വീട്ടിലിരിക്കുന്നവർക്കായി എയർടെൽ ഇ-ബുക്ക് പ്ലാറ്റ്ഫോമിലേക്ക് സൌജന്യ ആക്സസ് നൽകുന്നു

|

മറ്റ് ഓപ്പറേറ്റർമാരുടെ ചുവടുപിടിച്ച് എയർടെൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. കമ്പനിയുടെ ഇ-ബുക്സ് പ്ലാറ്റ്‌ഫോമായ ജഗ്ഗർനട്ട് ബുക്കിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ഓഫറാണ് എയർടെൽ പ്രഖ്യാപിച്ചത്. നേരത്തെ ഇത് എയർടെൽ ബുക്ക്സ് എന്നാണ് അറിയപ്പെട്ടിരുന്നത്.

ഗൂഗിൾ പ്ലേ
 

എല്ലാ ഉപയോക്താക്കൾക്കും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാൻ കഴിയുമെന്ന് എയർടെൽ പറഞ്ഞു. ഉപഭോക്താക്കൾ വീട്ടിൽ തന്നെ കഴിയുന്ന അവസരത്തിൽ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർടെൽ ഇ-ബുക്സ് പ്ലാറ്റ്ഫോമിലേക്ക് സൌജന്യ ആക്സസ് പ്രഖ്യാപിച്ചത്.

ജഗ്ഗർനട്ട്

കോവിഡ് -19 ന്റെ വ്യാപനം തടയാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ ആളുകൾ വീട്ടിൽ തന്നെ കഴിയുമ്പോൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്കായാണ് കമ്പനി ഈ ഓഫർ നൽകുന്നതെന്ന് എർടെൽ അറിയിച്ചു. ജഗ്ഗർനട്ട് ബുക്സിൽ (മുമ്പ് എയർടെൽ ബുക്സ് എന്നറിയപ്പെട്ടിരുന്ന) ആയിരക്കണക്കിന് മികച്ച പുസ്തകങ്ങളും നോവലുകളും സൌജന്യമായി ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഭാരതി എയർടെൽ പ്രസ്താവനയിൽ പറഞ്ഞു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

ഇ-ബുക്സ്

ഈ ഇ-ബുക്സിൽ റുജുത ദിവേക്കർ എഴുതിയ 12 വീക്ക് ഫിറ്റ്നസ് പ്രോജക്റ്റ്, വില്യം ഡാൽ‌റിംപിളിന്റെ കോഹിനൂർ, രജത് ഗുപ്തയുടെ മൈൻഡ് വിത്തൌട്ട് ഫിയർ, സുധീർ സിതപതിയുടെ സിഇഒ ഫാക്ടറി എന്നിവയടക്കമുള്ള പ്രശസ്തമായ പുസ്തകങ്ങൾ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഷഡൌൺ കാലത്തെ എയർടെൽ ഓഫറുകൾ
 

ഷഡൌൺ കാലത്തെ എയർടെൽ ഓഫറുകൾ

100 നഗരങ്ങളിൽ എയർടെൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഉപഭോക്താക്കൾക്കായി കമ്പനി ഇപ്പോൾ പുതിയ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നു. അതിന്റെ നെറ്റ്‌വർക്കുകളിൽ അധിക ലോഡ് സ്വിരിക്കാനായി ഇതിനകം കമ്പനി തയ്യാറായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എല്ലാ ടവർ ഓപ്പറേറ്റർമാരുമായും എയർടെൽ ചർച്ച നടത്തി. എയർടെൽ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 558 പ്രീപെയ്ഡ് പ്ലാനും ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോം ചെയ്യുന്ന ഉപയോക്താക്കൾക്കായി മികച്ച വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർടെൽ പ്രവർത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിന് അനുസരിച്ച് ഉപയോക്താക്കൾക്ക് ആവശ്യമായ സഹായങ്ങൾ എല്ലാം ലഭ്യമാക്കുവാനും മികച്ച വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കുവാനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് എയർടെൽ സിഇഒ ഗോപാൽ വിറ്റൽ അറിയിച്ചു.

കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്ക് മികച്ച ഓഫറുകളുമായി ബ്രോഡ്ബാന്റ് കമ്പനികൾകൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്ക് മികച്ച ഓഫറുകളുമായി ബ്രോഡ്ബാന്റ് കമ്പനികൾ

Most Read Articles
Best Mobiles in India

Read more about:
English summary
Following the footsteps of other operators, Airtel has announced a special offer for its customers in India. The company is providing free access to its e-books platform Juggernaut Books. Earlier, it was known as Airtel books.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X