2019ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തൊക്കെ

|

എന്ത് കാര്യത്തെ കുറിച്ച് അറിയാനും ഗൂഗിൾ ഉപയോഗിക്കുന്ന കാലത്താണ് നാം ജിവിക്കുന്നത്. ഒരു കാര്യം സെർച്ച് ചെയ്താൽ അത് സംബന്ധിക്കുന്ന അനേകം ലിങ്കുകൾ ഗൂഗിളിൽ നിന്ന് ലഭിക്കും. ഇത്തരത്തിൽ എല്ലാ വർഷവും ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഗൂഗിൾ പുറത്ത് വിടാറുണ്ട്. ഇത്തവണത്തെ ഇന്ത്യയിലെ ഗൂഗിൾ സെർച്ചിങ് റിപ്പോർട്ട് പുറത്ത് വന്നു.

വിവിധ വിഭാഗങ്ങൾ
 

വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത കാര്യങ്ങൾ ഗൂഗിൾ പുറത്ത് വിട്ടിട്ടുള്ളത്. ന്യൂസ്, സ്പോർട്സ് ഇവന്‍റുകൾ, വ്യക്തികൾ, സിനിമകൾ, പാട്ടുകൾ എന്നിങ്ങനെയുള്ള നിരവധി വിഭാഗങ്ങളിലായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾ കൊടുത്തിരിക്കുന്നത്. ട്രെൻഡ് ചെയ്യുന്ന സെർച്ച് ടോപ്പിക്കുകളുടെ പട്ടികയിൽ മുൻനിരയിൽ നിൽക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

ഐസിസി വേൾഡ് കപ്പ്

മൊത്തത്തിലുള്ള സെക്ഷൻ എടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വിഷയം ഐസിസി വേൾഡ് കപ്പാണ്. ഫൈനലിൽ ഇംഗ്ലണ്ട് വിജയിച്ച വേൾഡ് കപ്പ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് ലോക്സഭാ തെരഞ്ഞെടുപ്പാണ്. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ളത് ചന്ദ്രായാൻ 2 ആണ്. നാലാം സ്ഥാനത്ത് ഷാഹിദ് കപുർ നായകനായ കബിർ സിങ് എന്ന സിനിമയാണ്. അഞ്ചാം സ്ഥാനത്ത് മാർവെലിന്‍റെ സിനിമയായ അവഞ്ചേഴ്സ് എൻഡ് ഗെയിമാണ്.

കൂടുതൽ വായിക്കുക: സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ

അഭിനന്ദൻ വർദ്ധമാൻ

ഇന്ത്യക്കാർ 2019ൽ ഗൂഗിളിൽ തിരഞ്ഞ വ്യക്തികളുടെ പട്ടികയിൽ ഒന്നാമത് രാജ്യത്തിന്‍റെ ഹീറോ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനാണ്. രണ്ടാം സ്ഥാനത്തുള്ളത് ഗായിക ലതാമങ്കേഷ്കർ. 2019ൽ വിരമിച്ച ക്രിക്കറ്റ് താരം യുവരാജ് സിങ്ങാണ് മൂന്നാം സ്ഥാനത്തുള്ളത്. മൊത്തത്തിൽ ഏറ്റവും ട്രൻഡ് ആയ വ്യക്തികളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ളത് ബോളിവുഡിലെയും ക്രിക്കറ്റിലെയും താരങ്ങളാണ്.

ലോക്സഭ
 

2019ൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ വാർത്തകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മൊത്തം സെർച്ച് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലോക്സഭാ തെരഞ്ഞെടുപ്പാണ്. വാർത്തകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ചന്ദ്രയാൻ 2 ആണ്. മൂന്നാമതായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാർത്ത ആർട്ടിക്കിൾ 370 എന്നതാണ്. കാശ്മീരിന്‍റെ പ്രത്യേകം പദവി എടുത്ത് കളഞ്ഞതോടെയാണ് ഇത്തരമൊരു സെർച്ച് സാധ്യത ഉണ്ടായത്.

സിനിമകൾ

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കബിർ സിങ് ആണ്. രണ്ടാം സ്ഥാനത്തുള്ളത് ഹോളിവിഡ് ചിത്രം അവഞ്ചേഴ്സ് എൻഡ് ഗെയിം. മൂന്നാം സ്ഥാനം വാക്വിൻ ഫിനിക്സിന്‍റെ അവിസ്മരണീയ പ്രകടനവുമായി എത്തിയ ജോക്കർ എന്ന സിനിമയാണ്. പട്ടികയിൽ ക്യാപ്റ്റൻ മാർവൽ നാലാം സ്ഥാനത്തും സൂപ്പർ 30 അഞ്ചാം സ്ഥാനത്തുമാണ്.

കൂടുതൽ വായിക്കുക: രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും

ആഗോളതലത്തിൽ

ആഗോളതലത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 2019 ലെ സെർച്ച് ട്രെൻഡിൽ ആധിപത്യം പുലർത്തി. എമ്പയർ ഫെയിം ജുസി സ്മോലെറ്റാണ് മുൻനിരയിൽ ട്രെൻഡുചെയ്യുന്ന നടൻ, അത്ലറ്റിക്സ് മേഖലയിൽ അന്‍റോണിയോ ബ്രൗൺ ഒന്നാം സ്ഥാനത്തുണ്ട്യ. സിനിമകളുടെ കാര്യത്തിൽ അവഞ്ചേഴ്സ്: എൻ‌ഡ്‌ഗെയിം ഒന്നാമതാണ്, അതേസമയം എച്ച്ബി‌ഒയുടെ ഗെയിം ഓഫ് ത്രോൺസ് ടിവി ഷോകളിൽ ഒന്നാം സ്ഥാനം നേടി. 2019 ലെ സെർച്ച് റിപ്പോർട്ടിൽ ഗൂഗിളിന്‍റെ ന്യൂസ് വിഭാഗത്തിൽ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റാണ് ഒന്നാം സ്ഥാനത്ത് ഗാനങ്ങളുടെ വിഭാഗത്തിൽ ഓൾഡ് ടൗൺ റോഡ് ലിൻ നാസ് എക്സ് ഒന്നാം സ്ഥാനം നേടി.

Most Read Articles
Best Mobiles in India

Read more about:
English summary
Google is back with yet another edition of its Year in Search report, and this year, the search metrics are a hot pot of diversity, with a healthy dose of cricket, politics, and movie universe. Google's Year in Search 2019 report indicates that the Cricket World Cup and Lok Sabha elections dominated the search trends in India. The ICC Cricket World Cup emerged as the top-trending search of the year 2019 in India, followed by the Lok Sabha elections.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X