ഡിഷ് ടിവി കേരളത്തിലെ വരിക്കാർക്കായി പ്രത്യേക ഓണം ഓഫർ പ്രഖ്യാപിച്ചു

|

ഓണാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഡിടിഎച്ച് ഓപ്പറേറ്ററായ ഡിഷ് ടിവി കേരളത്തിലെ വരിക്കാർക്ക് ആകർഷകമായ ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ചു. ഓഫറിന്റെ ഭാഗമായി ഡിഷ് ടിവിയുടെ നിലവിലുള്ള ഉപയോക്താക്കൾക്ക് പുതിയ ചാനലുകളും പായ്ക്കുകളും ലഭിക്കും. അതേ സമയം പുതിയ കണക്ഷൻ എടുക്കുന്ന ആളുകൾക്കും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

 

കേരളത്തിൽ മാത്രം

ഓണം ഓഗസ്റ്റ് 22 ന് ആരംഭിച്ച് സെപ്റ്റംബർ 2ന് അവസാനിക്കുമെങ്കിലും ഡിഷ് ടിവിയുടെ ഓഫർ സെപ്റ്റംബർ 30 വരെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഈ ഓഫർ കേരളത്തിലെ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ലഭ്യമാവുക. വിവിധ സെഗ്‌മെന്റുകളിലായി വൈവിധ്യമാർന്ന കണ്ടന്റുകൾ തിരഞ്ഞെടുക്കാൻ വരിക്കാരെ സഹായിക്കുന്ന വിധത്തിലാണ് പുതിയ പാക്കേജുകൾ പുറത്തിറക്കിയിരിക്കുന്നതെന്ന് ഡിഷ് ടിവി അറിയിച്ചു.

കൂടുതൽ വായിക്കുക: ജിയോഫൈയിലൂടെ സൌജന്യമായി 5 മാസത്തേക്ക് ഡാറ്റയും കോളുകളും നേടാംകൂടുതൽ വായിക്കുക: ജിയോഫൈയിലൂടെ സൌജന്യമായി 5 മാസത്തേക്ക് ഡാറ്റയും കോളുകളും നേടാം

പ്രത്യേക പായ്ക്കുകൾ

ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഭാഷകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാവുന്ന രണ്ട് പുതിയ പ്രത്യേക പായ്ക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയ റീചാർജ് പാക്കുകളിൽ ജനപ്രിയ തമിഴ് ചാനലുകൾക്കൊപ്പം എല്ലാ മലയാള ചാനലുകളും ലഭ്യമാകും. ഈ പ്ലനിനെ ജോയ് മലയാളം തമിഴ് എച്ച്ഡി എന്നാണ് വിളിക്കുന്നത്. ഇതിൽ അനിമൽ പ്ലാനറ്റ് എച്ച്ഡി, ഡിസ്കവറി എച്ച്ഡി, ടിഎൽസി എച്ച്ഡി, പ്രീമിയർ ജംബോ എച്ച്ഡി എന്നീ ചാനലുകളും ലഭിക്കും.

ഡിഷ് ടിവി
 

കഴിഞ്ഞ വർഷങ്ങളിൽ ഡിഷ് ടിവിക്ക് കേരളത്തിലെ വരിക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിക്കാനുള്ള മികച്ച അവസരമായി ഓണത്തെ കണ്ടുകൊണ്ടാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഓഫറുകൾ വിശദീകരിച്ച ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് കോർപ്പറേറ്റ് ഹെഡ് സുഖ്‌പ്രീത് സിംഗ് പറഞ്ഞു. ഡിഷ് ടിവി ഉപഭോക്താക്കൾക്കായി മികച്ച നിരവധി ഓഫറുകളും പാക്കേജുകളും നൽകിയാണ് ഈ ഉത്സവ സീസൺ ഡിഷ് ടിവി ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക: സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും?കൂടുതൽ വായിക്കുക: സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും?

മൾട്ടി-ഭാഷാ കണ്ടന്റുകൾ

പുതിയതും നിലവിലുള്ളതുമായ സബ്‌സ്‌ക്രൈബർമാർക്ക് മൾട്ടി-ഭാഷാ കണ്ടന്റുകൾ ഉപയോഗിക്കുന്നതിനായി കമ്പനി ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. സീ കേരളം എച്ച്ഡി, പ്രൈവ് എച്ച്ഡി തുടങ്ങിയ ചാനലുകൾ ചേർത്തുകൊണ്ട് കേരളത്തിലെ കണ്ടന്റ് പോർട്ട്‌ഫോളിയോ കമ്പനി ശക്തിപ്പെടുത്തുകയും ചെയ്തു. മലയാളത്തിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ പരിപാടികളും ഇൻഫോടെയ്ൻമെന്റ് കണ്ടന്റുകളും വരിക്കാർക്ക് നൽകുന്നതിനായി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സും ഡിഷ് ടിവിയിലൂടെ ലഭ്യമാകും.

ഡിഷ് ടിവി

ഡിഷ് ടിവി പ്രത്യേക ദീർഘകാല പ്ലാനുകളും ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വരിക്കാർക്ക് ആറുമാസത്തേക്കുള്ള തുക നൽകിയാൽ ഒരു മാസം സേവനം ലഭിക്കും. കൂടാതെ പുതിയ ഉപയോക്താക്കൾക്ക് സെറ്റ്-ടോപ്പ് ബോക്സിൽ മൂന്ന് വർഷത്തെ വാറന്റിയും ഡിഷ് ടിവി ലഭ്യമാക്കുന്നുണ്ട്. ഡിഷ് ടിവിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ കേരളത്തിൽ വരിക്കാരെ ആകർഷിക്കാനും നിലവിലുള്ളവരെ പിടിച്ച് നിർത്താനുമാണ് പുതിയ ഓഫർ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും?കൂടുതൽ വായിക്കുക: സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും?

Most Read Articles
Best Mobiles in India

Read more about:
English summary
Dish TV today announced new Onam offers in Kerala. Dish TV has also introduced new recharge offers to its existing customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X