Home
News

ബിറ്റ്കോയൻ അടക്കമുള്ള ക്രിപ്റ്റോ കോയിനുകൾ വാങ്ങാനായി കോയിൻസ്വിച്ചിൽ ഇനി യുപിഐ വഴി പണം നൽകാം

ബിറ്റ്കോയിനോ മറ്റേതെങ്കിലും ക്രിപ്റ്റോ കോയിനുകളോ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പ്ലാറ്റ്ഫോമാണ് കോയിൻസ്വിച്ച്. കോയിൻ സ്വിച്ചിലുള്ള പണമിടപാടുകൾക്ക് ഇനി യുപിഐയും ഉപയോഗിക്കാം. ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് വഴി പണമിടപാട് നടത്താനുള്ള സംവിധാനം കോയിൻസ്വിച്ചിൽ നൽകിയിട്ടുണ്ട്. ഇത് യുപിഐ പേയ്‌മെന്റ് ഹാൻഡിലുകൾ ഉപയോഗിച്ച് കോയിൻസ്വിച്ച് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സഹായിക്കുന്നു. ക്രിപ്‌റ്റോകറൻസി ട്രേഡിങ് ആപ്പുകളിൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് പരിഹരിച്ചതിന് പിന്നാലെയാണ് കോയിൻ സ്വിച്ചിൽ യുപിഐ സപ്പോർട്ട് വരുന്നത്.

യുപിഐ

യുപിഐ സപ്പോർട്ട് ഇല്ലാതിരിക്കുകയും ഇന്ത്യയിലെ ബാങ്കുകളിൽ നിന്നുള്ള പരിമിതമായ സപ്പോർട്ടുമാണ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ക്രിപ്റ്റോ കോയിൻസ് ട്രേഡിങിൽ ഉണ്ടായിരുന്നത്. കോയിൻസ്വിച്ച്, വാസറിക്സ്, സെബ്പേ എന്നിവയുൾപ്പെടെയുള്ള ആപ്പുകൾക്കുള്ള സപ്പോർട്ട് പേടിഎം ബാങ്ക് പിൻവലിക്കുകയും ചെയ്തിരുന്നു. മൊബൈൽ വാലറ്റുകൾ ക്രിപ്റ്റോകറൻസി ട്രേഡിങിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടല്ല. നേരത്തെ കോയിൻ‌ഡി‌സി‌എക്സിന് മോബിക്വിക്കിന്റെ സപ്പോർട്ട് ലഭിച്ചിരുന്നു. പേടിഎം ബാങ്ക് സേവനങ്ങളുടെ സപ്പോർട്ട് പിൻവലിച്ചതിനെത്തുടർന്ന് കോയിൻസ്വിച്ച് ഇൻ-ആപ്പ് വാലറ്റിലേക്ക് പണം കൈമാറുന്നതിനായി ഐഡിഎഫ്സി ബാങ്കുമായി സഹകരിച്ചതിന് പിന്നാതെയാണ് യുപിഐ സപ്പോർട്ട് കൂടി ലഭിക്കുന്നത്.

ക്രിപ്റ്റോ

ക്രിപ്റ്റോ കോയിനുകൾ വാങ്ങുന്നതിനായി ഇൻ-ആപ്പ് വാലറ്റിൽ പണം നിക്ഷേപിക്കാൻ കോയിൻസ്വിച്ച് ഇപ്പോൾ ബാങ്ക് ട്രാൻസ്ഫർ, യുപിഐ എന്നീ രണ്ട് ഓപ്ഷനുകൾ നൽകുന്നു. യുപിഐ പേയ്‌മെന്റ് ആപ്പുകളിൽ ഗൂഗിൾ പേ, ഫോൺ പേ, ഭീം യുപിഐ, പേടിഎം എന്നിവയാണ് ഉൾപ്പെടുന്നത്. ആപ്പിൾ ഐഫോണുകൾക്കും ആൻഡോയിഡ് ഫോണുകൾക്കുമുള്ള കോയിൻ സ്വിച്ച് ആപ്പിൽ ഇതിനകം തന്നെ യുപിഐ സപ്പോർട്ട് ലഭ്യമായിട്ടുണ്ട്. ഈ ആപ്പുകളിൽ ഡിപ്പോസിറ്റിനുള്ള യുപിഐ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ യുപിഐ ഐഡി ചോദിച്ചുകൊണ്ടുള്ള ഒരു സ്ക്രീൻ കാണും.

യുപിഐ ഐഡി

യുപിഐ ഐഡി നൽകി കഴിഞ്ഞാൽ ആ ഐഡിയുള്ള യുപിഐ ആപ്പ് തുറക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ഇതിൽ പേയ്മെന്റിന് ആവശ്യമായ പിൻ നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് പിന്നീട് കോയിൻ സ്വിച്ച് ആപ്പിനറെ സ്ക്രീനിലേക്ക് തിരികെ പോകാം. പേയ്‌മെന്റ് രസീത് നില കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അപ്‌ഡേറ്റുചെയ്യും. ബാങ്ക് ട്രാൻസ്ഫറുമായി താരതമ്യപ്പെടുത്തുമ്പോൾ യുപിഐ കൂടുതൽ സൌകര്യപ്രദമാണ്. വേഗത്തിൽ ഇടപാടുകൾ നടത്താനും ഇത് സഹായിക്കുന്നു. ഐ‌എം‌പി‌എസ്, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) എന്നിവയിൽ ഇടപാട് പൂർത്തിയാക്കാൻ കുറച്ച് സമയമെടുക്കും.

ബാങ്ക് അക്കൗണ്ടുകൾ

നേരത്തെ, ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് പണ ട്രാൻസർ ചെയ്യാൻ പേടിഎം ബാങ്ക് സേവനങ്ങൾ ഉപയോഗിച്ച കോയിൻസ്വിച്ചിന് പിന്നീട് ഐഡിഎഫ്സി ബാങ്കിലേക്ക് മാറേണ്ടിവന്നു. ക്രിപ്റ്റോ കറൻസി ആപ്പുകളിൽ നിന്നുള്ള ബാങ്കിംഗ് സേവനങ്ങൾ പിൻവലിക്കുമെന്ന് പേടിഎം ബാങ്ക് അറിയിച്ചതിനെ തുടർന്നാണ് ഇത്. വാസറിക്സ്, സെബ്പേ എന്നിവയുൾപ്പെടെ ഒന്നിലധികം ക്രിപ്‌റ്റോ കോയിൻ ട്രേഡിംഗ് ആപ്പുകളെ പേടിഎം ബാങ്കിന്റെ നടപടി ബാധിച്ചിട്ടുണ്ട്.

യുപിഐ ലൈവ് പേയ്‌മെന്റ്

യുപിഐ ലൈവ് പേയ്‌മെന്റ് സംവിധാനം നടത്തുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നിരോധിക്കുന്നതിൽ ഉള്ള വിസമതം വ്യക്തമാക്കിയിരുന്നു. ഇതിന് പകരം ക്രിപ്റ്റോകറൻസികൾ ഉൾപ്പെടുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാക്കാൻ പേയ്മെന്റ്സ് കോർപ്പറേഷൻ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന ഇന്ത്യയിലെ ആളുകളെ സംബന്ധിച്ച് യുപിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായത് മികച്ച തീരുമാനം ആണ്.

Best Mobiles in India

English summary
Coinswitch is a platform for buying and selling Bitcoin or any other cryptocurrency. UPI transactions will now be supported on this platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X