ആക്റ്റിവല്ലാത്ത ഉപയോക്താക്കൾക്ക് 30 ദിവസം അധിക സർവ്വീസുമായി ഡി2എച്ച്

|

ഡി2എച്ച് അതിന്റെ അക്റ്റിവല്ലാത്ത ഉപയോക്താക്കൾക്കായി ഒരു പുതിയ ഓഫറുമായി എത്തി. ആറ്, 12 മാസത്തെ ദീർഘകാല പ്ലാനുകളിൽ 30 ദിവസത്തെ അധിക സേവനം വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ഡിടിഎച്ച് ഓപ്പറേറ്റർ പ്രഖ്യാപിച്ചത്. ഈ ഓഫറിന് 'ലോയൽറ്റി കി റോയൽറ്റി' എന്ന പേരാണ് ഡി2എച്ച് നൽകിയിരിക്കുന്നത്. നേരത്തെ കമ്പനി ദീർഘകാല റീചാർജിൽ 55 ദിസത്തെ അധിക സേവനം വാഗ്ദാനം ചെയ്തിരുന്നു.

30 ദിവസത്തെ സൌജന്യ സേവനം
 

ടെലികോം ടോക്ക് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 30 ദിവസമായി അക്കൗണ്ടിലേക്ക് റീചാർജ് ചെയ്യാത്തവർക്ക് ഈ ഓഫറിലൂടെ 30 ദിവസത്തെ സൌജന്യ സേവനം ലഭ്യമാകും. ഒരു ഉപയോക്താവ് ഒരേ ചാനൽ പായ്ക്ക് മൂന്ന് മാസത്തേക്ക് നിരന്തരം റീചാർജ് ചെയ്യുകയാണെങ്കിൽ ഈ ഓഫർ ഏഴ് ദിവസത്തെ സൌജന്യ സേവനം കൂടി നൽകുന്നു. കമ്പനി ആറ് മാസത്തെ കാലാവധിയുള്ള റിച്ചാർജിൽ 15 ദിവസവും 12 മാസത്തെ റീചാർജിൽ 30 ദിവസവും അധിക സേവനം നൽകുന്നു. ഈ ഓഫർ ആക്റ്റീവ് സബ്ക്രൈബേഴ്സിനും ബാധകമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാച്ചോ

ഡി2എച്ചിൻറെ OTT ആപ്ലിക്കേഷനാായ വാച്ചോ ഇപ്പോൾ ആമസോൺ ഫയർ ടിവി സ്റ്റിക്കിൽ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഇതോടെ ഫയർ ടിവി സ്റ്റിക്ക് ഉപയോക്താക്കൾക്ക് അവരുടെ ടിവിയിൽ വാച്ചോ കണ്ടൻറുകൾ ലഭ്യമാകും. തുടക്ക ഓഫർ എന്ന നിലയിൽ, പുതിയ സേവനം സൌജന്യമായി ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ, ഡിഷ് ടിവിയുടെ വെബ്‌സൈറ്റ് എന്നിവയിൽ നിന്ന് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതൽ വായിക്കുക:എല്ലാ ഡി‌ടി‌എച്ച് സബ്‌സ്‌ക്രൈബർമാർക്കും പുതിയ കെ‌വൈ‌സി പ്രക്രിയ നിർബന്ധമാക്കിയിരിക്കുകയാണ്

ഒറിജിനൽ ഷോകൾ

ഇത് കൂടാതെ ഉപയോക്താക്കൾക്ക് യഥാർത്ഥ വെബ് ഷോകൾ, ഹ്രസ്വചിത്രങ്ങൾ, നൂറിലധികം ലൈവ് ടിവി ചാനലുകൾ, മറ്റ് പ്രാദേശിക ഷോകൾ, സിനിമകൾ എന്നിവ ലഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. നിലവിൽ ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 20 ഒറിജിനൽ ഷോകൾ കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ഡിഷ് ടിവി
 

ഡിഷ് ടിവി ഇന്ത്യയിൽ ഡിഷ് എസ്എംആർടി ഹബ് ഹൈബ്രിഡ് സെറ്റ്-ടോപ്പ് ബോക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ഒരു സെറ്റ് ടോപ്പ് ബോക്സ് അവതരിപ്പിക്കുന്നതിൽ ഡി 2 എച്ച് പിന്നിലാണെന്നതിൽ സംശയമില്ല, . ആൻഡ്രോയിഡ് ടിവി പ്രവർക്കിപ്പിക്കുന്ന സെറ്റ് ടോപ്പ് ബോക്സാണ് കമ്പനി അടുത്തകാലത്ത് അവതരിപ്പിച്ചത്.

പുതിയ സെറ്റ്-ടോപ്പ് ബോക്സ്

ഡി2എച്ച് പുതിയ സെറ്റ്-ടോപ്പ് ബോക്സ് അവതരിപ്പിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ എപ്പോഴാണ് അത് നടക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും ആൻഡ്രോയിഡ് ടിവി എനേബിൾഡ് ഹൈബ്രിഡ് ബോക്സ് പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണ് കമ്പനിയെന്ന് റിപ്പോർട്ടുകളുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
D2h has come up with a new offer for its inactive users. The 'Loyalty ki Royalty' plan is providing 30 days of extra service on six and 12 months of long-term plans. Earlier, the company used to offer 55 days of extra service on a long-term recharge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X