കുറ്റവാളിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത് യൂട്യൂബിലെ ഒരു പാചക വീഡിയോ

|

പാചക വീഡിയോകൾ ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുക മാത്രമല്ല കുറ്റവാളികളെ പിടികൂടാൻ പോലീസിനെ സഹായിക്കുകയും ചെയ്യുമോ. ഇറ്റലിയിലാണ് യൂട്യൂബ് വീഡിയോ കുറ്റവാളിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. ഇറ്റലിയിലെ മയക്കുമരുന്ന് കടത്തുകാരനെ പിടികൂടാൻ പോലീസിലെ സഹായിച്ചത് യൂട്യൂബിലെ ഒരു പാചക വീഡിയോയാണ്. യൂട്യൂബിലെ പാചക വീഡിയോകളിൽ ഇയാളെ കണ്ടെത്തിയ പോലീസ് വീഡിയോ എടുത്ത സ്ഥലം കണ്ടെത്തി ഇയാളെ പിടികൂടി.

മാർക്ക് ഫെറൻ ക്ലോഡ് ബിയാർട്ട്

തെക്കൻ ഇറ്റലിയിലെ ശക്തമായ എൻ‌ഡ്രാംഗെറ്റ ക്രൈം സിൻഡിക്കേറ്റിലെ കുറ്റവാളിയായ മാർക്ക് ഫെറൻ ക്ലോഡ് ബിയാർട്ട് ആണ് ഒരു പാചക വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. മുഖം മറച്ചുകൊണ്ടായിരുന്നു ഇയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് പക്ഷേ ഇയാളുടെ ശരീരത്തിലെ പച്ചകുത്തിയത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ടാറ്റു കണ്ടതോടെ സംശയം തോന്നിയ പോലീസ് ഇയാളെ പിടികൂടി.വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 53 കാരനായ ബിയാർട്ടിനെ മയക്കുമരുന്ന് കടത്ത് ആരോപിച്ച് 2014ൽ ആദ്യമായി അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ വായിക്കുക: യുദ്ധക്കളങ്ങളിലെ കൊലയാളി റോബോട്ടുകൾ യാഥാർത്ഥ്യമാകുന്നു; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: യുദ്ധക്കളങ്ങളിലെ കൊലയാളി റോബോട്ടുകൾ യാഥാർത്ഥ്യമാകുന്നു; അറിയേണ്ടതെല്ലാം

പോലീസ്

പോലീസ് പിടികൂടിയെങ്കിലും വൈകാതെ തന്നെ രക്ഷപ്പെട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ തീരദേശ പട്ടണമായ ബോക ചിക്കയിലേക്ക് ഭാര്യയോടൊപ്പം ഇയാൾ രക്ഷപ്പെട്ടു. വർഷങ്ങളോളം, പോലീസിനെ പറ്റിച്ച് കഴിഞ്ഞ ഇയൾക്ക് പാചകത്തോടുള്ള ഇഷ്ടം വളരെ കൂടതൽ ആയിരുന്നു. ഈ പാചകത്തോടുള്ള താല്പര്യമാണ് ബിയാർട്ടിനെ കുടുക്കിയത്. ബിയാർട്ട് പാചകത്തിൽ അതീവ താല്പര്യം കാണിക്കുകയും യൂട്യൂബിൽ തന്റെ പാചക കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.

വീഡിയോകൾ

ഇറ്റാലിയൻ ഭക്ഷണം പാചകം ചെയ്യുന്ന നിരവധി വീഡിയോകൾ ബിയാർട്ട് പോസ്റ്റ് ചെയ്തെങ്കിലും എല്ലാ വീഡിയോകളിലും മുഖം മറച്ചിരുന്നു. പക്ഷേ ഇയാൾ സ്വന്തം ടാറ്റു മറച്ചിരുന്നില്ല. ഇറ്റാലിയൻ പാചകരീതിയോടുള്ള താല്പര്യം ഉള്ള ആളാണ് ബിയാർട്ട് എന്നറിയാവുന്ന പോലീസ് വെബിലും സോഷ്യൽ നെറ്റ്‌വർക്കുകളിലും ഇത്തരം വീഡിയോകൾ പരിശോധിച്ചു. ഈ അന്വേഷണമാണ് ഇയാളെ പിടികൂടാൻ പോലീസിലെ സഹായിച്ചത്. മുഖം മറച്ചിരുന്നു എങ്കിലും തനിക്ക് ഏറെ പ്രിയപ്പെട്ട ടാറ്റു മറയ്ക്കാൻ ബിയാർട്ട് മറന്നിരുന്നു.

കൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

ഡൊമിനിക്കൻ റിപ്പബ്ലിക്ക്

സാന്റോ ഡൊമിംഗോയിലേക്കുള്ള യാത്രാമധ്യേ മിലാനിലെ മാൽപെൻസ വിമാനത്താവളത്തിൽ വെച്ചാണ് മാർക്ക് ബിയാർട്ട് അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ അറസ്റ്റിനെക്കുറിച്ച് ഇന്റർപോൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വച്ചാണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത് എങ്കിലും പിന്നീട് ഇറ്റലിയിലേക്ക് ഇയാളെ കൊണ്ടുപോയി. മാർക്ക് ഫെറൻ ക്ലൌഡ് ബിയാർട്ടിനെതിരെ 2014 മുതൽ മയക്കുമരുന്ന് കടത്ത് കേസുകൾ ഉണ്ടായിരുന്നു. ഇയാളുടെ ടാറ്റുവാണ് അറസ്റ്റിലേക്ക് പോലീസിനെ എത്തിച്ചത് എന്ന് ഇന്റർപോൾ ട്വിറ്റിൽ പറയുന്നു.

അറസ്റ്റ്

അറസ്റ്റിനുശേഷം ബിയാർട്ടിനെ ഇറ്റലിയിലേക്ക് മാറ്റി. "എൻ‌ഡ്രാംഗെറ്റ മാഫിയയിലെ കാസിയോള വിഭാഗത്തിന് വേണ്ടി നെതർലാൻഡിലേക്ക് കൊക്കെയ്ൻ കടത്തിയെന്നാരോപിച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് എന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്തായാലും കുറ്റവാളിയായിരുന്നിട്ടും പാചക വീഡിയോകൾ ചെയ്ത് യൂട്യൂബിൽ ഇട്ട ഇയാളുടെ പാചക സ്നേഹത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ.

കൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും റേറ്റിങ് നേടിയ സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും റേറ്റിങ് നേടിയ സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
It was in Italy that the YouTube video helped the police catch the culprit. A cooking video on YouTube has helped police nab a drug trafficker in Italy.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X