കളർ‌ഒ‌എസ് 7: സ്മാർട്ട്‌ഫോണുകൾക്കായുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്‌കിൻ

|

കളർ‌ഒ‌എസ് ന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തിടെ സമാരംഭിച്ച റിനോ-സീരീസ് സ്മാർട്ട്‌ഫോണുകളിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി സുഗമമായ ഉപയോക്തൃ അനുഭവം നൽകുന്നതിനായി ഇൻഫിനിറ്റ് ഡിസൈൻ ആശയത്തിലാണ് കളർ ഒഎസ് 7 നിർമ്മിച്ചിരിക്കുന്നത്. പുതിയ കസ്റ്റം സ്കിൻ അതിന്റെ സുരക്ഷയും ഇഷ്ടാനുസരണം ക്രമീകരിക്കലും കേന്ദ്രമാാക്കി മികച്ച പ്രകടനം നൽകുന്നു.

കളർ‌ഒ‌എസ് 7 ഡിസൈൻ‌
 

കളർ‌ഒ‌എസ് 7 ഡിസൈൻ‌

ഭാരം കുറഞ്ഞതും സുഗമവുമായ ഉപഭോക്തൃ അനുഭവം നൽകുന്നതിന് കളർ‌ഒ‌എസ് 7 ബോഡർലസ് വിഷ്വൽ അപ്രോച്ചാണ് നൽകിയിരിക്കുന്നത്. സ്‌ക്രീനിൽ ദൃശ്യമാകുന്ന ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപയോക്തൃ ഇന്റർഫേസ് നിങ്ങളെ അനുവദിക്കുന്നു. ഇൻഫിനിറ്റ് ഡിസൈൻ സമീപനം സ്വൈപ്പിംഗ്, ടാപ്പിംഗ്, സ്ക്രോളിംഗ് എന്നിവ മുമ്പത്തേതിനേക്കാൾ കൂടുതൽ കാര്യക്ഷമമാക്കുകയും പ്രവർത്തനങ്ങളെ ലളിതമാക്കുകയും ചെയ്യുന്നു. കളർ ഒഎസ് 7 ഐക്കണുകളുടെ ഡിസൈൻ മികച്ചതാക്കുന്നു. പുതിയ ഐക്കണുകൾ ലളിതവും മനോഹരവുമായി കാണുന്നതിന് ഇരട്ട-ടോൺ മെറ്റീരിയൽ ഡിസൈനാണ് നൽകിയിരിക്കുന്നത്. ഡിഫോൾട്ട്, റെക്ടാഗിൾ, പെബിൾ എന്നീ ഐക്കൺ സ്റ്റൈലിൽ നിന്ന് ആവശ്യമുള്ളവ തിരഞ്ഞെടുക്കാം. ഐക്കണുകളുടെ രൂപവും ഭാവവും കൂടുതൽ‌ മാറ്റുന്നതിന് നിങ്ങൾക്ക് 'കസ്റ്റം' മോഡ് തിരഞ്ഞെടുക്കാനും കഴിയും.

സ്‌ക്രീൻ ടച്ച് റസ്പോൺസ്

സ്‌ക്രീൻ ടച്ച് റസ്പോൺസ്

ഒരു നല്ല ഹപ്‌റ്റിക് ഫീഡ്‌ബാക്ക് സിസ്റ്റം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു. കളർഒഎസ് 7 ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ റിയൽ സ്‌ക്രീൻ ടച്ച് അനുഭവം നൽകുന്നതിനായി കമ്പനി ഹപ്‌റ്റിക്‌സ് മെച്ചപ്പെടുത്തി. കീബോർഡ്, കാൽക്കുലേറ്റർ, കോമ്പസ്, ഓൺ-ഓഫ് സ്വിച്ചുകൾ, സ്‌ക്രീൻ-ഓഫ് ഗസ്റ്റേഴ്സ് എന്നിവ ഉൾപ്പെടെ എട്ട് വ്യത്യസ്ത സവിശേഷതകൾ ഉൾക്കൊള്ളുന്ന കളർ ഒഎസ് 7 പിന്തുണയുള്ള ഡിവൈസിലെ മെച്ചപ്പെടുത്തിയ ഹപ്‌റ്റിക്‌സ് യുഐയിലുടനീളം പ്രവർത്തിക്കുന്നു.

