായി ക്രോമിലെ ഇമേജ് തിരിച്ചറിയാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ് എന്നീ സംവിധാനങ്ങളാണ് ഗൂഗിൾ ഉപയോഗിക്കുന്നത്.

കാഴ്ച്ചക്കുറവുള്ളവരെ സഹായിക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്  സംവിധാനവുമായി

 

ഇമേജുകൾ തിരിച്ചറിയാനായി ഗൂഗിൾ ക്രോം AI സംവിധാനം ഉപയോഗിക്കും. ഇത് ചിത്രത്തിലൂടെ പ്രതിഫലിക്കുന്ന ആശയത്തെ ടെക്സ്റ്റ്വൽ ഡിസ്ക്രിപ്ഷനായി നൽകും. ചിലപ്പോഴൊക്കെ ഇമേജുകൾ വിവരിക്കാൻ കണ്ടൻറ് ക്രിയേറ്റേഴ്സ് ആൾട്ടർണേറ്റീവ് ടെക്സ്റ്റ് ഉപയോഗിക്കുന്നുണ്ട്. എന്നാലും ബ്രെയ്‌ലി ഡിസ്‌പ്ലേകളോ സ്‌ക്രീൻ റീഡറുകളോ ഉപയോഗിച്ച് ഇൻറർനെറ്റിൽ നിന്ന് ആശയങ്ങൾ മനസ്സിലാക്കുന്ന സംവിധാനം കാഴ്ച്ചകുറവുള്ളവർക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്. മിക്കപ്പോഴും കണ്ടൻറ് ക്രിയേറ്റർ എന്താണ് ഉദ്ദേശിട്ടതെന്ന് അവർക്ക് മനസിലാക്കാൻ കഴിയുന്നില്ല.

കാഴ്ച്ചക്കുറവുള്ളവരെ സഹായിക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്  സംവിധാനവുമായി

ഇൻറർനെറ്റിൽ ഉള്ളതിൽ ദശലക്ഷക്കണക്കിന് ഇമേജുകൾ ഇന്നും ലേബൽ ചെയ്യപ്പെട്ടിട്ടില്ല എന്നത് ഒരു വസ്തുതയാണ്. കാഴ്ച്ചയില്ലാത്ത ആളുകളെ സഹായിക്കാൻ നിലവിലുള്ള ബ്രെയ്‌ലി ഡിസ്‌പ്ലേയുടെ സ്‌ക്രീൻ റീഡർ വഴി നാവിഗേറ്റ് ചെയ്യുമ്പോൾ പലപ്പോഴും ഇമേജുകൾ എത്തുമ്പോൾ ഉപയോക്താക്കളുടെ ചെവിയിൽ 'ഇമേജ്' എന്നോ ലേബൽ ചെയ്യാത്ത ഗ്രാഫിക്സ് എന്നോ ഉള്ള ശബ്ദ സന്ദേശമാണ് ലഭിക്കുന്നത്. ചിലപ്പോഴൊക്കെ സൂപ്പർ ലോംഗ് സ്ട്രീം നമ്പരുകളായ ഫയൽ പേരുകളും ഇതിലൂടെ പറയുന്നു. ഇത് ഉപയോക്താവിന് യാതൊരു ഉപയോഗവും ഇല്ലാത്ത കാര്യമാണ്.

കാഴ്ച്ചക്കുറവുള്ളവരെ സഹായിക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്  സംവിധാനവുമായി

കീവേഡുകളെ അടിസ്ഥാനമാക്കി ഇമേജുകൾ തിരയാൻ ഉപയോക്താക്കളെ സഹായിക്കുന്ന അതേ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ക്രോമിൻറെ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിൽ ഇമേജ് ഓട്ടോമാറ്റിക്കായി ജനറേറ്റുചെയ്യുന്നു. ക്രോമിൻറെ പുതിയ സവിശേഷത ഒരു വിവരണാത്മക രീതിയിലുള്ള വാചകം ഉപയോക്താവിനോട് പറയും. ഉദാഹരണത്തിന്, 'മാർക്കറ്റിലുള്ള പഴങ്ങളും പച്ചക്കറികളും എന്ന് തോന്നുന്നു' എന്ന് പറയും. ഇതിലുള്ള പ്രധാന സവിശേഷത ഈ ഇമേജുകളെ തിരിച്ചറിയുന്നത് കമ്പ്യൂട്ടർ ആണെന്നും അത് കൃത്യമായിരിക്കില്ലെന്നും മനസിലാക്കാൻ ഉപയോക്താവിനെ സഹായിക്കുന്നതിന് അപ്പിയെഴ്സ് ടു ബി എന്ന വാചകവും ഗൂഗിൾ ചേർക്കുന്നു.

 

ബ്രെയ്‌ലി ഡിസ്‌പ്ലേസ്, സ്പോക്കൺ ഫീഡ്ബാക്ക് എന്നീ സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമേ ആർട്ടിഫിഷ്യൽ സംവിധാനമുള്ള ഗൂഗിൾ ക്രോം ഫീച്ചർ ലഭ്യമാകുകയുള്ളു. ഇതിൽ വിവരണം സ്ക്രീൻ റീഡറാണ് വായിക്കുന്നത്, പക്ഷേ സ്ക്രീനിൽ കാണിക്കില്ല. ഉപയോക്താക്കൾക്ക് ക്രോമിലെ സെറ്റിങ്സിലേക്ക് പോയി അഡ്വാൻസ്ഡ് സെറ്റിങ്സ് എടുത്ത് ആക്സസബിലിറ്റി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ഗെറ്റ് ഇമേജ് ഡിസ്ക്രിപ്ഷൻ ഫ്രം ഗൂഗിൾ എന്നൊരു ഓപ്ഷൻ ഉണ്ടാവും. ഈ സംവിധാനം സിംഗിൾ വെബ് പേജിലേക്ക് മാത്രമായും ഓപ്പൺ ചെയ്ത് ഇടാം. റൈറ്റ് ക്ലിക്ക് ചെയ്ത് കണ്ടൻറ് മെനു തിരഞ്ഞെടുക്കുക, അതിൽ ഗെറ്റ് ഇമേജ് ഡിസ്ക്രിപ്ഷൻ ഫ്രം ഗൂഗിൾ എന്ന ഓപ്ഷൻ ലഭ്യമാകും.

Most Read Articles
Best Mobiles in India

Read more about:
English summary
Chrome is set to make browsing and navigating through the internet easier for the visually impaired and those who have low vision. Most of the content available in the virtual space is composed of visuals, which is difficult for the blind to understand. Google is addressing this issue by using AI and machine learning for image recognition on Chrome.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X