വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു.....10 സവിശേഷതകള്‍

Written By:

കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി വാട്ട്‌സാപ്പ് ലോകമെമ്പാടുമുളള പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്പ്‌സായി മാറിയിരിക്കുകയാണ്.

6,020എംഎഎച്ച് ഈ വലിയ സ്മാര്‍ട്ട്‌ഫോണുകള്‍ ജൂലൈ 26ന് വിപണിയില്‍!!

ഈ ആപ്ലിക്കേഷനില്‍ നിരന്തരം അപ്‌ഡേറ്റുകള്‍ നടക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായം ആകുന്നു, ഏതിനാല്‍ അവര്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

ഹോണര്‍ 5സി, റെഡ്മി നോട്ട് 5: മികച്ച ക്യാമറ ഏതിന്?

വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു.....10 സവിശേഷതകള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഈ മെസേജിങ്ങ് ആപ്സ്സ് പതിവു പോലെ പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നു.

ഇപ്പോള്‍ പുതിയതായി കിട്ടിയതും കിട്ടാന്‍ പോകുന്നതുമായ 10 വാട്ട്‌സാപ്പ് സവിശേഷതകള്‍ ഇവിടെ പറയാം.

നിങ്ങളുടെ ഫേസ്ബുക്കിലെ സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കോള്‍ ബാക്ക്

ഇപ്പോള്‍ പുതിയതായി ഇറങ്ങിയതാണ് 'Call Back' എന്ന സവിശേഷത. v2,16,189 ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നത്. നിങ്ങള്‍ ഒരു കോള്‍ നിരസിച്ചു എങ്കില്‍ അത് നിങ്ങളുടെ അപ്ലിക്കേഷന്‍ സ്‌ക്രീനില്‍ കാണാവുന്നതാണ്.

ഇപ്പോള്‍ വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ മാത്രമേ ഈ സവിശേഷത ലഭ്യമാകൂ. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ പുതിയ ബീറ്റ വേര്‍ഷനില്‍ നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്യാം. ഇത് ഡൗണ്‍ ലോഡ് ചെയ്യ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ താത്പര്യമുളളവര്‍ ആപ്സ്സ് apk file APKMirror എന്ന വെബ്‌സൈറ്റില്‍ നിന്നും എടുക്കാവുന്നതാണ്.

 

വോയിസ് മെയില്‍

ആന്‍ഡ്രോയില്‍ മാത്രമുളള മറ്റൊരു സവിശേഷതയാണ് വോയിസ് മെയില്‍. ചാറ്റ് ബോക്‌സിലെ 'Mic' എന്ന ഐക്കണില്‍ ലോംഗ് പ്രസ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് വോയിസ് മെയില്‍ വഴി മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യാവുന്നതാണ്.

ക്വാട്ട്‌സ് (Quotes)

ഈ സവിശേഷത നല്‍കിയതില്‍ വാട്ട്‌സാപ്പിനോട് നന്ദി പറയുന്നു. നിങ്ങള്‍ക്കു വന്ന മെസേജിന് മറുപടി അയയ്ക്കണമെങ്കിന്‍ ആ മെസേജ് തിരഞ്ഞെടുക്കുക, കൂടെ റിപ്ലേ ബട്ടണും വരുന്നതായിരിക്കും.
ആ ബട്ടണില്‍ ടാപ്പ് ചെയ്ത് റിപ്ലേ ചെയ്ത് Send ചെയ്യുക. അതിനു ശേഷം മെസേജുകള്‍ അയയ്ക്കുകയും മറുപടി ക്വാട്ട്‌സിലും കാണാം.

പുതിയ ഫോണ്ട്

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണ്ടില്‍ ഇനി മെസേജുകള്‍ അയയ്ക്കാം. അതിനായി ഈ ചിഹ്നം () രണ്ടു പ്രാവശ്യം ടൈപ്പ് ചെയ്യേണ്ടതാണ്, അതായത് മെസേജിന്റെ മുന്നിലും പിന്നിലുമായി.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍

വാട്ട്‌സാപ്പിലെ എല്ലാ മെസേജുകളിലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സവിശേഷതയുണ്ട്. അതായത് വാട്ട്‌സാപ്പിനും മൂന്നാം കക്ഷികള്‍ക്കും നിങ്ങള്‍ അയച്ച മെസേജുകള്‍ കാണാന്‍ സാധിക്കില്ല.

സംഗീതം പങ്കിടാം (Music Sharing)

ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്ട്‌സാപ്പ് സംഗീതം പങ്കിടാം എന്ന സവിശേഷത കൊണ്ടു വരാന്‍ തീരുമാനിച്ചു.
ആപ്പിള്‍ മ്യൂസിക് സര്‍വ്വീസില്‍ നിന്നോ അല്ലെങ്കില്‍ നിങ്ങളുടെ ഡിവൈസില്‍ സ്‌റ്റോര്‍ ചെയ്ത പാട്ടുകളോ നിങ്ങള്‍ക്ക് അയയ്ക്കാവുന്നതാണ്.

ഗ്രൂപ്പ് ക്ഷണങ്ങള്‍ (Group Invites)

വാട്ട്‌സാപ്പില്‍ വരാനിരിക്കുന്ന പുതിയ സവിശേഷതയാണ് ഗ്രൂപ്പ് ക്ഷണങ്ങള്‍. ഗ്രൂപ്പ് സംഭാഷണങ്ങളില്‍ ഇത് വളരെ ഉപയോഗപ്പെടുന്നതാണ്. ഇതില്‍ വിവിധ നിറത്തിലുളള വാചകത്തില്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ഗ്രൂപ്പ് സംഭാഷണങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായിക്കും.

ജിഫ് പിന്തുണ

പെട്ടെന്നു തന്നെ iOS ആപ്ലിക്കേഷനിലേക്ക് ജിഫ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. iOS ബീറ്റ വേര്‍ഷന്‍ 2.16.7.1 എന്നതില്‍ ഈ സവിശേഷതയുണ്ട്.

വലിയ ഇമോജികള്‍

വലിയ ഇമോജികള്‍ അയയ്ക്കാന്‍ കഴിയുന്ന സവിശേഷതയും വാട്ട്‌സാപ്പില്‍ വരുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In the past few years, WhatsApp has emerged as almost the de facto mode of communication in several countries around the globe.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot