500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

|

നമ്മുടെ ഡാറ്റ ഉപഭോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. മൊബൈൽ ഡാറ്റ ഉപയോഗിച്ച് പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയോ ഒടിടി ആപ്പുകളിൽ നിന്നും വീഡിയോ സ്ട്രീമിങ് ചെയ്യുകയോ ഗെയിം കളിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ വിഐ, ജിയോ, എയർടെൽ എന്നിവ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ തന്നെ നൽകുന്നുണ്ട്.

റീചാർജ്

വലിയ തുകയ്ക്ക് റീചാർജ് ചെയ്യാത്തതും എന്നാൽ കൂടുതൽ ഡാറ്റ ആവശ്യമുള്ളതുമായ ആളുകളെ ലക്ഷ്യമിട്ടാണ് ടെലിക്കോം കമ്പനികൾ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളെല്ലാം തന്നെ ഉപയോക്താക്കൾക്ക് സൌജന്യ കോളിങ്, എസ്എംഎസുകൾ, ഒടിടി ആനുകൂല്യങ്ങൾ എന്നിവയെല്ലാം നൽകുന്നുണ്ട്. പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസമായിരിക്കും. ഇതിൽകൂടുതൽ വാലിഡിറ്റിയും ദിവസവും 3 ജിബി ഡാറ്റയും ലഭിക്കുന്ന പ്ലാനുകളും ഉണ്ട്. അവയ്ക്ക് വില 500 രൂപയിൽ കൂടുതൽ ആണ്.

ബി‌എസ്‌എൻ‌എൽ കേരളത്തിൽ സൌജന്യമായി 4ജി സിം നൽകുന്നുബി‌എസ്‌എൻ‌എൽ കേരളത്തിൽ സൌജന്യമായി 4ജി സിം നൽകുന്നു

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

ജിയോയുടെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന രണ്ട് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 349 രൂപയുടെ പ്ലാൻ. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്നതിന് പുറമേ അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇത് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നുണ്ട്.

401 രൂപ പ്രീപെയ്ഡ് പ്ലാൻ
 

ജിയോയുടെ 401 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ദിവസവും നൽകുന്ന 3 ജിബി ഡാറ്റയ്ക്ക് പുറമേ 6 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയിൽ നിന്ന് എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ‌ ജിയോ ആപ്പുകളിലേക്ക് കോം‌പ്ലിമെൻററി സബ്‌സ്‌ക്രിപ്‌ഷനും ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് 1 വർഷത്തെ വിഐപി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.

ബ്രോഡ്ബാന്റ് വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തി ബിഎസ്എൻഎൽബ്രോഡ്ബാന്റ് വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തി ബിഎസ്എൻഎൽ

എയർടെൽ പ്ലാൻ

എയർടെൽ പ്ലാൻ

എയർടെല്ലിന്റെ 398 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയുടെ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാൻ നൽകുന്നു. എയർടെൽ എക്സ്സ്ട്രീം പ്രീമിയത്തിന്റെ സബ്സ്ക്രിപ്ഷനും അധിക ആനുകൂല്യമായി ലഭിക്കും. സൌജന്യ ഹലോ ട്യൂണുകളും ഫാസ്റ്റ് ടാഗ് ഇടപാടുകളിൽ 150 രൂപ ക്യാഷ്ബാക്കും പ്ലാനിനൊപ്പം ലഭിക്കുന്ന ഓഫറാണ്. ഈ പ്ലാനിൽ സ്ട്രീമിംഗ് ആനുകൂല്യങ്ങളൊന്നും ഇല്ല.

വിഐ പ്ലാനുകൾ

വിഐ പ്ലാനുകൾ

വിഐയുടെ 401 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 28 ദിവസത്തേക്ക് ദിവസവും 3ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവുമുള്ള ഡാറ്റ ആനുകൂല്യത്തിന് പുറമേ 16 ജിബി അധിക ഡാറ്റയും ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് 1 വർഷത്തെ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഉയർന്ന വേഗതയിൽ രാത്രിയിൽ സൌജന്യ ഇന്റർനെറ്റ്, വാരാന്ത്യ റോൾഓവർ ഡാറ്റ ആനുകൂല്യം, വിഐ മൂവീസ്, ടിവി സബ്ക്രിപ്ഷനുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ ഡാറ്റ വേണ്ടവർ അറിഞ്ഞിരിക്കേണ്ട വിഐ, ജിയോ, എയർടെൽ, ബിഎസ്എൻഎൽ ഡാറ്റ വൌച്ചറുകൾകൂടുതൽ ഡാറ്റ വേണ്ടവർ അറിഞ്ഞിരിക്കേണ്ട വിഐ, ജിയോ, എയർടെൽ, ബിഎസ്എൻഎൽ ഡാറ്റ വൌച്ചറുകൾ

വിഐ

വിഐ 405 രൂപയ്ക്കും മികച്ചെരു പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ 28 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും നൽകുന്ന ഡാറ്റ ആനുകൂല്യത്തിന് പുറമേ 6 ജിബി അധികമായി ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. സീ5 പ്രീമിയത്തിന്റെ 1 വർഷത്തെ ആക്സസും വിഐ മൂവീസ്, ടിവി ആക്സസും പ്ലാനിലൂടെ ലഭിക്കുന്നു.

Best Mobiles in India

English summary
Jio, Vi and Airtel are offering lot of plans with 3GB of data per day. We are listing such plans priced below Rs 500 and valid for 28 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X