ഡി2എച്ചിന്റെ ഈ കിടിലൻ പ്ലാനിലൂടെ 249 രൂപയ്ക്ക് മൂന്ന് മാസത്തെ സബ്ക്രിപ്ഷൻ നേടാം
കഴിഞ്ഞ വർഷത്തെ നാഷണൽ താരിഫ് ഓർഡറിനുശേഷം ഡിടിഎച്ച് വിപണിയിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പായ്കുക്കുകളുടെ വിലയെല്ലാം മാറി മറിഞ്ഞതും ഈ ഘട്ടത്തിൽ ആണ്. ഉപയോക്താക്കളെ ആകർഷിക്കാൻ മികച്ച ഓഫറുകൾ തന്നെ കമ്പനികൾ നൽകി തുടങ്ങി. മിക്ക ഡിടിഎച്ച് സേവനദാതാക്കൾക്കും പേയ്ഡ് ചാനലുകൾ ഒഴികെയുള്ള മറ്റുള്ളവയിൽ ഓഫറുകൾ നൽകാൻ ആരംഭിച്ചതും ഈ അവസരത്തിലാണ്. ചില ജനപ്രിയ ഡിടിഎച്ച് ദാതാക്കൾ പേയ്ഡ് ചാനലുകൾക്കും വലിയ കിഴിവുകൾ നൽകുന്നുണ്ട്.

ഇപ്പോഴിതാ ഡി2എച്ച് വെൽക്കം ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ സേവനത്തിലേക്ക് മടങ്ങിവരുന്ന ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ വമ്പിച്ച കിഴിവിൽ നൽകുന്ന ഓഫറാണ് ഇതിലൂടെ ഡി2എച്ച് നൽകുന്നത്. 249 രൂപയ്ക്കാണ് ഡി2എച്ചിന്റെ ഈ ഓഫർ. ഇത് ഡിടിഎച്ച് സേവനമേഖലയിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള മികച്ച ഓഫർ തന്നെയാണ്. ഇതിലൂടെ നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരികെ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഡി2എച്ച് വെൽക്കം ബാക്ക് പ്ലാൻ
ഡിടുഎച്ച് വെൽക്കം ബാക്ക് ഓഫറിലൂടെ സെറ്റ്-ടോപ്പ്-ബോക്സ് ഉപയോഗിച്ചിരുന്നതും എന്നാൽ പിന്നീട് ഇത് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. 249 രൂപ മാത്രം വരുന്ന ഈ പ്ലാനിലൂടെ മൂന്ന് മാസത്തെ സബ്ക്രിപ്ഷനാണ് കമ്പനി നൽകുന്നത്. കുറച്ച് കാലമായി റീചാർജ് ചെയ്യാതിരിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭിക്കും. സബ്സ്ക്രിപ്ഷന് പ്രതിമാസം 100 രൂപയിൽ കുറവാണ് ചിലവ് വരുന്നത്. വരിക്കാർ ഒറ്റത്തവണ സബ്സ്ക്രിപ്ഷൻ ഫീസ് കൂടാതെ ജിഎസ്ടിയും പ്രതിമാസം 5 രൂപയും നൽകണം.

ഡി2എച്ച് വെൽക്കം ബാക്ക് പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ
വെൽക്കം ബാക്ക് ഓഫർ ആയതിനാൽ തന്നെ സബ്‌സ്‌ക്രൈബർമാർക്ക് സെറ്റ്-ടോപ്പ്-ബോക്‌സിൽ എച്ച്ഡി ചാനലുകൾ ലഭിക്കില്ല. എന്നാൽ ഡി2എച്ച് ഈ പ്ലാനിലൂടെ നൽകുന്ന ആനുകൂല്യങ്ങൾ എല്ലാം മികച്ചത് തന്നെയാണ്. ഇത് 22 പേ ചാനലുകളാണ് നൽകുന്നത്. 183 എഫ്ടിഎ ചാനലുകളും കമ്പനി നൽകുന്നുണ്ട്. ഇതിൽ സീ അൻമോൾ, സ്റ്റാർ ഉത്സവ് മുതലായവ മികച്ച ചില പ്ലാനുകളും ഉണ്ട്. വരിക്കാർക്ക് മ്യൂസിക്ക്, ഭക്തി, ഹിന്ദി വിനോദം, ഇൻഫോടെയ്ൻമെന്റ് പോലുള്ള നിരവധി വിഭാഗങ്ങളിലുള്ള ചാനലുകളും ലഭിക്കുന്നു.

ആക്ടീവ് അല്ലാത്ത ഡി2എച്ച് ഉപഭോക്താക്കളായ സബ്‌സ്‌ക്രൈബർമാർക്ക് ഈ ഓഫർ ലഭിക്കും. ഇത് സംബന്ധിച്ച ഒരു മെസേജും കമ്പനിയിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കും. നിങ്ങൾ വളരെ വിലകുറഞ്ഞ പ്ലാനുകൾ അന്വേഷിക്കുകയാണെങ്കിൽ മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്. 249 രൂപയുടെ വെൽക്കം ബാക്ക് പ്ലാൻ മികച്ച ചോയിസ് തന്നെയാണ്. ഈ പായ്ക്കിലൂടെ ലഭിക്കുന്ന ചാനലുകളുടെ വിവരങ്ങൾ അറിഞ്ഞതിന് ശേഷം മാത്രം റീചാർജ് ചെയ്യാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








