Just In
- 13 hrs ago
കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തും
- 15 hrs ago
സാംസങ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഗ്രാൻഡ് റിപ്പബ്ലിക് ഡേ ഓഫർ 2021
- 16 hrs ago
ഡൈമെൻസിറ്റി 1000 പ്ലസ് SoC പ്രോസസറുമായി ഹോണർ വി 40 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ
- 17 hrs ago
ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആജീവനാന്ത വാലിഡിറ്റി സ്വന്തമാക്കാം
Don't Miss
- Lifestyle
ഈ രാശിക്ക് ഇന്ന് ആത്മീയ ചായ്വ് വര്ധിക്കും
- News
കോണ്ഗ്രസിനെ രക്ഷിക്കാന് മന്മോഹന് വരണമെന്ന് സര്വേ, മോദിക്ക് ഫുള് മാര്ക്ക് ഇക്കാര്യങ്ങളില്!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില് ബംഗാളിനെ കീഴടക്കി
- Movies
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- Automobiles
ഒന്നാം വാര്ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ് ഇലക്ട്രിക്; ഓഫറുകള് പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്ന്നിട്ടില്ലാത്ത ചമ്പാ
ആമസോൺ അവശ്യ സാധനങ്ങൾ മാത്രം ഡെലിവറി ചെയ്യും, ഫ്ലിപ്പ്കാർട്ട് താല്കാലികമായി സേവനം നിർത്തി
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഗവൺമെന്റിന്റെ ഉത്തരവിന് അനുസൃതമായി, ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും അവരുടെ ഡെലിവറി രീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഫ്ലിപ്കാർട്ട് തങ്ങളുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അതേസമയം എതിരാളികളായ ആമസോൺ അവശ്യ സാധനങ്ങൾ അല്ലാത്തവ ഡെലിവറി ചെയ്യില്ലെന്ന് അറിയിച്ചു.

ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് അവശ്യമല്ലാത്ത ഉൽപ്പന്നങ്ങൾക്കുള്ള ഓർഡറുകൾ നിർത്തുമെന്നും അവശ്യ ഉൽപ്പന്നങ്ങൾ നൽകുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആമസോൺ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആമസോൺ ഇന്ത്യയുടെ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യയുടെ മേധാവിയുമായ അമിത് അഗർവാൾ ട്വിറ്ററിലൂടെ അറിയിച്ചു.

തങ്ങളുടെ ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം കമ്പനിയുമായി ചേർന്ന് നിൽക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കമ്പനി എല്ലാ പ്രൊഡക്ടുകളും പ്രയോറിറ്റി അടിസ്ഥാനത്തിൽ തരം തിരിക്കും (ഉടനടി പ്രാബല്യത്തിൽ) നിലവിൽ ഉയർന്ന മുൻഗണനയുള്ള ഉൽപ്പന്നങ്ങൾമ മാത്രം ഉപയോക്താക്കളിൽ എത്തിക്കും എന്ന് അമിത് ട്വിറ്ററിൽ കുറിച്ചു.
കൂടുതൽ വായിക്കുക: സാസംങ് ഗാലക്സി എ31 പുറത്തിറങ്ങി: വിലയും സവിശേഷതകളും

മാറ്റങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്. "ഈ മാറ്റങ്ങൾ 2020 മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും, ഞങ്ങൾ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ അക്കാര്യം ഉപയോക്താക്കളെ അറിയിക്കുമെന്നും ആമസോൺ അറിയിച്ചു. എല്ലാ കേന്ദ്ര സംസ്ഥാന സർക്കാർ നിർദ്ദേശങ്ങളും പാലിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഷഡ് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓർഡറുകൾ നൽകിയ ഉപയോക്താക്കൾക്ക് അവരുടെ ഓർഡറുകൾ റദ്ദാക്കാനും റീഫണ്ട് നേടാനും സാധിക്കുമെന്നും ആമസോൺ വ്യക്തമാക്കി. മുൻഗണന കുറഞ്ഞ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്‌ത ഉപയോക്താക്കൾക്ക് മാത്രമേ ഇത് ബാധകമാകൂ. മുൻഗണനയുള്ള അവശ്യ ഉൽപ്പന്നങ്ങൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇവ ലഭ്യമാക്കാനുള്ള നടപടികൾ കമ്പനി നടപ്പിലാക്കും.

ഞങ്ങളുടെ ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ പ്രൊഡക്ടുകൾ നൽകുന്നതിന് കമ്പനി താൽക്കാലികമായി മുൻഗണന നൽകുന്നു. ഗാർഹിക സ്റ്റേപ്പിൾസ്, പാക്കേജുചെയ്ത ഭക്ഷണം, ആരോഗ്യ പരിരക്ഷ, ശുചിത്വം, വ്യക്തിഗത സുരക്ഷ, തുടങ്ങിയ മുൻഗണനയുള്ള പ്രൊഡക്ടുകൾ എത്തിച്ച് നൽകാൻ കമ്പനി ശ്രദ്ധിക്കും എന്നും ആമസോൺ അറിയിച്ചു.
കൂടുതൽ വായിക്കുക: റെഡ്മി കെ 30 പ്രോ 5 ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു; വിലയും സവിശേഷതകളും

ആമസോണിന്റെ പ്രഖ്യാപനത്തിനുശേഷം ഫ്ലിപ്കാർട്ട് തങ്ങളുടെ ഇന്ത്യയിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചിട്ടുണ്ട്. തങ്ങൾ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. നിങ്ങളുടെ ആവശ്യങ്ങൾ എല്ലായ്‌പ്പോഴും ഞങ്ങളുടെ മുൻഗണനയാണ്, എത്രയും വേഗം നിങ്ങളെ സേവിക്കാൻ ഞങ്ങൾ മടങ്ങിവരുമെന്നാണ് ഞങ്ങളുടെ വാഗ്ദാനം എന്ന് ഫ്ലിപ്പ്കാർട്ട് ഔദ്യോഗിക വെബ്‌സൈറ്റ് വഴി വ്യക്തമാക്കി.

ഷട്ട്ഡൌൺ നടപ്പാക്കിയെങ്കിലും എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. അവശ്യവസ്തുക്കളായ ഫാർമസ്യൂട്ടിക്കൽ ഷോപ്പുകൾ, ബാങ്കുകൾ, എടിഎമ്മുകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ, പലചരക്ക് കടകൾ എന്നിവ തുറന്ന നിലയിൽ തുടരും. എന്നാൽ മെട്രോ, ബസുകൾ, ഓട്ടോകൾ, വിമാനങ്ങൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗത സേവനങ്ങൾ പ്രവർത്തിക്കില്ല.
കൂടുതൽ വായിക്കുക: ഹോണർ 9A മാർച്ച് 30 ന് അവതരിപ്പിക്കും: വിശദാംശങ്ങൾ
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190