യൂട്യൂബിലെ ആദ്യ വീഡിയോയ്ക്ക് 17 വയസ്; വീഡിയോ കാണാം

|

യൂട്യൂബ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ വളർച്ചയാണ് നേടിയത്. എതിരാളികളില്ലാത്ത വീഡിയോ പ്ലാറ്റ്ഫോമായി മാറിയതിന് പിന്നിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെയും സാങ്കേതികവിദ്യയുടെയും വളർച്ച വളരെ വലുതാണ്. ഗൂഗിൾ യൂട്യൂബ് സ്വന്തമാക്കിയതിന് ശേഷം നടന്നതെല്ലാം അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. കഴിഞ്ഞ ദിവസം (ജൂൺ 13ന്) യൂട്യൂബ് പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയിരുന്നു. യൂട്യൂബിൽ ആദ്യ വീഡിയോ അപ്ലോഡ് ചെയ്തതിന്റെ 17-ാം വാർഷികമായിരുന്നു ഇന്നലെ. ആദ്യമായി അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ ഷെയർ ചെയ്താണ് തങ്ങളുടെ വലിയ വിജയങ്ങളുടെ തുടക്കത്തെ യൂട്യൂബ് ഓർത്തെടുത്തത്.

 

ആദ്യത്തെ വീഡിയോ

യൂട്യൂബിൽ 2005ൽ അപ്‌ലോഡ് ചെയ്‌ത ആദ്യത്തെ വീഡിയോ ഇൻസ്റ്റാഗ്രാം വഴിയാണ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. വെറും 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു ഇത്. 4കെ ക്വാളിറ്റിയിൽ മണിക്കൂറുകളോളമുള്ള വീഡിയോകൾ ഇന്ന് യൂട്യൂബിൽ ലഭ്യമാണ്. ഇത്തരമൊരു അവസരത്തിലാണ് 18 സെക്കന്റ് മാത്രമുള്ള ക്വാളിറ്റി കുറഞ്ഞ വീഡിയോ ആണ് ആദ്യം യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ടത് എന്ന രസകരമായ ഓർമ്മ പുതുക്കൽ വരുന്നത്.

ഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാംഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാം

ഇൻസ്റ്റാഗ്രാം

യൂട്യൂബ് പിന്നിട്ട വഴികളിലെ ഏറ്റവും സുപ്രധാനമായ ഒരു ദിവസത്തെ ഓർത്തെടുക്കാനായി യൂട്യൂബ് അതിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് തിരഞ്ഞെടുത്തത്. "നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇതെല്ലാം ഒരു ഷോർട്ടിൽ നിന്നാണ് ആരംഭിച്ചത് എന്ന അടിക്കുറിപ്പും #YouTubeFactsFest എന്ന ഹാഷ്ടാഗും വച്ചാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ട ആദ്യത്തെ വീഡിയോ വന്നത്. 17 വർഷങ്ങൾക്ക് മുമ്പ് യൂട്യൂബ് സഹസ്ഥാപകനായ ജാവേദ് കരീമാണ് ആദ്യത്തെ യൂട്യൂബ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഇന്നലെ ജൂൺ 13ന് യൂട്യൂബ് ഷെയർ ചെയ്ത വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നത് പോലെ അസാധാരണമായോ രസകരമായോ ഒന്നുമില്ല. വീഡിയോ 20 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ളതാണ്. മൃഗശാലയിൽ പോയ കരിം ആനകൾക്ക് മുന്നിൽ നിൽകുന്നതാണ് വീഡിയോയിലുള്ളത്. ആനകളെ കുറിച്ച് കരിം സംസാരിക്കുന്ന ഓഡിയോയും ഇതിലുണ്ട്. ആനകളുടെ തുമ്പികൈയെ കുറിച്ചാണ് കരിം സംസാരിക്കുന്നത്. സാൻ ഡീഗോ മൃഗശാലയിൽ ചിത്രീകരിച്ച വീഡിയോ ഒരു വിവരണാത്മക വീഡിയോയാണ് ഇത്.

ഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽ

ആധുനിക വ്ളോഗിങിന്റെ ആരംഭം

വീഡിയോയിൽ കാര്യമായിട്ടൊന്നും ഇല്ലെന്നതാണ് രസകരമായ കാര്യം. എന്നാൽ ഇവിടെയാണ് ആധുനിക വ്ളോഗിങിന്റെ ആരംഭം എന്നതാണ് യാഥാർത്ഥ്യം. കരീമിന്റെ വെരിഫൈഡ് യൂട്യൂബ് ചാനലിൽ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഈ അക്കൗണ്ടിൽ നിന്നുള്ള ഒരേയൊരു വീഡിയോ ഇത് മാത്രമാണ് എന്നതാണ് അതിലും രസകരമായ കാര്യം. ഈ വീഡിയോയ്ക്ക് 235 ദശലക്ഷം വ്യൂസ് ആണ് ലഭിച്ചത്. ഇത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകളിൽ ഒന്നായി മാറുകയും ചെയ്തു.

യൂട്യൂബിന്റെ ചരിത്രം

യൂട്യൂബിന്റെ ചരിത്രം

2005 ഫെബ്രുവരി 14നാണ് യൂട്യൂബ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്. 17 വർഷത്തെ സുദീർഘമായ ചരിത്രം നമ്മുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിനുണ്ട്. ഗൂഗിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ വെബ്‌സൈറ്റാണ് യൂട്യൂബ്. ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമിന് പ്രതിമാസം 2.5 ബില്യണിലധികം ഉപയോക്താക്കളാണ് ഉള്ളത്. ഉപയോക്താക്കൾ ഒന്നിച്ച് ഓരോ ദിവസവും ഒരു ബില്യൺ മണിക്കൂറിലധികം വീഡിയോകൾ കാണുന്നുവെന്നാണ് യൂട്യൂബ് പറയുന്നത്.

ഇന്റർനെറ്റ് എക്സ്പ്ലോററിന് ദയാവധം; അവസാനിക്കുന്നത് 27 വർഷത്തെ സേവനംഇന്റർനെറ്റ് എക്സ്പ്ലോററിന് ദയാവധം; അവസാനിക്കുന്നത് 27 വർഷത്തെ സേവനം

17 വർഷം

ഇക്കഴിഞ്ഞ 17 വർഷങ്ങളിൽ യൂട്യൂബ് പുതിയ ഫീച്ചറുകളുടെയും പ്രൊഡക്ടുകളുടെയും ഒരു നിര തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ടിക് ടോക്ക്, റീൽസ് എന്നിവയിലുള്ള ഷോർട്ട്-ഫോം വീഡിയോകൾ ഉൾപ്പെടുത്തുന്ന യൂട്യൂബ് ഷോർട്സ്. ഇതിനകം തന്നെ വലിയ ജനപ്രിതിയാണ് യൂട്യൂബ് ഷോർട്സിന് ലഭിച്ചിരിക്കുന്നത്. പരസ്യങ്ങളിലൂടെയാണ് യൂട്യൂബ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇത് കൂടാതെ പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണാൻ പ്രീമിയം സബ്ക്രിപ്ഷനും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Yesterday marked the 17th anniversary of the first video being uploaded on YouTube. YouTube remembers the beginning of their great success by sharing the first uploaded video.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X