Jio Data Plans: ജിയോയുടെ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ഡാറ്റ പ്ലാനുകൾ

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോയാണ് ദിവസേന നിശ്ചിത പരിധിയിലുള്ള ഡാറ്റ നൽകുന്ന രീതി ആരംഭിച്ചത്. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നീ ഓപ്പറേറ്റമാരും ഈ രീതി പിന്നീട് പിന്തുടർന്നു. ദിവസേന 1ജിബി ഡാറ്റ മുതൽ 3ജിബി ഡാറ്റ വരെ നൽകുന്ന പ്ലാനുകൾ ഇപ്പോൾ ജിയോ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

പ്രതിദിന ഡാറ്റ

ജിയോയുടെ പാത പിന്തുടർന്ന മറ്റ് കമ്പനികളും 3ജിബി വരെ പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം ബിഎസ്എൻഎൽ അതിന്റെ പുതിയ 4ജി പ്ലാനിലൂടെ പ്രതിദിനം 10ജിബി ഡാറ്റ നൽകുന്നുണ്ട്. ഇത് ചുരുക്കം ചില സർക്കിളുകളിൽ മാത്രമേ ലഭ്യമാകുന്നുള്ളു. 2019 ഡിസംബറിലെ താരിഫ് പരിഷ്കരണത്തിന് മുമ്പ് 799 രൂപ പ്രീപെയ്ഡ് റീചാർജിലൂടെ ജിയോ പ്രതിദിനം 5 ജിബി വരെ ഡാറ്റ നൽകാറുണ്ടായിരുന്നു.

ദൈനംദിന ഡാറ്റ

നിലവിൽ ജിയോ വാഗ്ദാനം ചെയ്യുന്ന പരമാവധി ദൈനംദിന ഡാറ്റ 3 ജിബി ആണ്. റിലയൻസ് ജിയോയിൽ നിന്നുള്ള ജിയോയുടെ പ്രതിദിനം 2ജിബി ഡാറ്റയോ 3 ജിബി ഡാറ്റയോ ലഭിക്കുന്ന മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിടചയപ്പെടുന്നത്. ഈ പ്ലാനുകളിലൊക്കെയും സൌജന്യ കോളിങ് പോലുള്ള ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളെക്കാൾ പത്തിരട്ടി ഡാറ്റ ലഭിക്കാനുള്ള വഴി ഇതാണ്കൂടുതൽ വായിക്കുക: ജിയോ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളെക്കാൾ പത്തിരട്ടി ഡാറ്റ ലഭിക്കാനുള്ള വഴി ഇതാണ്

റിലയൻസ് ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും തങ്ങളുടെ 249 രൂപ പ്ലാനിലൂടെ വെറും 1.5 ജിബി ഡാറ്റാ ആനുകൂല്യം നൽകുമ്പോൾ ജിയോ പ്രതിദിനം 2 ജിബി ഡാറ്റാ ആനൂകൂല്യമാണ് 249 രൂപയ്ക്ക് നൽകുന്നത്. റിലയൻസ് ജിയോയുടെ 249 രൂപ പ്രീപെയ്ഡ് റീചാർജ് 2 ജിബി പ്രതിദിന ഡാറ്റാ ബെനിഫിറ്റ്, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനുറ്റ് സൌജന്യം എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്.

റിലയൻസ് ജിയോ 444 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 444 രൂപ പ്രീപെയ്ഡ് പ്ലാൻ

2 ജിബി പ്രതിദിന ഡാറ്റാ ആനുകൂല്യമുള്ള അടുത്ത ജിയോ പ്രീപെയ്ഡ് പ്ലാൻ 444 രൂപയുടെ പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനൂള്ളത്. പ്രതിദിനം 2 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ്, പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 2,000 മിനിറ്റ് സൌജന്യ കോൾ എന്നിവ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അനുവദിച്ച നോൺ-ജിയോ മിനിറ്റ് പൂർത്തിയാക്കിക്കഴിഞ്ഞാൽ മിനിറ്റിൽ ആറ് പൈസ നിരക്ക് ഈടാക്കും.

റിലയൻസ് ജിയോ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന അവസാനത്തെ പ്രീപെയ്ഡ് പ്ലാൻ 599 രൂപയുടെ പ്ലാനാണ്. ഇത് 84 ദിവസത്തെ വാലിഡിറ്റിയും മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 168 ജിബി 4 ജി ഡാറ്റ ആനുകൂല്യവും നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 സൌജന്യ മിനുറ്റുകൾ എന്നിവ ഈ പ്ലാൻ നൽകുന്നു.

കൂടുതൽ വായിക്കുക: എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചു

റിലയൻസ് ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

താരിഫ് വർദ്ധനയ്ക്ക് ശേഷം ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന പ്ലാനുകളുടെ മൊത്തത്തിലുള്ള എണ്ണം ജിയോ കുറച്ചിട്ടുണ്ട്. പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്ന ഒറ്റ പ്ലാൻ മാത്രമേ ഇപ്പോൾ നിലവിലുള്ളു. ഈ 349 രൂപ പ്ലാനിലൂടെ പരിധിയില്ലാത്ത ജിയോ ടു ജിയോ കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് 1,000 മിനിറ്റ് സൌജന്യ കോൾ, ദിവസവും 100 ടെക്സ്റ്റ് മെസേജകുൾ, ദിവസവും 3 ജിബി ഡാറ്റ എന്നിവ ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

എഫ്യൂപി ലിമിറ്റ്

മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്കായി നൽകുന്ന എഫ്യൂപി ലിമിറ്റ് ജിയോ പ്ലാനുകളുടെ ഒരു പോരായ്മയാണ്. മറ്റൊരു ടെലിക്കോം ഓപ്പറേറ്ററും ഇത്തരത്തിൽ മിനിറ്റ് പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് മിനിറ്റിൽ ആറ് പൈസ നിരക്കിൽ ഓഫ്-നെറ്റ് കോളുകൾ വിളിക്കാൻ ഐയുസി ടോപ്പ്-അപ്പുകൾ റീചാർജ് ചെയ്യാൻ കഴിയും. എന്നിരുന്നാലും ഐ‌യു‌സി ടോപ്പ്-അപ്പുകൾ‌ക്ക് സാധുതയില്ല.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളും

Best Mobiles in India

Read more about:
English summary
Reliance Jio has introduced the trend of offering prepaid plans with a daily data limit, which was quickly followed by other telcos like Bharti Airtel, Vodafone Idea, BSNL and MTNL. Right now, Jio is providing daily data plans with at least 1GB data per day benefit and it goes all the way up to 3GB daily data as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X