ഇന്ത്യയിൽ കൊറോണ വൈറസ് വാക്‌സിനുകൾ വിതരണം ചെയ്യുവാൻ ഡ്രോണുകൾ ഉപയോഗിക്കും

|

ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനായി രോഗികളെല്ലാം കാത്തുനിൽക്കുകയാണ്. വാക്‌സിൻ ക്ഷാമം കാരണം മരണനിരക്ക് വർധിച്ചിരിക്കുകയാണ്. ലോകത്ത് വെച്ചുതന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ വരുന്ന രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. ഭരണക്രമങ്ങളിൽ ഉണ്ടായ പാളിച്ചകൾ തന്നെയാണ് ഇതിനുള്ള കാരണവും. കോവിഡ് വാക്‌സിൻ യഥാസമയത്ത് ലഭ്യമാക്കുന്നതിൻറെ വഴികൾ തേടുകയാണ് ആരോഗ്യവിഭാഗം. ഇപ്പോഴിതാ ഡ്രോൺ പറത്തി വാക്‌സിൻ എത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്.

കൂടുതൽ വായിക്കുക: പ്രീമിയം ആക്റ്റിവിറ്റി ട്രാക്കിംഗ് സവിശേഷതകളുള്ള ഗാർമിൻ വേണു 2, വേണു 2 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഇന്ത്യയിൽ കൊറോണ വൈറസ് വാക്‌സിനുകൾ എത്തിക്കുന്നതിനായി ഡ്രോണുകൾ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായുള്ള (ഐഐടി) പങ്കാളിത്തത്തോടെ ഡ്രോൺ ഉപയോഗിച്ച് കോവിഡ് -19 വാക്സിൻ എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. രാജ്യത്ത് വാക്സിൻ കുത്തിവയ്പ്പ് നടത്തുന്നതിൻറെ മൂന്നാം ഘട്ടത്തിൻറെ ഭാഗമായി 18 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് 2021 മെയ് 1 മുതൽ ഇന്ത്യയിലുടനീളം ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് ഈ പുതിയ ഡ്രോൺ ഉപയോഗിച്ചുള്ള വാക്സിൻ ഡെലിവറി പദ്ധതി. സിവിൽ ഏവിയേഷൻ മന്ത്രാലയവും (MoCA) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) ഈ പഠനത്തിന് അംഗീകാരം നൽകി. കാൺപൂരിലെ ഐസിഎംആർ, ഐഐടി എന്നിവയ്ക്ക് 2021 ലെ ആളില്ലാ എയർക്രാഫ്റ്റ് സിസ്റ്റം (യു‌എ‌എസ്) ചട്ടങ്ങളിൽ നിന്ന് പഠനത്തിന് സോപാധികമായ ഇളവ് നൽകിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഡ്രോൺ വഴിയുള്ള കോവിഡ്-19 വാക്സിൻ വിതരണം: ഇത് എന്താണ് അർത്ഥമാക്കുന്നത്?

ഡ്രോൺ വഴിയുള്ള കോവിഡ്-19 വാക്സിൻ വിതരണം: ഇത് എന്താണ് അർത്ഥമാക്കുന്നത്?

കോവിഡ്-19 വാക്സിൻ എത്തിക്കുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് തീർച്ചയായും പ്രക്രിയ വേഗത്തിലാക്കുകയും ആവശ്യമുള്ളവർക്ക് വാക്സിൻ സമയത്ത് തന്നെ ലഭ്യമാക്കുകയും ചെയ്യും. പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇത് വളരെയധികം പ്രയോജനകരമാകും. എന്നാൽ, ഇതിനെ കുറിച്ചുള്ള പഠനം ഇപ്പോൾ നടക്കുന്നു കൊണ്ടിരിക്കുകയാനെന്നും സാധ്യതയെ ആശ്രയിച്ച് പ്രക്രിയ നടപ്പാക്കാൻ കുറച്ച് സമയമെടുക്കുമെന്നും പറയുന്നു. വാക്‌സിൻ ഡെലിവറി മാത്രമല്ല, ഈ ഡ്രോൺ ഡെലിവറി പ്രയോജനപ്പെടുത്തുന്നതുവഴി കോവിഡ് പകരുന്നത് തടയുവാൻ കഴിയും, എന്തെന്നാൽ, ഈ പക്രിയയിൽ ആളുകൾ തമ്മിലുണ്ടാകുന്ന സാമിപ്യം നടക്കുന്നില്ല എന്നതുതന്നെ.

കൂടുതൽ വായിക്കുക: കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാം

കോവിഡ് -19 വാക്സിൻ ഡെലിവറി ഡ്രോൺ

കോവിഡ് -19 വാക്സിൻ ഡെലിവറി ഡ്രോൺ ബെംഗളൂരു ആസ്ഥാനമായുള്ള സിഡിസ്‌പേസ് റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ബയോടെക് എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിക്കുന്നത്. ഇന്ത്യയിൽ ഡ്രോൺ ഉപയോഗിക്കുന്നതിനായി ഇതാദ്യമായല്ല സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകുന്നത്. ഇതിനുമുമ്പ്, ട്രെയിൻ‌ അപകട സ്ഥലങ്ങളിൽ‌ ഡ്രോൺ‌ ഉപയോഗിക്കുന്നതിനും റെയിൽ‌വേയുടെ സുരക്ഷയ്ക്കുമായി കട്നിയിലെ വെസ്റ്റ് സെൻ‌ട്രൽ‌ റെയിൽ‌വേയ്‌ക്ക് (ഡബ്ല്യുസി‌ആർ‌) ഡ്രോൺ പരത്തുവാൻ അനുമതി നൽകിയിട്ടുണ്ട്. ജി‌ഐ‌എസ് അധിഷ്ഠിത പ്രോപ്പർട്ടി ഡാറ്റാബേസും ഡ്രോണുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് ടാക്സ് രജിസ്റ്ററും തയ്യാറാക്കുന്നതിനായി ഡെറാഡൂണിലെ നഗർ നിഗം, ഹൽദ്വാനി ഹരിദ്വാർ, രുദ്രാപൂർ എന്നിവിടങ്ങളിലും ഡ്രോൺ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടായിരുന്നു.

കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

Best Mobiles in India

English summary
The Indian Council of Medical Research (ICMR), in collaboration with the Indian Institute of Technology (IIT), is planning to conduct a report on the feasibility of delivering COVID-19 vaccine using drones in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X