ടെലിക്കോം കമ്പനികൾ മെയ് 3 വരെ ആനുകൂല്യങ്ങൾ നീട്ടി നൽകണമെന്ന് ട്രായ്

|

കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ പ്രഖ്യാപിച്ച ലോക്ക്ഡൌണിനിടെ ഉപയോക്തക്കൾക്ക് പ്ലാനുകളുടെ വാലിഡിറ്റി ഏപ്രിൽ 15 വരെ ടെലികോം ഓപ്പറേറ്റർമാർ നീട്ടി നൽകിയിരുന്നു. ലോക്ക്ഡൌൺ സമയത്ത് വാലിഡിറ്റി കഴിയേണ്ട ആളുകൾക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടുന്നതായി അറിയിച്ചു. ലോക്ക്ഡൌൺ നീട്ടിയ സാഹചര്യത്തിൽ ടെലിക്കോം കമ്പനികൾ ആനുകൂല്യങ്ങളും നീട്ടി നൽകണമെന്ന ആവശ്യവുമായി ട്രായ് രംഗത്തെത്തി.

ലോക്ക്ഡൌൺ
 

ലോക്ക്ഡൌൺ കാലാവധി നീട്ടിയതിനാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കുള്ള ഓഫറുകളുടെ വാലിഡിറ്റി നീട്ടി നൽകുമെന്ന പ്രഖ്യാപിക്കാൻ കമ്പനികൾ മുന്നോട്ട് വരണമെന്നും ഇത് ഉപയോക്താക്കളോടുള്ള കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും ട്രായിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേരത്തെ ഏപ്രിൽ 15 വരെയാണ് കമ്പനികൾ വാലിഡിറ്റി നീട്ടി നൽകിയത്.

കഴിഞ്ഞ മാസം

കഴിഞ്ഞ മാസം സ്വകാര്യ കമ്പനി റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി നീട്ടി നൽകിയിരുന്നു. വാലിഡിറ്റി നീട്ടുന്നതിനു പുറമേ ഓപ്പറേറ്റർമാർ അവരുടെ 80 മുതൽ 100 ​​ദശലക്ഷം വരെ ഉപഭോക്താക്കൾക്ക് സൌജന്യ ടോക്ക് ടൈമും പ്രഖ്യാപിച്ചു. റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപഭോക്താക്കൾക്കായി പ്രത്യേക പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ഏപ്രിൽ 17 വരെ 100 മിനിറ്റ് കോളിങും 100 എസ്എംഎസുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ പ്രതിമാസ, വാർഷിക പ്ലാനുകളിൽ ലാഭകരം ഏത്?

മൊബൈൽ നമ്പരുകൾ

ലോക്ക്ഡൌൺ കാരണം മൊബൈൽ നമ്പരുകൾ റീചാർജ് ചെയ്യാൻ സാധിക്കാത്ത ഉപയോക്താക്കൾക്കായി കമ്പനികൾ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രീപെയ്ഡ് മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്യുന്നതിന് മറ്റുള്ളവരെ സഹായിക്കുന്ന ഉപയോക്താക്കൾക്ക് കമ്പനികൾ കമ്മീഷൻ വാഗ്ദാനം ചെയ്യുന്നു. എയർടെല്ലും റിലയൻസ് ജിയോയും നാല് ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്യുമ്പോൾ വോഡഫോൺ ഉപയോക്താക്കൾക്ക് ആറ് ശതമാനം ക്യാഷ്ബാക്കാണ് നൽകുന്നത്.

ഓപ്പറേറ്റർമാർ
 

ഓപ്പറേറ്റർമാർ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌എ‌ഐ‌ഐ) ഡയറക്ടർ ജനറൽ രാജൻ എസ് മാത്യൂസ് പറഞ്ഞു. യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യു‌എസ്‌ഒഎഫ്) വഴി സർക്കാർ കമ്പനികൾക്ക് സബ്‌സിഡി നൽകണമെന്നും സിഎഐഐ ആവശ്യപ്പെട്ടു.

സൌജന്യ ടോക്ക് ടൈം

ലോക്ക്ഡൌൺ സമയത്ത് സൌജന്യ ടോക്ക് ടൈം ലഭിച്ച ഉപയോക്താക്കളുടെ വിശദാംശങ്ങൾ ഓപ്പറേറ്റർമാർ ട്രായ്ക്ക് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓപ്പറേറ്റർമാർ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 600 കോടി രൂപയുടെ ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടുണ്ടെന്ന് സി‌എ‌എ‌ഐ അടുത്തിടെ പറഞ്ഞിരുന്നു. ലോക്ക്ഡൌൺ കാലാവധി നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ ഏതൊക്കെ ടെലിക്കോം കമ്പനികൾ ആനുകൂല്യങ്ങൾ നീട്ടി നൽകുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി ഉടൻ: ടവറുകൾക്കായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു

കൊറോണ

കൊറോണ വൈറസ് കേസുകൾ രാജ്യത്ത് വർദ്ധിച്ച് വരികയാണ്. കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം കേരളത്തിൽ രോഗം ഭേഗമാകുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ മോശമായി കൊണ്ടിരിക്കുകയാണ്. ഈയൊരു അവസരത്തിൽ ലോക്ക്ഡൌൺ നീട്ടാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലായിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Recently, telecom operators have extended the validity of the prepaid plans, so people can stay connected during the lockdown. However, India's nationwide lockdown has been extended. Now, it has been reported that the telecom regulator TRAI wants operators to provide all benefits until May 3.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X