നേട്ടം കൊയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ, ഇന്ത്യയിൽ മാത്രം 58.4 ദശലക്ഷം വരിക്കാർ

|

ഡിസ്നി+ ഹോട്ട്സ്റ്റാർ വരിക്കാരുടെ എണ്ണം വൻതോതിൽ വർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 58.4 ദശലക്ഷം പണമടച്ചുള്ള വരിക്കാരാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിലുള്ളത്. ഇതോടെ ഡിസ്നി+ന്റെ ആഗോള വരിക്കാരുടെ എണ്ണം 152.1 ദശലക്ഷമായി ഉയർന്നു. ആഗോള തലത്തിൽ ഡിസ്നി+ വരിക്കാരുടെ എണ്ണത്തിൽ ഏകദേശം 38 ശതമാനവും ഇന്ത്യയിലെ ഡിസ്നി+ ഹോട്ട്സ്റ്റാർ വരിക്കാരാണ്. ഇന്ത്യയിൽ മാത്രമാണ് ഹോട്ട്സ്റ്റാറുമായി ചേർന്ന് ഡിസ്നി പ്രവർത്തിക്കുന്നത്.

 

ഡിസ്നി+

സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഡിസ്നി+ 14.4 ദശലക്ഷം പുതിയ വരിക്കാരെയാണ് ചേർത്തത്. ജൂലൈ വരെ മൊത്തം 93.6 ദശലക്ഷം അംഗങ്ങളാണ് ആഗോള തലത്തിൽ പ്ലാറ്റ്ഫോമിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ എത്തിയ വരിക്കാരുടെ എണ്ണം. ഐപിഎൽ സീസണിലാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ ഏറ്റവും കൂടൂതൽ നേട്ടമുണ്ടാക്കിയത് എന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്.

ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ

ഐപിഎൽ

ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 15-ാം സീസൺ പാദത്തിൽ വരിക്കാരുടെ എണ്ണം 8 ദശലക്ഷത്തിലധികം വർധിച്ചിട്ടുണ്ടെന്ന് ഡിസ്‌നിയുടെ സീനിയർ എക്‌സിക്യൂട്ടീവ് വിപിയും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ബോബ് ചാപെക് വ്യക്തമാക്കി. തങ്ങളുടെ ലോകോത്തര ക്രിയേറ്റീവ്, ബിസിനസ് ടീമുകൾ ആഭ്യന്തരമായി ഇന്ത്യയിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നുവെന്നും ലൈവ്-സ്പോർട്സ് വ്യൂവർഷിപ്പിൽ വലിയ വർധനവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസ്നി+ ഹോട്ട്സ്റ്റാർ
 

ഡിസ്നി+ ഹോട്ട്സ്റ്റാർ ഒരു അന്താരാഷ്‌ട്ര ചാനലായി തന്നെ ഇപ്പോൾ അറിയപ്പെടുന്നുണ്ട്. വരുമാനത്തിൽ 7 ശതമാനം വർധനവാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. വരുമാനം 1.5 ബില്യൺ ഡോളറായി ഉയർന്നു. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 11,901 കോടി രൂപയോളമാണ്. എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്തായാലും പ്രവർത്തന വരുമാനം മുൻവർഷത്തെ 0.2 ബില്യൺ ഡോളറുമായി (ഏകദേശം 1,587 കോടി രൂപ) താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടിയിട്ടുണ്ട്.

തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളുംതിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും

ചിലവ്

ഇന്ത്യയിൽ 64 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മത്സരങ്ങളാണ് കാണിക്കുന്നത്. ഇത് പ്രോഗ്രാമിങ്, മാർക്കറ്റിംഗ് ചെലവുകളുടെ ഒരു ഭാഗം ഏറ്റെടുക്കുന്നു. മുൻവർഷത്തെ ക്വാർട്ടറിൽ 29 മത്സരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഐ‌പി‌എൽ മത്സരങ്ങൾ സാധാരണയായി ഡിസ്നിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും സാമ്പത്തിക പാദങ്ങളിലാണ് നടക്കുന്നത്. എന്നാൽ ഈ സാമ്പത്തിക വർഷം കൊവിഡ് പാൻഡെമിക് കാരണം സമയത്തിലുണ്ടായ മാറ്റം കാരണം ചിലവ് വർധിപ്പിച്ചിട്ടുണ്ട്.

സബ്സ്ക്രിപ്ഷൻ

ഡിസ്നി+ ഹോട്ട്സ്റ്റാറിൽ പണമടച്ച് സബ്സ്ക്രിപ്ഷൻ നേടുന്ന ആളുകളുടെ മൊത്തം കണക്ക് എടുത്താൽ, ഒരു വരിക്കാരനിൽ നിന്നും ശരാശരി ഒരു മാസം 0.78 ഡോളർ ആയിരുന്നു. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 62 രൂപയാണ്. ഇതിപ്പോൾ 1.20 ഡോളർ അഥവാ ഏകദേശം 95 രൂപ വരെ ആയിട്ടുണ്ട്. ഇന്ത്യയിലെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സൂപ്പർ സബ്‌സ്‌ക്രിപ്‌ഷന്റെ വില ഒരു വർഷത്തേക്ക് 899 രൂപയാണ്. പരസ്യങ്ങൾക്കൊപ്പം, 1080p എക്സ്പീരിൻസ് നൽകുന്ന സബ്ക്രിപ്ഷനാണ് ഇത്.

ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തിഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി

സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ

ഇന്ത്യയിലെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് സമാനമായി ഡിസ്‌നി+ അതിന്റെ വിലകുറഞ്ഞതും പരസ്യങ്ങളുളളതുമായ സബ്‌സ്‌ക്രിപ്‌ഷൻ അമേരിക്കയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഡിസ്‌നി+, ഹുലു, ഇഎസ്‌പിഎൻ+, ഡിസ്‌നി ബണ്ടിൽ എന്നിവയിലുടനീളമുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ സമഗ്രമായ സ്ലേറ്റ് തന്നെ കമ്പനി അമേരിക്കയിൽ അവതരിപ്പിക്കും. കാഴ്ചക്കാർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് കമ്പനി പ്രാധാന്യം നൽകുന്നുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
Disney+ Hotstar has increased the number of subscribers massively. Disney+ Hotstar has 58.4 million paid subscribers on the platform as per the latest figures.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X