ഡൽഹി നഗരത്തിൽ ഒരാൾക്ക് 15 ജിബി ഫ്രീ ഡാറ്റ, 11,000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ
ഡൽഹി നഗരത്തിൽ 11,000 വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി നിവാസികൾക്ക് കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഹോട്ട് സ്പോട്ടുകൾ ക്രമീകരിക്കുക. എല്ലാവർക്കും സൌജന്യ ഇൻറർനെറ്റ് എന്ന ആശയത്തിൽ ഒരാൾക്ക് 15 ജിബി വരെ സൌജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഹോട്ട് സ്പോട്ടുകൾ ക്രമീകരിക്കുക.

ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുന്നതിൻറെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. എല്ലാമാസവും ആളുകൾക്ക് 15 ജിബി വീതം ഫ്രീ ഡാറ്റ അനുവദിക്കും. എന്നാൽ പണം നൽകി ഡാറ്റാ ലിമിറ്റ് ഉയർത്തനോ ഫ്രീ ഡാറ്റാ തീരുന്ന അവസരങ്ങളിൽ കൂടുതൽ ഡാറ്റ പണം കൊടുത്ത് വാങ്ങാനോ സാധികുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സൗജന്യ ഇൻറർനെറ്റ്
ഇത് ഒന്നാം ഘട്ടം മാത്രമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. അതിനാൽ തന്നെ നഗരത്തിൽ മുഴുവൻ സൗജന്യ ഇൻറർനെറ്റ് ലഭ്യമാക്കാനുള്ള വലീയ പദ്ധതികളുടെ തുടക്കമാണ് ഈ പദ്ധതി. കൂടുതൽ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കാനും സർക്കാർ തലത്തിൽ ആലോചനയുണ്ട്. നഗരത്തിൽ മുഴുവൻ വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുമെന്ന അരവിന്ദ് കെജ്രിവാൾ 2015ൽ നൽകിയ വാഗ്ദാനമാണ് നടപ്പിലാകാൻ പോകുന്നത്.

ബസ്റ്റോപ്പുകളിലും വൈഫൈ
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 2,000 സിസിടിവി ക്യമറകളും 100 വൈഫൈ ഹോട്ട്സ്പോട്ടുകളും സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് കൂടാതെ ഡൽഹിയിലെ 7,000 ബസ്റ്റോപ്പുകളിലും വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഫ്രീ ഇൻറർനെറ്റ് നഗരം എന്ന നിലയിലേക്കുള്ള ഡൽഹിയുടെ ആദ്യ ചുവട് വെപ്പാണ് പദ്ധതി

ഫ്രീ ഇന്‍റർനെറ്റ് നഗരം
ഡൽഹിയുടെ എല്ലാ മേഖലയിലെയും വികാസത്തിന് ഈ പദ്ധതി പ്രയോജനപ്പെടും. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും നിത്യജീവിതത്തിലും ഇൻറർനെറ്റ് സേവനങ്ങളെ ആശ്രയിക്കുന്ന കാലത്ത് ഫ്രീ ഇൻറർനെറ്റ് നഗരം എന്ന ആശയത്തിന് പ്രസക്തി ഏറെയാണ്.


Click it and Unblock the Notifications








