ഡിഷ് ടിവി ഉപയോക്താക്കൾക്ക് സൌജന്യ സേവനം നേടാം

|

ലോക്ക്ഡൌൺ സമയത്ത് ഉപയോക്താക്കൾക്ക് നാല് പേയ്ഡ് ചാനലുകൾ സൌജന്യമായി നൽകിയ ഡിടിഎച്ച് സേവനദാതാവാണ് ഡിഷ് ടിവി. ലോക്ക്ഡൌൺ കാലയളവിൽ ഡിഷ് ടിവി ഉപയോക്താക്കൾക്ക് നൽകുന്ന ഓഫറുകൾ അതുകൊണ്ട് അവസാനിച്ചില്ല. ഇപ്പോഴിതാ സൌജന്യ സേവനം നൽകുന്ന പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് കമ്പനി. പുതിയ ഓഫറിന് കീഴിൽ നിലവിൽ ദീർഘകാല പ്ലാനുകൾ തിരഞ്ഞെടുത്തിട്ടുള്ള ഉപയോക്താക്കൾക്ക് അധിക ചിലവില്ലാതെ 'സിനി ആക്റ്റീവ്' ചാനൽ ലഭിക്കും.

ദീർഘകാല പ്ലാനുകൾ

ദീർഘകാല പ്ലാനുകളിൽ ചില മാറ്റങ്ങളും ഡിഷ് ടിവി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ ഡി‌ടി‌എച്ച് ഓപ്പറേറ്ററായ ഡിഷ് ടിവി ദീർഘകാല ഉപയോക്താക്കൾ‌ക്കായി പുതിയ താരിഫുകൾ‌ പ്രഖ്യാപിച്ചു. പുതുതായി പ്രഖ്യാപിച്ച സേവനങ്ങൾ‌ ലഭിക്കുന്നതിനായി നിലവിലുള്ള ഉപയോക്താക്കൾ‌ പുതിയ പായ്ക്കുകൾ‌ക്ക് റീചാർജ് ചെയ്യേണ്ടി വരും. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ഡിടിഎച്ച് മേഖലയിൽ ഇത്തരമൊരു ഓഫർ കൊണ്ടുവരുന്നത്.

കൂടുതൽ വായിക്കുക: മൈക്രോസോഫ്റ്റ് ട്രാൻസലേറ്ററിൽ ഇനി മലയാളം ഉൾപ്പെടെ 5 ഇന്ത്യൻ ഭാഷകളുംകൂടുതൽ വായിക്കുക: മൈക്രോസോഫ്റ്റ് ട്രാൻസലേറ്ററിൽ ഇനി മലയാളം ഉൾപ്പെടെ 5 ഇന്ത്യൻ ഭാഷകളും

ടാറ്റ സ്കൈ

നേരത്തെ ടാറ്റ സ്കൈ ഇതേ ഓഫർ പ്രഖ്യാപിച്ചിരുന്നു. ടാറ്റ സ്കൈയുടെ ഓഫർ പ്രകാരം ഉപഭോക്താവ് 12 മാസത്തെ സർവ്വീസ് ദീർഘകാല പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ 30 ദിവസത്തെ സേവനങ്ങൾ ഉപയോക്താവിന് സൌജന്യമായി ലഭിക്കും. ഇതേ ഓഫർ 24 മാസത്തെയും മുപ്പത്താറ് മാസത്തെയും പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കും ലഭിക്കും. 24 മാസത്തെ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താവിന് 2 മാസം അധിക സേവനം ലഭിക്കും. 36 മാസത്തെ പ്ലാൻ തിരഞ്ഞെടുത്താൽ മൂന്ന് മാസം അധിക സേവനം ലഭിക്കും.

ഡിഷ് ടിവി ദീർഘകാല ഉപയോക്താക്കൾക്കായി നൽകുന്ന ഓഫർ
 

ഡിഷ് ടിവി ദീർഘകാല ഉപയോക്താക്കൾക്കായി നൽകുന്ന ഓഫർ

മൂന്ന് മാസത്തെ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഡിഷ് ടിവി ഏഴ് ദിവസത്തെ അധിക സേവനം വാഗ്ദാനം ചെയ്യുന്നു. ആറുമാസത്തെ പ്ലാനുകളിൽ അധികമായി 15 ദിവസം സൌജന്യമായി ലഭിക്കും. 12 മാസത്തേക്കുള്ള പ്ലാൻ തിരഞ്ഞെടുത്താൽ ഉപയോക്താവിന് അധികമായി ഒരു മാസത്തെ സേവനങ്ങൾ സൌജന്യമായി ലഭിക്കും. ഈ സേവനങ്ങൾ‌ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ‌ തുടക്കത്തിൽ 3,000 രൂപ റീചാർജ് ചെയ്യേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: ലോക്ക്ഡൗൺ സമയത്ത് സൗജന്യ ഡിടിഎച്ച്, അൺലിമിറ്റഡ് ഡാറ്റ, വോയ്‌സ് കോളിംഗ് സേവനങ്ങൾകൂടുതൽ വായിക്കുക: ലോക്ക്ഡൗൺ സമയത്ത് സൗജന്യ ഡിടിഎച്ച്, അൺലിമിറ്റഡ് ഡാറ്റ, വോയ്‌സ് കോളിംഗ് സേവനങ്ങൾ

ഡി‌ടി‌എച്ച് ഉപയോക്താക്കൾ‌ക്ക് സൌജന്യ ചാനലുകൾ‌

ഡി‌ടി‌എച്ച് ഉപയോക്താക്കൾ‌ക്ക് സൌജന്യ ചാനലുകൾ‌

ലോക്ക്ഡൌൺ സമയത്ത് ഉപഭോക്താക്കൾക്ക് സൌജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അടുത്തിടെ എല്ലാ ഡിടിഎച്ച്, ബ്രോഡ്കാസ്റ്റ്, കേബിൾ ടിവി ഓപ്പറേറ്റർമാർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഷ് ടിവിയും സൌജന്യമായി ചാനലുകൾ നൽകുന്നുണ്ട്. അവശ്യ സർവ്വീസുകളുടെ പട്ടികയിൽ കേന്ദ്ര സർക്കാർ ഡിടിഎച്ച് കേബിൾ സർവ്വീസുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക്

ഉപയോക്താക്കൾക്ക് സൌജന്യ സേവനങ്ങൾ പ്രഖ്യാപിച്ച ആദ്യത്തെ കമ്പനി ടാറ്റ സ്കൈയാണ്. 10 പേയ്ഡ് ചാനലുകൾക്ക് ഈ അവസരത്തിൽ പണം ഈടാക്കില്ലെന്ന് കമ്പനി അറിയിച്ചു. പിന്നാലെ എയർടെൽ ഡിജിറ്റൽ ടിവിയും സൗജന്യ ചാനലുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയിച്ചു. എയർടെൽ നൽകുന്ന ചാനൽ പട്ടികയിൽ ലെറ്റ്സ് ഡാൻസ്, എയർടെൽ ക്യൂരിയോസിറ്റി സ്ട്രീം, എയർടെൽ സീനിയേഴ്സ് ടിവി, ആപ്കി റാസോയ് എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കുക: സൂം വീഡിയോ കോളിങ് സേവനം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർകൂടുതൽ വായിക്കുക: സൂം വീഡിയോ കോളിങ് സേവനം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ

Best Mobiles in India

Read more about:
English summary
After offering four free channels to its customers during the lockdown, Dish TV has come up with a new strategy to attract users. Under the new strategy, existing users who have opted for long term plans will get the 'Cine Active' channel without any extra cost.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X