Home
News

മോഷ്ടാക്കൾക്ക് അടുക്കാനാകില്ല, ആളനകം തിരിച്ചറിഞ്ഞ് അമ്പുകളെയ്യുന്ന ഈ യന്ത്രം സുരക്ഷയൊരുക്കും

ഗെയിമുകളിലും മറ്റും കാണാറുള്ള വിധത്തിൽ ഒരു ഉപകരണം നിർമ്മിക്കാൻ 12 വർഷത്തെ അദ്ധ്വാനമാണ് വേണ്ടിവന്നത്. ഗെയിമുകളിൽ വെടിയുണ്ട ചീറ്റുന്ന ഉപകരണത്തിൻറെ ഈ മാതൃക ബുള്ളറ്റുകൾക്ക് പകരമായി റബ്ബർ നിർമ്മിത അമ്പുകളാണ് തൊടുക്കുക. ലക്ഷ്യം സ്വയം തിരിച്ചറിഞ്ഞ് അമ്പുകളെയ്യാൻ കഴിവുള്ള ഈ ഉപകരണം 3D പ്രിൻറിങ് ടെക്നോളജിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്.

മോഷ്ടാക്കൾക്ക് അടുക്കാനാകില്ല, ആളനകം തിരിച്ചറിഞ്ഞ് അമ്പുകളെയ്യുന്ന ഈ യ

ഈ കാവൽ ഉപകരണത്തിലുപയോഗിച്ചിരിക്കുന്ന Arduino Mega, Raspberry Pi എന്നിവയടക്കം ഏതാണ്ട് എല്ലാ ഉപകരണങ്ങളും സ്വയം പ്രവർത്തിക്കുന്നവയാണ്. മറ്റ് മിക്ക ഉപകരണങ്ങളും 3D പ്രിൻറിറിലൂടെയാണ് സൃഷ്ടിച്ചത്. Ytec3D.com എന്ന സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഈ ഉപകരണത്തിന്റെ നിർമ്മാണം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ എല്ലാ സോഴ്സ് ഫയലുകളും നൽകിയിട്ടുമുണ്ട്. ഇതുപയോഗിച്ച് ഈ സുരക്ഷാ ഉപകരണം നിർമ്മിക്കാം.

നിർമ്മാണ രീതികൾ

നിർമ്മാണ രീതികൾ

സൈറ്റിൽ നൽകിയ നിർമ്മാണ രീതികളും സോഴ്സ് ഫയലുംകൊണ്ട് ഈ യന്ത്രം എളുപ്പം നിർമ്മിക്കാം എന്ന് കരുതരുത്. കളിപ്പാട്ടം അസംബിൾ ചെയ്യുന്നതുപോലെ എളുപ്പമുള്ള ജോലിയല്ല ഇത്. മെക്കാനിക്സ്, ഇലക്ടോണിക്സ്, എന്തിനേറെ പ്രോഗ്രാമിങ് അടക്കമുള്ള കാര്യങ്ങളിൽ നല്ല അറിവുണ്ടെങ്കിലെ യന്ത്രം ശരിയായി പ്രവർത്തിക്കുന്ന രീതിയിൽ ഉണ്ടാക്കാൻ സാധിക്കു.

3 D പ്രിൻറിങ്

3 D പ്രിൻറിങ്

ഈ സുരക്ഷായന്ത്രം നിർമ്മിക്കാൻ 3D പ്രിൻറിങ്ങിലും നല്ല അറിവ് ആവശ്യമാണ്. വിവിധ പാർട്ടുകളായി നിർമ്മിക്കാൻ 300 മണിക്കൂറോളം നീണ്ടുനിൽക്കുന്ന 3 D പ്രിൻറിങ് നടത്താനുള്ള ക്ഷമയും നിർമ്മിക്കുന്നയാൾക്ക് വേണം. ഇത്തരത്തിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഈ സുരക്ഷാ യന്ത്രത്തിൻറെ നിർമ്മാണത്തിനാവശ്യമുണ്ട്.

പ്രവർത്തന രീതി

പ്രവർത്തന രീതി

ഒരു ലക്ഷ്യം ഡിറ്റക്ട് ചെയ്ത് കഴിഞ്ഞാൽ ഈ കാവൽ ഉപകരണം ഓട്ടോമാറ്റിക്കായി ഓപ്പൺ ചെയ്യപ്പെടുന്നു. നാല് വശങ്ങളിൽ നിന്നും ചിറകുകൾ പോലെ തുറന്നുവരുന്ന ഭാഗങ്ങളിൽ നിന്നാണ് റബ്ബർനിർമ്മിത അമ്പുകൾ പുറപ്പെടുന്നത്. എല്ലാ വശങ്ങളിലേക്കും 20 ഡിഗ്രി തിരിയാൻ കഴിയുന്ന വിധത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. അമ്പുകൾ തൊടുക്കാൻ കമ്പ്രസ്ഡ് എയർ സംവിധാനത്തിന് പകരം ചിറകുകൾ പോലുള്ള നാല് ഉപകരണത്തിലുമായി തിരിയുന്ന ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ഡ്രോണുകളിലുപയോഗിക്കുന്ന തരം മോട്ടോറാണ് ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്

ലേസർ ടാർഗറ്റ് പരിധി

ലേസർ ടാർഗറ്റ് പരിധി

മിനുറ്റിൽ 25,000 സ്പീഡിൽ കറങ്ങുന്ന ക്വാഡ്കോപ്റ്റർ ഇലക്ട്രിക്ക് മോട്ടോറിന്റെ സഹായത്തിൽ തിരിയുന്ന ചക്രത്തിൽ നിന്നും 60 മൈൽ വേഗത്തിലുള്ള അമ്പുകൾ തൊടുക്കാനാകും. യന്ത്രത്തിൻറെ ലേസർ ടാർഗറ്റ് പരിധിയിലെത്തിയ മോഷ്ടാക്കളെ നേരിടാൻ ഇത് ധാരാളവുമാണ്.

More from GizBot

Best Mobiles in India

English summary
When a target is detected, the turret can automatically open, deploying a set of four Nerf-like blasters as its side extend, which have about 20 degrees of movement in all directions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X