ഐപിൽ കാലത്ത് നേട്ടം കൊയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ; 40 ലക്ഷം വരിക്കാർ വർധിച്ചു

|

ആഗോളതലത്തിൽ ജനപ്രിയമായ ഓവർ-ദി-ടോപ്പ് (ഒടിടി) സ്ട്രീമിങ് സേവനമായ ഡിസ്നി+ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ഹോട്ട്സ്റ്റാറുമായി ചേർന്നാണ്. ലോകത്താകമാനം 138 മില്ല്യൺ യൂസേഴ്സ് ഉള്ള ഡിസ്നി+ലെ 50 മില്യൺ യൂസേഴ്സും ഡിസ്നി+ ഹോട്ട്സ്റ്റാർ വഴിയാണ് ഉള്ളത്. ഐപിഎൽ കാലമെന്നത് ഡിസ്നി+ ഹോട്ട്സ്റ്റാറിനെ സംബന്ധിച്ച് കൊയ്തുകാലമാണ്. ഇത്തവണ ഐപിഎൽ സീസൺ ആരംഭിച്ചതോടെ 40 ലക്ഷം വരിക്കാരാണ് പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. ടെലിക്കോം കമ്പനികൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം വരുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനാണ് ഈ നേട്ടത്തിൽ മുഖ്യപങ്ക് വഹിച്ചത്.

ഡിസ്നി+ ഹോട്ട്സ്റ്റാർ

2022 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ 4 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേർത്തു. കഴിഞ്ഞ പാദത്തിൽ ഇത് 2.6 ദശലക്ഷമായിരുന്നു. ഐപിഎൽ ആരംഭിക്കാൻ പോകുന്ന അവസരത്തിലാണ് കൂടുതൽ ആളുകൾ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ എടുത്തത്. 2022ന്റെ ആദ്യ പാദത്തിൽ ഡിസ്നി+ ലോകത്താകമാനം മൊത്തത്തിൽ 8 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേർത്തു. അതിൽ 50% ഉപയോക്താക്കളും ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നിന്നാണ്. 2022 മാർച്ച് 26ന് ആരംഭിച്ച ഐപിഎൽ, പുതിയ വരിക്കാരെ ചേർക്കുന്നതിൽ പ്രധാന കാരണമായി.

പ്രീപെയ്ഡ് പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ വളർച്ചയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി ചേർത്ത് നൽകുന്നു എന്നതാണ്. രാജ്യത്തെ എല്ലാ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ കാണാവുന്ന ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് ടെലികോം കമ്പനികൾ ഒന്നിലധികം പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പ്ലാനുകൾ പോലും ജിയോ അവതരിപ്പിച്ചു. മറ്റ് ടെലികോം കമ്പനികൾ പ്രീമിയം പ്ലാനുകൾ നൽകുന്നില്ല.

ജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

ജിയോയുടെ ഐപിഎൽ കാണാനുള്ള പ്ലാനുകൾ

ജിയോയുടെ ഐപിഎൽ കാണാനുള്ള പ്ലാനുകൾ

നിരവധി ജിയോ പ്ലാനുകൾ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനുമായി വരുന്നു. ഇതിൽ ഏറ്റവും അടുത്തായി അവതരിപ്പിച്ച ചില പ്ലാനുകൾ നോക്കാം. ഇതിൽ ആദ്യത്തേത് 555 രൂപ ജിയോ പ്ലാൻ അടിസ്ഥാനപരമായി ഒരു ഡാറ്റാ-ഓൺ പ്ലാനാണ്. ഇത് നിങ്ങളുടെ നിലവിലുള്ള പായ്ക്കിൽ കൂടുതൽ ഡാറ്റ നൽകുന്നു. കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ പ്ലാനിലൂടെ ലഭിക്കുകയില്ല. 55 ദിവസത്തേക്ക് ദിവസവും 1 ജിബി ഡാറ്റയും 12 മാസത്തേക്ക് ജിയോ ആപ്പുകളും ഡിസ്നിപ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും.

2999 രൂപ പ്ലാൻ

ജിയോയുടെ 2999 രൂപ പ്ലാൻ പരിമിത കാലത്തേക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന വാർഷിക പ്ലാനാണ്.ഈ പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിംഗ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയെല്ലാം ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും.

279 രൂപയുടെ ക്രിക്കറ്റ് ആഡ്-ഓൺ

ജിയോ അവതരിപ്പിച്ച 279 രൂപയുടെ ക്രിക്കറ്റ് ആഡ്-ഓൺ പ്രീപെയ്ഡ് പ്ലാൻ ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് നൽകുന്നത്. ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 15 ജിബി മൊത്തം ഹൈ സ്പീഡ് ഡാറ്റയും ജിയോ നൽകുന്നും. ഒരിക്കൽ നിങ്ങൾ ഈ പ്ലാൻ റീചാർജ് ചെയ്താൽ നിങ്ങളുടെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാൻ വാലിഡിറ്റി കഴിയുന്നത് വരെ ഈ ആഡ് ഓൺ പ്ലാൻ ഉപയോഗിക്കാം. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് ലഭ്യമാക്കുന്നത്.

അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്

499 രൂപ പ്രീപെയ്ഡ് പ്ലാൻ

ഈ പുതിയ ക്രിക്കറ്റ് പ്ലാൻ നിങ്ങൾക്ക് ലഭ്യമല്ലെങ്കിലും കുഴപ്പമില്ല. ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യങ്ങൾ നൽകുന്ന മറ്റ് മികച്ച പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. ജിയോ 499 രൂപ പ്രീപെയ്ഡ് പ്ലാൻ ഇത്തരമൊരു പ്ലാനാണ്. ജിയോയിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ വോയ്സ് ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകുന്ന ക്രിക്കറ്റ് പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ ദിവസവും 2 ജിബി ഡാറ്റ എന്നിവയെല്ലാം ഈ പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
During the January-March 2022 quarter, Disney + Hotstar added 40 lakh new users. It was 26 lakh in the previous quarter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X