Home
News

ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾ

മൊബൈൽ ഡാറ്റ ഉപഭോഗം വർധിച്ച് വരുന്ന അവസരമാണ് ഇത്. ആളുകൾ ഓൺലൈൻ ഗെയിമിങ്, വീഡിയോ സ്ട്രീമിങ്, വർക്ക് ഫ്രം ഹോം എന്നീ കാര്യങ്ങൾക്കെല്ലാം മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ദിവസവും മൂന്ന് ജിബി ഡാറ്റ ഉപയോഗിക്കുക എന്നത് ഇന്ന സാധാരണ കാര്യമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. വിഐ ഈ വിഭാഗത്തിൽ കഴിഞ്ഞ ദിവസം പുതിയ ചില പ്ലാനുകളും അവതരിപ്പിച്ചിരുന്നു.

3 ജിബി ഡാറ്റ

ജിയോ, എയർടെൽ എന്നിവ നേരത്തെ തന്നെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. വിഐയുടെ ചില പ്ലാനുകൾ ഡബിൾ ഡാറ്റ ഓഫറിലൂടെ 4ജിബി ഡാറ്റ ദിവസവും നൽകുന്നുണ്ട്. ഈ ഓഫറിന് പുറമേയാണ് പുതിയ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ വിഐ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ടെലിക്കോം ഓപ്പറേറ്റർമാരും തങ്ങളുടെ പ്ലാനുകളിലൂടെ ഡാറ്റ ആനുകൂല്യത്തിന് പുറമേ കോളിങ്, ഒടിടി സബ്ക്രിപ്ഷനുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

എയർടെൽ 3 ജിബി ഡാറ്റ പ്ലാനുകൾ

എയർടെൽ 3 ജിബി ഡാറ്റ പ്ലാനുകൾ

എയർടെല്ലിന്റെ ദിവസവും 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ ആദ്യത്തേത് 398 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ, ഫാസ്റ്റ് ടാഗ് ഇടപാടുകളിൽ ക്യാഷ് ബാക്ക്, വിങ്ക് മ്യൂസിക് ആക്സസ്, ഷാ അക്കാദമി കോഴ്സ്, സൌജന്യ ഹലോ ട്യൂൺസ് എന്നിവ ഈ പ്ലാൻ നൽകുന്നു. രണ്ടാമത്തെ പ്ലാനിലൂടെ എയർടെൽ ദിവസവും 3 ജിബി ഡാറ്റ, 100 മെസേജുകൾ, ആമസോൺ പ്രൈം വീഡിയോ ആക്സസ്, എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, അൺലിമിറ്റഡ് കോളുകൾ, വിങ്ക് മ്യൂസിക് ആക്സസ് എന്നിവ 56 ദിവസത്തേക്ക് നൽകുന്നു.

വിഐയുടെ 3ജിബി ഡാറ്റ പ്ലാനുകൾ

വിഐയുടെ 3ജിബി ഡാറ്റ പ്ലാനുകൾ

മൂന്ന് ജിബി ഡാറ്റ നൽകുന്ന നാല് പായ്ക്കുകളാണ് വിഐയ്ക്ക് ഉള്ളത്. ഇവ മൂന്നും പുതിയ പായ്ക്കുകളാണ്. 401 രൂപ, 405 രൂപ, 601 രൂപ, 801 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. ദിവസവും 3 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, രാത്രി സമയം സൌജന്യ ഇന്റർനെറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യം എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. 401 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. മൊത്തം 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

വിഐ

വിഐയുടെ 405 രൂപ പായ്ക്ക് 90 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ 6 ജിബി അധിക ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 മെസേജുകൾ, സീ 5 പ്രീമിയത്തിന്റെ ഒരു വർഷത്തെ ആക്സസ്, വിഐ മൂവീസ്, ടിവി ആക്സസ് എന്നിവയും കമ്പനി നൽകന്നു. പട്ടികയിലെ മൂന്നാമത്തെ പ്ലാനിന് 601 രൂപയാണ് വില. 56 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. അവസാനത്തെ 801 രൂപ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന സമാനമായ പ്ലാനാണ്. ഈ പ്ലാനുകളെല്ലാം ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്നു.

ജിയോ 3 ജിബി ഡാറ്റ പ്ലാൻ

ജിയോ 3 ജിബി ഡാറ്റ പ്ലാൻ

ജിയോയ്ക്കും ദിവസവും 3 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ ഉണ്ട്. ഇതിൽ ആദ്യത്തെ പ്ലാനിന് 401 രൂപയാണ് വില. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ജിയോ ആപ്പുകളിലേക്ക് ആക്സസ്, അൺലിമിറ്റഡ് കോളുകൾ എന്നവയെല്ലാം ഈ പ്ലാനുകളിലൂടെ ലഭിക്കും. ജിയോയുടെ ഈ വിഭാഗത്തിലെ രണ്ടാമത്തെ പ്ലാൻ 999 രൂപ വിലയുള്ള പ്ലാനാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റയും സമാന ആനുകൂല്യങ്ങളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Jio, Airtel and Vi offer the best plans that offer 3GB of data per day. These plans offer free calls and other benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X