കണ്ണൂരിൽ കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ട്
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യ പല വിധത്തിലും ആരോഗ്യമേഖലയ്ക്ക് വലിയ സഹായമാവുന്നുണ്ട്. കൊറോണയെ നേരിടുന്നതിൽ രാജ്യത്തിന് മാതൃകയായ കേരളത്തിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ണൂരിലേക്ക് രാജ്യം കൌതുക്കത്തോടെയാണ് നോക്കുന്നത്. കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ടിനെ വിന്യസിച്ചാണ് കണ്ണൂരിലെ അഞ്ചരക്കണ്ടി ആശുപത്രി ശ്രദ്ധിക്കപ്പെടുന്നത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ആശുപത്രികളിൽ രോഗികളെ പരിചരിക്കാ റോബോട്ടുകളെ വിന്യസിച്ചിരുന്നു. ചൈനയുടെ സാങ്കേതികവിദ്യ രംഗത്തെ മുന്നേറ്റത്തിന്റെ പ്രതീകമായി ലോകം കണ്ട രോഗികളെ പരിചരിക്കുന്ന റോബോട്ടുകൾ നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് സെന്ററിലേക്കാണ് രോഗികളെ പരിചരിക്കാനുള്ള റോബോട്ട് ഉള്ളത്.

കൊവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രശ്നം പരിചരിക്കുന്ന ആളുകൾ ഉപയോഗിക്കേണ്ട സുരക്ഷാ സംവിധാനങ്ങളാണ്. ദീർഘനേരം ഇത്തരം സുരക്ഷായ്ക്കായുള്ള വസ്ത്രങ്ങൾ ധരിച്ച് ജോലി ചെയ്യുന്ന നേഴ്സുമാരും മറ്റ് മെഡിക്കൽ ജീവനക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ റോബോട്ടുകളെ ഉപയോഗിക്കുന്നത് വലിയ സഹായം തന്നെയാണ്.

റോബോട്ട് ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ കൊറോണ രോഗികളെ പരിചരിക്കുന്നതിനും ഭക്ഷണവും മരുന്നും എടുക്കുന്നതിനും രോഗികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയത്തനും സഹായിക്കുന്നു. ക്രിസ്‌റ്റെൻഡ് നൈറ്റിംഗേൽ -19 എന്ന ഈ റോബോട്ട് രൂപക്ലപന ചെയ്തിരിക്കുന്നത് ചെമ്പേരിയിലെ വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്.

കണ്ണൂരിലെ ക്രിസ്‌റ്റെൻഡ് നൈറ്റിംഗേൽ -19 റോബോട്ടിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോൺഫറൻസ് വഴി ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് നിർവ്വഹിച്ചത്. നൈറ്റിംഗേൽ -19 ന് ഒരേസമയം ആറ് പേർക്കുള്ള ഭക്ഷണം എടുക്കാൻ സാധിക്കും. 25 കിലോഗ്രാം ഭാരമുള്ള ഭക്ഷണവും വെള്ളവുമാണ് ഈ റോബോർട്ടിൽ ഒരുസമയം വയ്ക്കാവുന്നത്. ഒരു കിലോമീറ്റർ അകലത്തിൽ നിന്ന് പോലും ഇത് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും.

വീഡിയോ സിസ്റ്റം
ഇൻബിൽറ്റ് വീഡിയോ സിസ്റ്റം വഴി രോഗികൾക്ക് ആശുപത്രി ജീവനക്കാരുമായി സംവദിക്കാനുള്ള സംവിധാനവും ഈ റോബോട്ടിൽ ഒരുക്കിയിട്ടുണ്ട്. ഓരോ അസൈൻമെന്റിനും ശേഷം, റോബോട്ടിനെ അണുവിമുക്തമാക്കുന്നുണ്ട്. കണ്ണൂരിലെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായിക്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിൽ നടന്ന ലോഞ്ച് ഇവന്റിൽ പങ്കെടുത്തു.


Click it and Unblock the Notifications