ആനിമേഷൻ, ശബ്ദ ഇഫക്ടുകൾ

ആനിമേഷൻ, ശബ്ദ ഇഫക്ടുകൾ

ആനിമേഷനുകളും ട്രാൻസിഷൻസും കൂടുതൽ ഫ്ലൂയിഡും റെസ്പോൺസിബിളുമാക്കി മാറ്റുന്നതിനും ഡിസൈൻ ടീം പ്രവർത്തിച്ചിട്ടുണ്ട്. കളർ ഒഎസ് 7 ഫിസിക്സ് അധിഷ്ഠിത ആനിമേഷനുകൾ പ്രയോഗിക്കുന്നു, കളർഒഎസ്7 കാലാവസ്ഥാ വിജറ്റും തത്സമയ കാലാവസ്ഥയുമായാണ് വരുന്നത്. ചാർജിംഗ് ആനിമേഷൻ പോലും മികച്ച രീതിയിൽ നവീകരിച്ചു. കളർ‌ഒ‌എസ് 7 ന്റെ അഡാപ്റ്റീവ് വെതർ അലാറം സവിശേഷത രസകരമാണ്. കൂടാതെ ടോഗിൾ ശബ്‌ദങ്ങൾ, ടാപ്പുകൾ, ക്ലിക്കുകൾ, സ്ലൈഡുകൾ, ഫയൽ ഡിലീറ്റ്, കാൽക്കുലേറ്റർ കീ ടച്ചുകൾ, കോമ്പസ് പോയിന്റർ, നോട്ടിഫിക്കേഷൻ ശബ്‌ദങ്ങൾ എന്നിവയും ലളിതമാക്കി.

ഉപയോഗിക്കാന് എളുപ്പം
 

ഉപയോഗിക്കാന് എളുപ്പം

കളർഒഎസ്7 സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ ഒരു എളുപ്പമായ അനുഭവം ലഭിക്കുന്നു. ഇത് ഉപയോഗിച്ച് നോക്കിയപ്പോൾ റെനോ 10x സൂം യൂണിറ്റിന്റെ വേഗതയും ഫ്ലൂയിഡിറ്റിയും വളരെ മെച്ചപ്പെട്ടു. വൺ ഹാൻഡ് മോഡിനായി യുഐ ഒപ്റ്റിമൈസ് ചെയ്തു. ഉപയോഗം സുഗമമാക്കുന്നതിന് പാസ്‌വേഡ് അൺലോക്കിന്റെ ഗ്രാഫിക് ഡിസൈൻ ഉൾപ്പെടെയുള്ള 'സ്മാർട്ട് സൈഡ്‌ബാർ' പ്രവർത്തനം കമ്പനി പരിഷ്‌ക്കരിച്ചു. സ്പ്ലിറ്റ് സ്ക്രീൻ മോഡ് തുറക്കുന്നതിന് നിങ്ങൾക്ക് ഇപ്പോൾ സൈഡ്ബാറിൽ നിന്ന് ഒരു അപ്ലിക്കേഷൻ വലിച്ചിട്ടാൽ മതിയാകും.

പുതിയ നാവിഗേഷൻ സവിശേഷതകൾ

പുതിയ നാവിഗേഷൻ സവിശേഷതകൾ

പുതുതായി ചേർത്ത ഗസ്റ്റേഴ്സ് യുഐയിലുടനീളം നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു. ബാക്ക് ഓപ്ഷന് നിങ്ങൾക്ക് താഴെയുള്ള ഏത് കോണിൽ നിന്നും മുകളിലേക്ക് സ്വൈപ്പുചെയ്യാനും ഹോം സ്‌ക്രീനിലേക്ക് പോകുന്നതിന് ചുവടെ മധ്യഭാഗത്ത് നിന്ന് സ്വൈപ്പുചെയ്യാനും റീസന്റ് ടാസ്‌ക് കാണുന്നതിന് സ്വൈപ്പ് ചെയ്ത് പിടിക്കാനും കഴിയും. നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് സ്വൈപ്പ് ബാക്ക് പൊസിഷൻ കസ്റ്റമൈസ് ചെയ്യാൻ കളർ ഒഎസ് 7 നിങ്ങളെ അനുവദിക്കുന്നു. സ്ക്രീനിന്റെ ചുവടെ അല്ലെങ്കിൽ ഇടത്, വലത് വശങ്ങളിൽ ബാക്ക് ബട്ടൺ സ്ഥാപിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

