2021ൽ ഇന്ത്യക്കാർ ഫോണിൽ ചിലവഴിച്ചത് കോടിക്കണക്കിന് മണിക്കൂറുകൾ, ഞെട്ടിച്ച് കണക്കുകൾ

|

നമ്മളെല്ലാവരും ഫോണിൽ ധാരാളം സമയം ചിലവഴിക്കാറുണ്ട്. എത്ര സമയമാണ് നമ്മൾ ഫോണിൽ ചിലവഴിച്ചത് എന്ന് കണക്കുകൾ പലപ്പോഴും നമ്മളെ തന്നെ ഞെട്ടിക്കാറും ഉണ്ട്. കൊവിഡ് കാരണം 2020ൽ മൊബൈൽ ആപ്പുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചു. ഈ പ്രവണത 2021ലും തുടർന്നിരിക്കുകയാണ്. ആപ്പ് ആനിയുടെ സ്റ്റേറ്റ് ഓഫ് മൊബൈൽ 2022 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യക്കാർ 699 ബില്യൺ മണിക്കൂറിലധികമാണ് മൊബൈലിൽ ചെലവഴിച്ചത്. ഇത് ഇന്ത്യക്കാർ സ്‌മാർട്ട്‌ഫോണുകളിൽ ചെലവഴിച്ച 655 ബില്യൺ മണിക്കൂർ അടക്കമുള്ള കണക്കാണ്.

 

 ഇന്ത്യക്കാരുടെ സംഭാവന

ലോകമെമ്പാടുമുള്ള ആളുകൾ സ്മാർട്ട്‌ഫോണുകളിൽ ചെലവഴിച്ച 3.8 ട്രില്യൺ മണിക്കൂറിൽ 655 ബില്യൺ മണിക്കൂറാണ് ഇന്ത്യക്കാരുടെ സംഭാവന. മൊത്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച സമയ കണക്കിൽ ചൈനയാണ് ഒന്നാമത്. ആളുകൾ ഒരു ട്രില്യണിലധികം മണിക്കൂർ സമയമാണ് ചൈനയിൽ ആളുകൾ സ്മാർട്ട്ഫോണുകളിൽ ചെലവഴിച്ചത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കാർ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിനായി ഒരു ദിവസം ശരാശരി 4.7 മണിക്കൂർ ചെലവഴിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020ൽ ഇത് പ്രതിദിനം 4.5 മണിക്കൂർ ആയിരുന്നു. 0.7 മണിക്കൂറിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

ആപ്പ് ഉപയോഗം

ആപ്പ് ഉപയോഗത്തിന്റെ കാര്യത്തിൽ ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മെക്സിക്കോ എന്നിവയ്ക്ക് പിന്നിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മെക്‌സിക്കോയിലെ ആളുകൾ മൊബൈലിൽ ചെലവഴിക്കുന്ന ശരാശരി സമയം ആഗോള ശരാശരിയായ 4.8 മണിക്കൂറിന് അനുസൃതമാണ് എങ്കിലും ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ആളുകൾ മൊബൈൽ ഡിവൈസുകളിൽ ചെലവഴിച്ച സമയത്തിന്റെ ശരാശരി ഇതിനെക്കാൾ കൂടുതലാണ്. ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ആളുകൾ ശരാശരി പ്രതിദിനം 5.4 മണിക്കൂറാണ് ഫോണിൽ ചിലവഴിച്ചത്. ദക്ഷിണ കൊറിയയുടെ ശരാശരി സമയം പ്രതിദിനം 5 മണിക്കൂറാണ്.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ആപ്പ് ഡൗൺലോഡ്സ്
 

ആപ്പ് ഡൗൺലോഡ്സിന്റെ കാര്യത്തിൽ ഇന്ത്യക്കാർ ഒന്നാമതെത്തി. റിപ്പോർട്ട് പ്രകാരം 2021ൽ ഇന്ത്യക്കാർ 26 ബില്യണിലധികം ആപ്പുകൾ ഡൗൺലോഡ് ചെയ്തു. 2020ൽ ഇത് 24 ബില്യൺ ആയിരുന്നു. ആഗോള തലത്തിലെ ആപ്പ് ഡൌൺലോഡുകളുടെ കാര്യത്തിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 98 ബില്യണിലധികം ആപ്പ് ഡൗൺലോഡുകളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. 12 ബില്യണിലധികം ആപ്പ് ഡൗൺലോഡ്സുമായി യുഎസ് മൂന്നാം സ്ഥാനത്താണ്.

ഇൻ-ഗെയിം പർച്ചേസുകൾ

2021ൽ ഇന്ത്യക്കാർ 9.33 ബില്യൺ മൊബൈൽ ഗെയിമുകൾ ഡൗൺലോഡ് ചെയ്യുകയും 0.17 ബില്യൺ ഡോളർ ഇൻ-ഗെയിം പർച്ചേസുകൾക്കായി ചിലവഴിക്കുകയും ചെയ്തു. ആഗോളതലത്തിൽ മൊത്തം ആളുകൾ 82.98 ബില്യൺ ഡോളറാണ് ആകെ ചിലവഴിച്ചത്. 116 ബില്യൺ ഡോളർ ഹെയർ ചലഞ്ച് ഗെയിമുകളും വാട്ടർ സോർട്ട് പസിൽ ഗെയിമുകളും ഇതിലുണ്ട്. സാമ്പത്തിക കാര്യത്തിലേക്ക് വരുമ്പോൾ എസ്ബിഐയുടെ യോനോ എസ്ബിഐ ആപ്പ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ആപ്പായി മാറി. 2021ൽ 54 ദശലക്ഷത്തിലധികം പ്രതിമാസ ആക്ടീവ് യൂസേഴ്സിനെയാണ് ഈ ആപ്പ് നേടിയത്. 2020ൽ ഇത് 40 ദശലക്ഷം പ്രതിമാസ ആക്ടീവ് യൂസേഴ്സ് ആയിരുന്നു.

വീഡിയോ സ്ട്രീമിങ്

2019-നെ അപേക്ഷിച്ച് 2021-ൽ ആഗോളതലത്തിലെ വീഡിയോ സ്ട്രീമിംഗ് ആപ്പുകളുടെ ആകെ സമയം വർധിച്ചു. എന്നാൽ ഇന്ത്യയിൽ അത് 8% കുറഞ്ഞു എന്നതാണ് റിപ്പോർട്ട്. ഇതിനർത്ഥം ഇന്ത്യക്കാർ 2019നെ അപേക്ഷിച്ച് 2021ൽ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുറച്ച് സമയം മാത്രമേ ചിലവഴിച്ചുള്ളു എന്നതാണ്. ആഗോള തലത്തിൽ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളാണ്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, ആമസോൺ എന്നിവയാണ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആക്ടീവ് യൂസേഴ്സ് ഉള്ള ആപ്പുകൾ. ഇന്ത്യയിൽ ഇൻസ്റ്റഗ്രാം, എംഎക്സ്, ടകാടക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, മീശ എന്നിവ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പുകളായി.

ഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാംഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം

Most Read Articles
Best Mobiles in India

English summary
According to App Annie's State of Mobile 2022 report, Indians spent more than 699 billion hours on mobile. Of this, 655 billion hours were spent on smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X