Home
News

ഡി2എച്ച് ഉപയോക്താക്കൾക്കായി പുതിയ ഓഫറുകളും പ്ലാനുകളും പ്രഖ്യാപിച്ചു

ഡിഷ് ടിവിയുടെ തന്നെ കീഴിലുള്ള ഡിടിഎച്ച് സ്ഥാപനമായ ഡി2എച്ച് ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഡിടിഎച്ച് കണക്ഷൻ റീചാർജ് ചെയ്യുന്നതിന് മറ്റുള്ളവരെ സഹായിക്കുന്നതിനായി 'ഫ്രണ്ട്സ് ആൻഡ് ഫാമിലി റീചാർജ്' എന്ന പേരിൽ കമ്പനി ഒരു പദ്ധതി ആരംഭിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിലോ ഇൻഫിനിറ്റി ആപ്ലിക്കേഷനിലോ കസ്റ്റമേഴ്സ് ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്താണ് ഈ സംവിധാനം ഉപയോഗിക്കേണ്ടത്.

ക്യാഷ് ബാക്ക്

ഒരു ഉപയോക്താവ് മറ്റൊരു ഉപയോക്താവിന് റീചാർജ് ചെയ്ത് സഹായിച്ചാൽ റീചാർജ് ചെയ്ത ആൾക്ക് പത്ത് രൂപ ക്യാഷ് ബാക്ക് നൽകുന്നതാണ് ഫ്രണ്ട്സ് ആന്റ് ഫാമിലി റീചാർജ്. ഇതിനൊപ്പം കമ്പനി പ്ലാനുകൾ അപ്ഡേറ്റ് ചെയ്യുകയും ഉപഭോക്താക്കൾക്കായി റീചാർജ് ക്രെഡിറ്റിന്റെ വാലിഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾ വീടുകളിൽ തന്നെ കഴിയുകയാണ്. അതുരൊണ്ട് തന്നെ ഉപയോക്താക്കൾക്ക് വിനോദവും വാർത്തയും ആവശ്യമാണ്. അതുകൊണ്ടാണ് പുതിയ പ്ലാനുകളും ഓഫറുകളും പ്രഖ്യാപിച്ചതെന്ന് കമ്പനി അറിയിച്ചു.

റംസാൻ മാസം

റംസാൻ മാസം ആരംഭിച്ചതിനാൽ ഡി2എച്ച് ഇസ്ലാമിക ഷോകൾ കാണിക്കുന്ന റംസാൻ സ്പെഷ്യൽ ഷോകൾ ആരംഭിച്ചു. അത് ഒരു മിസ്ഡ് കോൾ വഴി ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ഇതിനുപുറമെ കമ്പനി ഒരു രൂപയ്ക്ക് ചാനലുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പായ്ക്ക് റംസാന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതിലൂടെ റംസാൻ കെ മസയിൽ പോലുള്ള എല്ലാ ആത്മീയ ഷോകളും ഉപയോക്താക്കൾക്ക് ലഭിക്കും.

ഒരു രൂപ നിരക്കിൽ ചാനലുകൾ

റംസാൻ പ്രമാണിച്ചുള്ള ഓഫറിന് പുറമേ മറ്റ് ചില ചാനലുകൾക്കും ഡിടിഎച്ച് ഓപ്പറേറ്റർ ഒരു രൂപ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് ഒരു രൂപ നിരക്കിൽ ചാനലുകൾ ലഭിക്കുന്ന ഓഫറാണ് ഇത്. ഇത്തരത്തിൽ ഒരു രൂപയ്ക്ക് ലഭിക്കുന്ന ചാനലുകളുടെ പട്ടികയിൽ ഫിറ്റ്നസ് ആക്റ്റീവ്, ഡാൻസ് ആക്റ്റീവ്, ത്രില്ലർ ആക്റ്റീവ്, എവർഗ്രീൻ ക്ലാസിക് ആക്റ്റീവ്, കോമഡി ആക്റ്റീവ്, കിഡ്സ് ആക്റ്റീവ് എന്നിവ ഉൾപ്പെടുന്നു.

സുഗതോ ബാനർജി

റംസാൻ വ്രതം അനുഷ്ടിക്കുന്നവർത്ത് ചെറിയ തുകയ്ക്ക് മികച്ച ഓഫറാണ് ലഭിക്കുന്നത്. ഇസ്ലാമിക ആത്മീയ കണ്ടന്റുകൾ നൽകന്നതിന് കമ്പനി പ്രത്യേക റംസാൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും. പുതിയ ഓഫറുകൾ ഉപഭോക്താക്കൾക്ക് വിനോദത്തിനും വിവരങ്ങൾ അറിയാനും സഹായിക്കുമെന്നും ആളുകളെ പരമാവധി വീടുകളിൽ കഴിയാൻ പ്രോത്സാഹിപ്പിക്കലാണ് കമ്പനിയുടെ ലക്ഷ്യമെന്നും കമ്പനിയുടെ മാർക്കറ്റിങ് ഹെഡ് സുഗതോ ബാനർജി പറഞ്ഞു.

സെറ്റ്-ടോപ്പ് ബോക്സിന്റെ വില കുറച്ചു

സെറ്റ്-ടോപ്പ് ബോക്സിന്റെ വില കുറച്ചു

ഡി2എച്ച് രാജ്യത്തെ സെറ്റ്-ടോപ്പ് ബോക്സുകളുടെ വില കുറച്ചു. എസ്ഡി, എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സുകൾക്ക് നൂറ് രൂപ വരെയാണ് കുറച്ചിട്ടുള്ളത്. ഇപ്പോൾ എസ്ഡി സെറ്റ്-ടോപ്പ് ബോക്സുകൾ 1499 രൂപയ്ക്കും എച്ച് ഡി സെറ്റ്-ടോപ്പ് ബോക്സുകൾ 1,599 രൂപയ്ക്കും ലഭ്യമാകും. നേരത്തെ എസ്ഡി സെറ്റ്-ടോപ്പ് ബോക്സിന് 1,599 രൂപയും എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സിന് 1,699 രൂപയുമായിരുന്നു വില. വില കുറച്ചിട്ടും രാജ്യത്ത് ലഭിക്കുന്നതിൽ ഏറ്റവും വില കുറഞ്ഞ സെറ്റ്ടോപ്പ് ബോക്സുകളല്ല ഇവ. കാരണം ഡിഷ് ടിവി അതിന്റെ എസ്ഡി സെറ്റ്-ടോപ്പ് ബോക്സ് 1,490 രൂപയ്ക്കും എച്ച്ഡി സെറ്റ്ടോപ്പ് ബോക്സ് 1,590 രൂപയ്ക്കുമാണ് വിൽക്കുന്നത്.

More from GizBot

Best Mobiles in India

English summary
D2h, a DTH firm of Dish TV, has announced the launch of new offers and benefits for its customers. The company has launched a benefit called 'Friends and Family Recharge', where it allows customers to help others in recharging their connection. However, they have to use the customers' IDs on the company's website or Infinity application.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X