സ്ക്രീൻ ഷോട്ട് സവിശേഷതകൾ

സ്ക്രീൻ ഷോട്ട് സവിശേഷതകൾ

ഒപ്റ്റിമൈസ് ചെയ്ത 3-ഫിംഗർ സ്ക്രീൻഷോട്ട് മോഡും കളർഒഎസിന്റെ സവിശേഷതയാണ്. ഒരു സ്ക്രീൻഷോട്ട് വേഗത്തിൽ പകർത്താൻ നിങ്ങൾക്ക് മൂന്ന് വിരലുകൾ ഉപയോഗിച്ച് താഴേക്ക് സ്വൈപ്പുചെയ്യാൻ കഴിയും, ഇത് പ്രിവ്യൂവിൽ വരികയും കോൺടാക്റ്റുകളുമായി നേരിട്ട് ഷെയർ ചെയ്യാനും സാധിക്കും. ഡിസ്പ്ലേയിൽ കാണുന്നതിൽ ഒരു ഭാഗം മാത്രം സ്ക്രീൻഷോട്ട് ക്യാപ്‌ചർ ചെയ്യാനും കഴിയും. 3-ഫിംഗർ സ്വൈപ്പ് നടത്തി വിരലുകൾ സ്വൈപ്പുചെയ്ത സ്ഥലത്തിന്റെ മാത്രം സ്ക്രീൻഷോട്ട് എടുക്കുന്നതിന് ഒരു ലോങ്ങ് പ്രസ്സ് ഉപയോഗിക്കാം.

കളർ‌ഒ‌എസ് 7 വിഷ്വൽ

കളർ‌ഒ‌എസ് 7 വിഷ്വൽ

കളർ‌ഒ‌എസ് 7 സിസ്റ്റം വൈഡ് 'ഡാർക്ക് മോഡ്' കൂട്ടിച്ചേർത്തിട്ടുണ്ട്. അത് കാഴ്ചയിൽ ആകർഷകമായി തോന്നുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ആംബിയന്റ് ലൈറ്റിംഗിന്റെ അഭാവം ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. കളർ ഒഎസ് 7 ലെ ഡാർക്ക് മോഡ് യുഐയിലുടനീളം പ്രവർത്തിക്കുകയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ട്വിറ്റർ മുതലായ നിരവധി തേർഡ് പാർട്ടി ആപ്ലിക്കേഷനുകളെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു, കാഴ്ച വൈകല്യമുള്ള ഉപയോക്താക്കൾക്ക് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി കളർ ഒഎസ് 7 ഒരു കളർ ആക്സസിബിളിറ്റി മോഡും നൽകുന്നുണ്ട്.

കളർ‌ഒ‌എസ് 7 ലഭ്യത

കളർ‌ഒ‌എസ് 7 ലഭ്യത

ഓപ്പോ എഫ് 11 സീരീസിനും റെനോ സീരീസിലെ റെനോ 10 എക്സ് സൂം, റിനോ, എഫ് 11, എഫ് 11 പ്രോ, എഫ് 11 പ്രോ മാർവലിന്റെ അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷൻ എന്നിവയ്ക്കായി കളർ ഒഎസ് 7 ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഓപ്പോ ഫൈൻഡ് എക്സ് സീരീസ്, റെനോ 2 എഫ്, റിനോ ഇസഡ്, ആർ 17, ആർ 17 പ്രോ, ആർ‌എക്സ് 17 പ്രോ, റിനോ 2 ഇസെഡ്, എ 9 എന്നിവയിൽ 2020ന്റെ ആദ്യ പാദത്തിൽ ഇത് ലഭ്യമാക്കും. ഓപ്പോ എഫ് 7, എഫ് 9, എഫ് 9 പ്രോ, ആർ 15, ആർ 15 പ്രോ , A9 2020, A5 2020, ഓപ്പോ K3 എന്നിവയിൽ 2020 രണ്ടാം പാദത്തിൽ ഇത് ലഭ്യമാകും.

Most Read Articles
Best Mobiles in India

English summary
The latest version of the ColorOS has started rolling out to the recently launched Reno-series smartphones. Based on Android 10, the ColorOS 7 is built on an 'Infinite Design concept' to offer a "Smooth and Delightful" user experience. The new custom skin focuses on delivering consistent performance by keeping security and customizability at its centre.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X