ജനപ്രിയമായ VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; കാരണം ഇതാണ്

|

കമ്പ്യൂട്ടറുകളിലോ സ്മാർട്ട്ഫോണുകളിലോ വീഡിയോ പ്ലേ ചെയ്യാന ധാരാളം മീഡിയ പ്ലെയറുകൾ ഉണ്ട്. എന്നാൽ VLC പ്ലെയറിനോളം ജനപ്രിതി നേടിയ മറ്റൊന്നും ഉണ്ടാകാൻ ഇടയില്ല. വളരെ ലളിതവും എന്നാൽ മികച്ച ഗുണനിലവാരമുള്ളതുമായ പ്ലെയറാണ് VLC. ഓഫ്‌ലൈൻ വീഡിയോകൾ പ്ലേ ചെയ്യാനാണ് നമ്മൾ കൂടുതലും VLC പ്ലെയർ ഉപയോഗിക്കാറുള്ളത്. ഓപ്പൺ സോഴ്‌സ് മൾട്ടി-പ്ലാറ്റ്‌ഫോം വീഡിയോ പ്ലേ ആപ്പായ VLC ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. ഈ നിരോധനം നടന്നിട്ട് ശരിക്കും രണ്ട് മാസത്തേളമായി എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

VLC മീഡിയ പ്ലെയർ

ആൻഡ്രോയിഡ്, ഐഒഎസ്, മാക്ഒഎസ്, വിൻഡോസ്, ലിനക്സ് തുടങ്ങിയ മിക്കവാറും എല്ലാ പ്രധാന ഒഎസ് പ്ലാറ്റ്‌ഫോമുകളിലും VLC മീഡിയ പ്ലെയർ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സേവനം ഇന്ത്യയിൽ ലഭ്യമല്ല. കേന്ദ്രസർക്കാരാണ് VLC മീഡിയ പ്ലെയർ നിരോധിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഔദ്യോഗിക വിഎൽസി വെബ്സൈറ്റ് നിരോധിക്കുകയും ഡൗൺലോഡ് ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. VLC മീഡിയ പ്ലെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇപ്പോഴും സാധിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്പ് ലഭ്യമാണ്.

149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ

വെബ്സൈറ്റ്

VLC മീഡിയ പ്ലെയറിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.videolan.org/ നിലവിൽ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. നിങ്ങൾ ഈ വെബ്സൈറ്റ് ആക്സസ് ചെയ്യാൻ ശ്രമിച്ചാൽ "The website has been blocked as per the order of Ministry of Electronics and Information Technology under IT Act, 2000" എന്ന് എഴുതി കാണിക്കും. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നനോളജി മന്ത്രാലയമാണ് ഐടി നിയമം അനുസരിച്ച് ഈ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

നിരോധനം

VLC മീഡിയ പ്ലെയർ നിരോധനം സംബന്ധിച്ച വാർത്തകൾ ഇപ്പോഴാണ് പുറത്ത് വന്നത് എങ്കിലും ഈ നിരോധനം നടപ്പായിട്ട് രണ്ട് മാസത്തിലേറെയായി. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ എയർടെൽ, വിഐ, ജിയോ, ആക്റ്റ് തുടങ്ങിയ പ്രമുഖ ഐഎസ്പികൾ VLC മീഡിയ പ്ലെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നിരോധിച്ചിരുന്നു. ഈ ടെലിക്കോം കമ്പനികളുടെ നെറ്റ്വർക്കിൽ നിന്നും വെബ്സൈറ്റിലേക്കുള്ള ആക്സസാണ് നിരോധിച്ചത്. അതുകൊണ്ട് തന്നെ കുറച്ച് കാലമായി ആർക്കും അവരുടെ കമ്പ്യൂട്ടറിൽ വിഎൽസി മീഡിയ പ്ലെയർ ഡൗൺലോഡ് ചെയ്യാൻ കഴഞ്ഞിട്ടില്ല.

നമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾനമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾ

VLC മീഡിയ പ്ലെയർ നിരോധിക്കാനുള്ള കാരണം?

VLC മീഡിയ പ്ലെയർ നിരോധിക്കാനുള്ള കാരണം?

VLC മീഡിയ പ്ലെയർ നിരോധിക്കാനുള്ള കാരണം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ എന്ന സംഘം ഹാക്കിങിനായി VLC മീഡിയ പ്ലെയർ ഉപയോഗിക്കുന്നതായാണ് സൂചനകൾ. ഇത്തരം സൂചനകളുടെ അടിസ്ഥാനത്തിലാണ് VLC മീഡിയ പ്ലെയർ രാജ്യത്ത് നിരോധിച്ചത് വൃത്തങ്ങൾ അറിയിച്ചു. യൂസർ ഡാറ്റ മോഷ്ടിക്കാൻ ഉപയോഗിക്കാവുന്ന തരത്തിൽ ഡിവൈസുകളിലേക്ക് മാൽവെയർ കുത്തിവയ്ക്കാൻ VLC മീഡിയ പ്ലെയർ ഉപയോഗിച്ചതായി പറയപ്പെടുന്നു.

VLC മീഡിയ പ്ലെയർ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

VLC മീഡിയ പ്ലെയർ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

നിങ്ങളുടെ ഡെസ്ക്ടോപ്പിലോ ലാപ്‌ടോപ്പിലോ നിങ്ങൾ വിഎൽസി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ സുരക്ഷയെ മുൻനിർത്തി വേഗത്തിൽ അത് അൺഇൻസ്റ്റാൾ ചെയ്ത് കളയുക. നിങ്ങളുടെ ഡാറ്റയിലേക്ക് ഹാക്കർമാർക്ക് ആക്സസ് ലഭിക്കാൻ VLC മീഡിയ പ്ലെയർ കാരണമാകും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എന്നാൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും VLC മീഡിയ പ്ലെയർ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ VLC മീഡിയ പ്ലെയറിന്റെ പിസി പതിപ്പിനെ മാത്രമേ ഹാക്കർഗ്രൂപ്പിന്റെ മാൽവെയർ ബാധിച്ചിട്ടുള്ളൂ എന്ന് വിശ്വസിക്കാം. ഇത് സംബന്ധിച്ച കൂടുതൽ റിപ്പോർട്ടുകൾ വൈകാതെ പുറത്ത് വരും.

7000 mAh Batteryഉള്ള Smartphone വേണോ? അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്7000 mAh Batteryഉള്ള Smartphone വേണോ? അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

Best Mobiles in India

Read more about:
English summary
VLC, an open source multi-platform video playing app, has been banned in India. The official website of VLC media player has been blocked by the government.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X