ഓണം ഓഫറായി ഡി2എച്ച് അവതരിപ്പിച്ച പുതിയ പായ്ക്കുകൾ
രാജ്യത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവനദാതാക്കളായ ഡി2എച്ച് ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ഉപയോക്താക്കൾക്കായി പുതിയ ഓണം ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഡി2എച്ച്. ഈ പുതിയ ഓഫറിന് കീഴിൽ രണ്ട് കോംബോ പാക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ കുറച്ച് റീചാർജ് സേവനങ്ങളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ കോംബോ പാക്കുകൾ കേരളത്തിലെ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ മലയാളികളുടെ സാധാരണ നിലയിലുള്ള വിനോദ ആവശ്യങ്ങൾ നിറവേറ്റുന്ന പരിമിതമായ കണ്ടന്റാണ് ഈ പായ്ക്കുകളിലൂടെ ലഭിക്കുന്നത്. ഈ പായ്ക്കുകൾ സിൽവർ മലയാളം കോംബോ, സെലിബ്രേഷൻ എച്ച്ഡി കോംബോ എന്നിങ്ങനെയുള്ള പേരുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. എച്ച്ഡി, എസ്ഡി ക്വാളിറ്റിയിലുള്ള പായ്ക്കുകളാണ് ഇവ.

പുതിയ പ്ലാനുകൾ
ഡി2എച്ച് ഓണം ഓഫറിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ പ്ലാനിന് 299 രൂപയാണ് വില. ഇത് 30 ദിവസത്തെ വാലിഡിറ്റിയുള്ള പായ്ക്കാണ്. ഈ പായ്ക്ക് എട്ട് ചാനലുകൾ നൽകുന്നു. ഇതേ ആനുകൂല്യങ്ങൾ 84 ദിവസത്തേക്കും ലഭ്യമാണ്. പക്ഷേ 84 ദിവസത്തേക്കായി ഉപയോക്താക്കൾ 839 രൂപ ചിലവഴിക്കേണ്ടി വരും. എച്ച്ഡി കണ്ടന്റ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

പുതുതായി അവതരിപ്പിച്ച മറ്റൊരു പ്ലാൻ 219 രൂപ വിലയുള്ള പ്ലാനാണ്. ഈ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് എസ്ഡി ചാനലുകൾ മാത്രമേ ലഭിക്കൂ. എച്ച് ഡി ചാനലുകളൊന്നും ഈ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കില്ല. 30 ദിവസത്തേക്കാണ് ഈ പ്ലാൻ ലഭിക്കുന്ന്. ഇതേ പ്ലാൻ ഉപയോക്താക്കൾക്ക് 90 ദിവസത്തെ വാലിഡിറ്റിയോടെയും ലഭ്യമാണ്. 90 ദിവസത്തെ വാലിഡിറ്റിക്കായി 616 രൂപയാണ് ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത്.

ഓണം ഓഫറുകൾ
ഡി2എച്ച് പുതുതായി അവതരിപ്പിച്ച സെലിബ്രേഷൻ എച്ച്ഡി കോംബോ പായ്ക്ക് 13 എച്ച്ഡി ചാനലുകളാണ് നൽകുന്നത്. 359 രൂപയാണ് ഈ പ്ലാനിന്റെ വില. ഒരു മാസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയോടെയും സ്വന്തമാക്കാൻ സാധിക്കും. 999 രൂപയാണ് 90 ദിവസത്തേക്ക് ഈ പായ്ക്ക് വാങ്ങുമ്പോൾ നൽകേണ്ടത്. യഥാർത്ഥത്തിൽ 84 ദിവസത്തെ വാലിഡിറ്റി നൽകേണ്ട ഈ പ്ലാൻ 6 ദിവസത്തെ അധിക വാലിഡിറ്റിയും നൽകുന്നു.

പുതിയ ടിവി കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കായി കമ്പനി രണ്ട് പുതിയ ഓഫറുകളാണ് ആരംഭിച്ചിട്ടുള്ളത്. ആദ്യ പ്ലാനിന് 2,949 രൂപയാണ് വില. എച്ച്ഡി ബോക്സിനൊപ്പം ആറ് മാസത്തെ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. രണ്ടാമത്തെ പായ്ക്കിന് 2749 രൂപയാണ് വില. സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്.


Click it and Unblock the Notifications








