നിർത്തി വച്ച ഡെലിവറി സേവനം ഫ്ലിപ്പ്കാർട്ട് പുനരാരംഭിച്ചു

|

കൊറോണ വൈറസിനെ തുടർന്നുള്ള ലോക്കോഡൌൺ പരിഗണിച്ച് നിർത്തിവച്ച വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു. സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് എന്നൊരു മെസേജ് ഇന്നലെ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് അയച്ചിരുന്നു. ലോക്ക്ഡൌണിന്റെ ഭാഗമായി എല്ലാ ഡെലിവറി സേവനങ്ങളും നിർത്തിവയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്.

സേവനങ്ങൾ
 

സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ച് ഒരു ദിവസത്തിനുശേഷമാണ് ഇന്ത്യൻ ഇ-റീട്ടെയിൽ ഭീമൻ സേവനങ്ങൾ പുനരാരംഭിക്കുന്നത്. തങ്ങളുടെ വിതരണ ശൃംഖലയും ഡെലിവറി എക്സിക്യൂട്ടീവുകളും സുരക്ഷിതരാണെന്ന് പ്രാദേശിക അധികാരികൾ ഉറപ്പ് വരുത്തിയ ശേഷം പലചരക്ക്, അവശ്യ സേവനങ്ങൾ എന്നിവ പുനരാരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

പലചരക്ക്

ഞങ്ങളുടെ സപ്ലൈ ചെയിനിന്റെയും ഡെലിവറി എക്സിക്യൂട്ടീവുകളുടെയും സുരക്ഷിതവും സുഗമവുമായ പ്രവർത്തനം പ്രാദേശിക നിയമ നിർവഹണ അധികാരികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും തങ്ങളുടെ പലചരക്ക്, അവശ്യ സേവനങ്ങൾ പുനരാരംഭിക്കുകയാണ് എന്നിം ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരിസിന്റെ ലോഞ്ചിന് മുമ്പ് സവിശേഷതകൾ ചോർന്നുകൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരിസിന്റെ ലോഞ്ചിന് മുമ്പ് സവിശേഷതകൾ ചോർന്നു

ആമസോൺ

രാജ്യത്ത് അവശ്യ സാധനങ്ങളല്ലാത്ത എല്ലാ ഉൽ‌പ്പന്നങ്ങളും വിതരണം ചെയ്യുന്നത് നിർത്തിവച്ചിരിക്കുന്ന ആമസോൺ കുറഞ്ഞ മുൻ‌ഗണനയുള്ള ഉൽ‌പന്നങ്ങളുടെ കയറ്റുമതി പൂർണമായും ഒഴിവാക്കി. തങ്ങളുടെ വരിക്കാർക്ക് അവശ്യവസ്തുക്കൾ എത്തിക്കാനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളെ ഇനം തിരിച്ചാണ് ലഭ്യമാക്കുക.

കൊറോണ
 

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെ ഫ്ലിപ്പ്കാർട്ടും ആമസോണും തങ്ങളുടെ സേവനങ്ങൾ നിയന്ത്രിച്ചിരുന്നു. ഫ്ലിപ്പ്കാർട്ട് സേവനങ്ങൾ താല്കാലികമായി നിർത്തിവയ്ക്കുകയും ആമസോൺ അവശ്യ സാധനങ്ങളുടെ സേവനം മാത്രം ലഭ്യാക്കുകയുമാണ് ചെയ്യുന്നത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നു.

ലോക്ക് ഡൌൺ

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കാരണം തങ്ങൾക്ക് ഡെലിവർ ചെയ്യാൻ കഴിയില്ല. അവശ്യവസ്തുക്കൾ വാങ്ങാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ സർക്കാർ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്ക് അവരുടെ ഓർഡറുകൾ റദ്ദാക്കാനുള്ള ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: അധിക ചെലവില്ലാതെ ടാറ്റ സ്കൈ ഫിറ്റ്നസ് വാസ് വാഗ്ദാനം ചെയ്യുന്നു: എങ്ങനെ ആക്സസ് ചെയ്യാംകൂടുതൽ വായിക്കുക: അധിക ചെലവില്ലാതെ ടാറ്റ സ്കൈ ഫിറ്റ്നസ് വാസ് വാഗ്ദാനം ചെയ്യുന്നു: എങ്ങനെ ആക്സസ് ചെയ്യാം

Most Read Articles
Best Mobiles in India

Read more about:
English summary
Walmart-owned Flipkart on Wednesday suspended its operations owing to the coronavirus outbreak. “Hello fellow Indians, We’re temporarily suspending our services,” Flipkart said in a message to its users. Now, a day after suspending its services, the Indian e-retail giant has said that it will resume its grocery and essentials services after assurance of safe passage of its supply chain and delivery executives by local law enforcement authorities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X