Home
News

ലോക്ക്ഡൌണിനിടെ മൊബൈൽ ഇന്റർനെറ്റ് വേഗത കുറഞ്ഞു; ട്രായ് റിപ്പോർട്ട്

ലോക്ക്ഡൌൺ കാലയളവിൽ ധാരാളം ആളുകൾ മൊബൈൽ ഡാറ്റയെ ആശ്രയിക്കുന്നുണ്ട്. വീട്ടിലിരുന്ന് ജോല് ചെയ്യാനും ലോക്ക്ഡൌൺ കാലത്ത് വിനോദത്തിനുമെല്ലാമായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവരുടെ എണ്ണം ധാരാളമാണ്. എന്നാൽ ഇന്ത്യയിലെ മൊബൈൽ ഡാറ്റയുടെ വേഗത വളരെ കുറവാണെന്നാണ് ട്രായ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ച് മാസത്തെ ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റിന്റെ കണക്കുകളാണ് ട്രായ് പുറത്ത് വിട്ടിരിക്കുന്നത്.

ട്രായ്

ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ 97 ശതമാനവും മൊബൈൽ ഡിവൈസുകളിൽ നിന്നാണ് വരുന്നത്. ഈ അവസരത്തിൽ ടെലിക്കോം ഓപ്പറേറ്റർമാർ മികച്ച വേഗതയുള്ള ഇന്റർനെറ്റ് വാഗ്ദാനം ചെയ്യേണ്ടത് ആവശ്യമാണ്. എന്നാൽ ഇന്ത്യയിലെ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ആവശ്യത്തിന് വേഗത നൽകാൻ ടെലിക്കോം ഓപ്പ സമയത്ത് ഓപ്പറേറ്റർക്ക് സാധിക്കുന്നില്ലെന്നും ട്രായുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാർച്ചിൽ

മാർച്ചിൽ മാത്രം എയർടെൽ 4 ജി ഡൌൺ‌ലോഡ് വേഗതയിൽ 22.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. അപ്‌ലോഡ് വേഗത 13 ശതമാനം കുറഞ്ഞു. ഓപ്പറേറ്ററുടെ 2 ജി, 3 ജി എന്നിവ സെക്കൻഡിൽ 6.2 ശതമാനം മെഗാബൈറ്റ് കുറഞ്ഞു. എന്നിരുന്നാലും ഫെബ്രുവരിയിലെ വേഗതയെക്കാൾ മികച്ച വേഗതയാണ് മാർച്ചിൽ നകിയത്. ടെലികോം റെഗുലേറ്ററായ ട്രായ് അതിന്റെ മൈസ്പീഡ് ആപ്പ് വഴിയാണ് ഈ ഡാറ്റ ശേഖരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ട്രായ് വിവരങ്ങൾ ശേഖരിക്കും.

ഐഡിയ

ഐഡിയ ഡൌൺ‌ലോഡ് വേഗതയിൽ 19 ശതമാനം ഇടിവ് രേഖപ്പെടുത്തി. വോഡഫോൺ 4 ജി വേഗതയിൽ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം ഓപ്പറേറ്ററായ ജിയോയ്ക്ക് മാർച്ചിൽ സെക്കൻഡിൽ 19. 6 മെഗാബൈറ്റ് വേഗത മാത്രമേ നൽകാൻ കഴിഞ്ഞുള്ളു. പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ മാർച്ചിൽ സെക്കൻഡിൽ 1.8 മെഗാബൈറ്റ് വേഗത വാഗ്ദാനം ചെയ്തിരുന്നു. ബി‌എസ്‌എൻ‌എല്ലിന് 4ജി നെറ്റ്വർക്കുകൾ കുറവാണെന്ന കാര്യം എടുത്ത് പറയേണ്ടതാണ്.

ടെലികോം

എല്ലാ ടെലികോം കമ്പനികളും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഉപഭോക്താക്കളെ സഹായിക്കുന്നതിന് പുതിയ പ്ലാനുകളും ഓഫറുകളും അവതരിപ്പിക്കുന്ന കൊണ്ടുവരുന്ന സമയത്താണ് ഡാറ്റ വേഗതയുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. ഉപയോക്താക്കളെ സഹായിക്കുന്നതിനായി കമ്പനികൾ നിരവധി പ്ലാനുകൾ ആരംഭിച്ചിട്ടുണ്ട്. ഇരട്ടി ഡാറ്റ ആനുകൂല്യങ്ങൾ, വാലിഡിറ്റി നീട്ടിനൽകൽ, സൌജന്യ ടോക്ക് ടൈം എന്നിവ വാഗ്ദാനം ചെയ്യുന്നു.

മൊബൈൽ ഡാറ്റ

ഇന്ത്യയിലെ മൊബൈൽ ഡാറ്റ വേഗതയിലും ബ്രോഡ്‌ബാൻഡ് ഡാറ്റ വേഗതയിലും വൻതോതിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ഓക്ല സ്പീഡ് ടെസ്റ്റ് സ്ഥാപനം കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിലും പരാമർശിച്ചിരുന്നു. മൊബൈൽ ഡാറ്റാ വേഗത മാർച്ചിൽ സെക്കൻഡിൽ 15 മെഗാബൈറ്റായി കുറഞ്ഞതായും ബ്രോഡ്‌ബാൻഡ് വേഗത സെക്കൻഡിൽ 35.98 മെഗാബൈറ്റ് ആയി കുറഞ്ഞതായും ഓക്ലയുടെ ഡാറ്റ റിപ്പോർട്ട് അവകാശപ്പെടുന്നു.

Best Mobiles in India

English summary
Despite the fact that most of the people are dependent on mobile data, TRAI has come up with a new report which claims that operators are not offering good speed. As per TRAI data, 97 percent of internet demand comes from mobile devices in the country, and it is very important that the operator should offer good speed at this point in time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X