കൊറോണ വൈറസ്: ചൈനയിലെ ആപ്പിൾ സ്റ്റോറുകളും ഓഫീസുകളും താല്കാലിമായി അടച്ചു

|

ലോകം കൊറോണ ഭീതിയിലാണ്. ചൈനയിലെ ജനജീവിതത്തെ ആകെ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഭീതി മാറ്റിമറിച്ചിരിക്കുന്നു. ഈ അവസരത്തിൽ ആപ്പിൾ തങ്ങളുടെ ചൈനയിലെ സ്റ്റോറുകളും ഓഫീസുകളും ഫെബ്രുവരി 9 വരെ താല്കാലികമായി അടച്ചിടുമെന്ന് അറിയിച്ചു. പെതു സ്ഥലങ്ങളിൽ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് ചൈനീസ് സർക്കാരും ജനങ്ങളും.

 

കൊറോണ വൈറസ്

തങ്ങളുടെ ചിന്തകൾ കൊറോണ വൈറസ് ബാധിച്ച ആളുകൾക്കൊപ്പമാണെന്നും ഇത് സംബന്ധിച്ച കാര്യങ്ങൾ പഠിക്കാനും ഉൾക്കൊള്ളാനും മുഴുവൻ സമയവും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ആപ്പിൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വളരെയധികം ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സന്ദർഭമാണിന്. ആരോഗ്യ രംഗത്തെ വിദഗ്ദരുടെ നിർദ്ദേശം കണക്കിലെടുത്ത് ഫെബ്രുവരി 9 വരെ ചൈനയിലെ പ്രധാന കോർപ്പറേറ്റ് ഓഫീസുകൾ, സ്റ്റോറുകൾ, കോൺടാക്റ്റ് സെന്ററുകൾ എന്നിവ കമ്പനി അടയ്ക്കുന്നതായും ആപ്പിൾ കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക: കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ ഫേസ്ബുക്ക്കൂടുതൽ വായിക്കുക: കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ ഫേസ്ബുക്ക്

ഓൺലൈൻ സ്റ്റോർ

ചൈനയിൽ ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ തുറന്ന് പ്രവർത്തിക്കും. സ്ഥിതിഗതികൾ പരിശോധിക്കുമെന്നും കോളുകൾ സ്വീകരിക്കുമെന്നും ആപ്പിൾ അറിയിച്ചു. കമ്പനി ഇതിനകം മൂന്ന് സ്റ്റോറുകൾ അടച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ചൈനയിൽ ഇത്തരമൊരു നടപടി സ്വീകരിച്ച ആദ്യത്തെ കമ്പനിയല്ല ആപ്പിൾ. നേരത്തെ, മക്ഡൊണാൾഡ്സും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. ജനറൽ മോട്ടോഴ്സും ചൈനയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. കൊറോണ റിപ്പോർട്ട് ചെയ്ത വുഹാനിൽ ആപ്പിളിന് ഒരു നിർമ്മാണ യൂണിറ്റും ഉണ്ട്

ഗാലക്‌സി
 

സാഹചര്യം കണക്കിലെടുക്കുമ്പോൾ പുറത്തറങ്ങാനിരിക്കുന്ന ഗാലക്‌സി എസ് സീരീസിന്റെ ആക്‌സസറികൾ ചൈനയിൽ നിന്ന് വരുന്നതിനാൽ ഡിവൈസ് വിപണിയിൽ എത്താൻ കാലതാമസമുണ്ടാകും. റിപ്പോർട്ടുകൾ അനുസരിച്ച് എസ് 20 അഡേപ്റ്ററും സ്‌ക്രീൻ ഗാർഡുകളും എത്തുന്നത് വൈകിയേക്കുമെന്ന് അറിയിച്ചുകൊണ്ട് നിരവധി വിതരണക്കാരിൽ നിന്ന് മെയിലുകൾ ലഭിക്കുന്നുണ്ട്. ഫെബ്രുവരി 11 ന് സാംസങ് എസ് സീരീസ് ആരംഭിക്കാൻ ഒരുങ്ങുന്ന സമയത്താണ് ഈ സാഹചര്യം ഉണ്ടാകുന്നത്.

കൂടുതൽ വായിക്കുക: ആമസോൺ സിഇഒയുടെ ഫോൺ ഹാക്കിങ്: പിഴവ് ഐഫോണിന്റേതെന്ന് വാട്സ്ആപ്പ്കൂടുതൽ വായിക്കുക: ആമസോൺ സിഇഒയുടെ ഫോൺ ഹാക്കിങ്: പിഴവ് ഐഫോണിന്റേതെന്ന് വാട്സ്ആപ്പ്

കേരളത്തിൽ

കൊറോണ വൈറസ് ബാധിച്ച രണ്ടാമത്തെ കേസും കേരളത്തിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ അഡ്മിറ്റ് ചെയ്ത വിദ്യാർത്ഥിനിക്ക് കൊറോണയാണെന്ന് സ്ഥിരീകരണം ഉണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പ്രവർത്തനങ്ങൾ ശക്തമാക്കി. ചൈനയിൽ നിന്ന് വന്നവരിലാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്. കൊറോണയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ആപ്പിൾ

2019 അവസാനത്തോടെ സ്മാർട്ട്ഫോൺ കയറ്റുമതിയുടെ കാര്യത്തിൽ ആപ്പിൾ സാംസങിനെ മറികടന്നതായി ഗവേഷണ സ്ഥാപനമായ കൌണ്ടർപോയിന്റ് ചൂണ്ടിക്കാണിക്കുന്നു. 2019 ലെ നാലാം പാദത്തിൽ 72.9 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യാൻ ആപ്പിളിന് സാധിച്ചു. അതേ സമയം സാംസങ് കയറ്റുമതി ചെയ്തത് 70 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ മാത്രമാണ്.

കൂടുതൽ വായിക്കുക: 2020 ല്‍ രണ്ട് ആപ്പിള്‍ ഐഫോണ്‍ എസ്ഇ മോഡലുകള്‍ അവതരിപ്പിച്ചേക്കും: റിപ്പോർട്ട്കൂടുതൽ വായിക്കുക: 2020 ല്‍ രണ്ട് ആപ്പിള്‍ ഐഫോണ്‍ എസ്ഇ മോഡലുകള്‍ അവതരിപ്പിച്ചേക്കും: റിപ്പോർട്ട്

ഐഫോൺ 11

സാംസങിന്റെ കയറ്റുമതിയെ മറികടന്നതിൽ മുഖ്യപങ്ക് വഹിച്ചത് ഐഫോൺ 11 മോഡലിന്റെ ജനപ്രീതിയാണ്. ആപ്പിൾ 6എസ്, 7 എന്നീ മോഡലുകളിൽ നിന്നും ജനപ്രീതിയുടെ കാര്യത്തിലും സവിശേഷതകളുടെ കാര്യത്തിലും ഏറെ മുന്നേറാൻ ഐഫോൺ 11ന് കഴിഞ്ഞു. നേരത്തെ ഉണ്ടായിരുന്ന ജനപ്രീയ മോഡലുകളായിരുന്നു. ഈ മോഡലുകളും കഴിഞ്ഞ വർഷം വൻതോതിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്ന് കൌണ്ടർപോയിന്റ് റിസെർച്ചിന്റെ വൈസ് പ്രസിഡന്റ് നീൽ ഷാ വ്യക്തമാക്കിയതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു.

Most Read Articles
Best Mobiles in India

Read more about:
English summary
Apple has announced that it is shutting down its all offline stores and corporate offices temporarily in mainland China until February 9, due to Coronavirus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X